പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി വിജ്ഞാനകോശം

സ്കൂൾ നിൽക്കുന്ന വെള്ളിക്കുളങ്ങര പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്.ക്ഷേത്രാനുഷ്ഠാന കലകളും, നാടൻ കലകളും ഈ നാടിന്റെ പ്രത്യേകതയാണ്. അത്കൊണ്ട് തന്നെ തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും അവയെ തിരിച്ചു പിടിക്കാനും കഴിയുന്ന രീതിയിൽ കുട്ടികൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഫലപ്രദമായ ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവർത്തനമാണ് നാടോടി വിജ്ഞാന കോശ നിർമ്മാണം. വെള്ളിക്കുളങ്ങര എന്ന പേരിന്റെ ആവിർഭാവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്.രണ്ടായിരത്തിലധികം വർഷം പഴക്കം കണക്കാക്കപ്പെടുന്ന ചരിത്രാവശിഷ്ടങ്ങളാണ് ഈ പ്രദേശത്തിനടുത്തുള്ള മുനിയാട്ടുകുന്നിലെ മുനിയറകൾ.ജൈനസംസ്ക്കാരത്തിൻറെ ശേഷിപ്പുകളാണിതെന്നു ചരിത്രഗവേഷകർ പറയുന്നു കുട്ടികളുടെ താല്പര്യം പരിഗണിച്ച് അവരെ നാട്ടറിവിന്റെയും നാടോടി കലകളുടെയും പ്രദേശത്തിന്റെ തനതായ ഭാഷാപ്രയോഗങ്ങളുടെയും മേഖലകളിലെ വിവരശേഖരണത്തിനായി ചുമതല നല്കാം. പിന്നീട് ഓരോഗ്രൂപ്പും തങ്ങളേറ്റെടുത്തിരിക്കുന്ന മേഖലകളിൽ ഉൾപ്പെട്ടിരിക്കുന്ന വിവരങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കണം. ഇത്തരം കുറിപ്പുകൾക്കുണ്ടായിരിക്കേണ്ട സവിശേഷതകളെക്കുറിച്ച് അധ്യാപകൻ കുട്ടികൾക്ക് ധാരണ നല്കണം.കുറിപ്പ് പരിശോധിച്ച് വേണ്ട തിരുത്തൽ നൽകാം..പ്രാദേശിക ഭാഷാഭേദങ്ങൾ,വാമൊഴികൾ,ഇവ കണ്ടെത്തുന്നു. വെള്ളിക്കുളങ്ങര - കുളത്തിൻെറകരയിലെ ആൽമരത്തിൽ വെള്ളികൊലുസുകൾ കണ്ട പ്രദേശം' ,ഭൂഗർഭജലവിധാനം കൊണ്ട് വെള്ളം നിറഞ്ഞു കിടക്കുന്ന പ്രദേശം എന്നതിൽ നിന്നാണ് പേര് നാടിന് ലഭിച്ചതെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.

നാടോടി പാട്ടുകൾ

ചില പ്രാദേശിക ഭാഷാഭേദങ്ങൾ

ഇങ്ങട്- ഇങ്ങോട്ട്,

തേവൻ - ദേവൻ

ക്ടാവ്-കുട്ടി

ഞങ-ഞങ്ങൾ