പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ
ഇന്ത്യൻ ടീമിലേക്കും റെയിൽ വേ ,കെ എസ് ഇ ബി, എഫ് എ സി ടി, തുടങിയ സ്ഥാപനങ്ങളിലേക്ക് കായിക താരങ്ങളെ സംഭാവന ചെയ്യാൻ മാത്രം ഉന്നത നിലവാരം പുലർത്തുന്നതാണ്.ഈ സ്ഥാപനത്തിെ൯െ്റ കായിക തലത്തിലുളള വളർച്ച. 1996-1997ൽ തൃശൂർ ജില്ലയിലെ മികച്ച പി.ടി.എക്കുളള അവാർഡ് സ്വന്തമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. 2007ൽ കെ പി എസ് എച്ച് എ റവന്യൂ ജില്ലാ തലത്തിൽ മികച്ച ഹെഡ്മിസ്ട്രസിനുളള അവാർഡും പ്രശസ്തി പത്രവും സി. ശാന്തി അരീക്കാട്ടിന് ലഭിച്ചു. കുമാരി ശ്രീഷ ശങ്കർ നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷന് വിജയിയാകുകയും സൗജന്യമായി ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത് വരെയുളള സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മൽസരങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ വിജയിച്ചു കൊണ്ടിരിക്കുന്നു. രാജ്യ പുരസ്ക്കാർ ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്.
2008-09 ,2009-10 വർഷങ്ങളിൽ ചാലക്കുടിഉപജില്ല സ്പോർട്സ് ചാംപ്യന്മാരായി.2009-2010 പ്രവൃത്തി പരിചയമേളയിൽ ഹൈസ്ക്കൂൾ ചാംപ്യന്മാരാവുകയും ഐ.ടി.മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .2018 വരെയും സബ്ജില്ല ചാംബ്യാന്മാരായി തുടരുകയും ചെയ്യുന്നു.2018 ൽ ഈ വിദ്യാലയത്തിലെ ഹാരിയറ്റ് ഷാജൻ നാഷ്ണൽ വോളീബോൾ ചാംമ്പ്യനായി.റവന്യൂ തലത്തിൽ ദേവിക എം.ആർ ,ലക്ഷിമോൾ ഇ.ആർ എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി. പാഠ്യ വിഷയങ്ങളിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും പി സി ജി എച്ച് എസ് വിദ്യാർത്ഥികൾ മുൻനിരയിൽ തന്നെയുണ്ട് മാതൃഭൂമി ദിനപത്രത്തിന് സീഡ് പ്രോജക്റ്റിനെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കലിക എന്ന കയ്യെഴുത്തുമാസിക സ്റ്റേറ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ശാസ്ത്രരംഗം മത്സരത്തിൽ അലിയ വർഗീസ് , സായ് രാജേഷ് ,കൃഷ്ണഭദ്ര ,ജൂലിയ മേരി പാർവതി എംഎം ,ഗൗരിനന്ദന എന്നിവർ മികച്ച വിജയം കരസ്ഥമാക്കി.സബ്ജില്ലാ തലത്തിൽ ഇംഗ്ലീഷ് സോളിലോക്കി മത്സരത്തിൽ കുമാരി പാർവ്വതി എംഎം ഒന്നാംസ്ഥാനത്തെത്തി.മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് ,സയൻസ് ,വർക്ക് എക്സ്പീരിയൻസ് ,യൂത്ത് ഫെസ്റ്റിവൽ മുതലായ അനുബന്ധ പ്രവർത്തനങ്ങളിൽ മികവുപുലർത്തിയഒത്തിരിയേറെ മിടുക്കർ പിസി ജി എച്ച് എസ്സി ന് സ്വന്തം അൽബേനിയ പ്രോവിൻസ് നടത്തിയ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഒരുക്കമായി പ്രസംഗ മത്സരത്തിൽ എച്ച്എസ്വിഭാഗത്തിൽ അൽവർണ്ണ മനു ഒന്നാം സ്ഥാനവും യുപി വിഭാഗം ജൂവൽ മരിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി