പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/REPORT 2019-20
പ്രവേശനോത്സവം 2019
പി.സി.ജി.എച്ച്.എസ്സീൽ 2019_20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറ്റവും ഗംഭീരമായിത്തന്നെ ആഘോഷിച്ചു.നീണ്ട മധ്യവേനലവധിക്കുശേഷം പി.സി.ജി.എച്ച്.എസ്സീൽ വീണ്ടും ഹർഷാരവങ്ങൾ മുഴങ്ങിക്കേട്ടു.പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി. വർണ്ണശബളമാർന്ന വിദ്യാർത്ഥികളെക്കൊണ്ടും രക്ഷിതാക്കളെക്കൊണ്ടും സ്ക്കൂൾ അങ്കണം നിറഞ്ഞിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സ്വാഗതം ആശംസിച്ചു.പരിപാടികൾക്കിടയിൽ കുട്ടികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രവേശനോത്സവം കൂടുതൽ മിഴിവുള്ളതാക്കാൻ സഹായകമായി.ആൽഫോടീച്ചർ ഏവർക്കും നന്ദി പറഞ്ഞു
പ്രവേശനോത്സവം 2020
2020_21 അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡിന്റെ സാഹചര്യത്തിൽ ഒാൺലൈനായി സ്ക ളിൽ ആഘോഷിച്ചു.എല്ലാ അധ്യാപകരും എത്തിച്ചേർന്നു.പ്രാർത്ഥനയോടെ ആരംഭിച്ചു സംസ്ഥാനതല ഉദ്ഘാടന യോഗം ടിവിയിൽ നിരീക്ഷിച്ചു.ഫസ്റ്റ്ബെൽ ക്ലാസിനെ ക്കുറിച്ച് സംസാരിച്ചു.
പ്രവേശനോത്സവം 2021
2021_22അധ്യയന വർഷത്തെ പ്രവേശനോത്സവം .ജൂൺ 1ന് ഏറ്റവും ഗംഭീരമായിത്തന്നെ സ്ക്കൂളിൽ ആഘോഷിച്ചുസർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി..അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും മോടിയാക്കി.കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ ഉദ്ഘാടന യോഗം ചേർന്നു.ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി.ലിസ്മിൻ സ്വാഗതം ആശംസിച്ചു.ഈ അധ്യയന വർഷം സ്കൂളിൽ നടത്താനിരിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്സ് വിശദീകരിക്കുകയുണ്ടായി.യോഗാധ്യക്ഷ വാർഡ് മെമ്പർ ശ്രീമതിഷൈബി സജി എല്ലാ അധ്യാപകരേയും അഭിനന്ദിച്ചു.
.ഫസ്റ്റ്ബെൽ ക്ലാസിനെ ക്കുറിച്ച് സംസാരിച്ചു.
പ്രവേശനോത്സവം റിപ്പോർട്ട്
2021 നവംബർ ഒന്നിന് ഒന്നര വർഷത്തിനു ശേഷം പി സി ജി എച്ച് എസ് വിദ്യാലയ മുറ്റം കുട്ടികളെ വരവേൽക്കാൻ ഒരുങ്ങി. അധ്യാപകരും മാതാപിതാക്കളും PTA,MPTA പ്രതിനിധികളും ചേർന്ന് കളിമുറ്റം ഒരുക്കൽ വിജയപ്രദമായും സന്തോഷത്തോടെയും കൂട്ടായ്മയിലും പൂർത്തിയാക്കി.നവംബർ ഒന്നിന് കുട്ടികളെ വരവേൽക്കുന്നതിന് മുന്നോടിയായി ക്ലാസ്സ് മുറികളും വിദ്യാലയവും പൂക്കൾ കൊണ്ട് മനോഹരമായി അലങ്കരിച്ചു. അതിനായി അധ്യാപകരും മാതാപിതാക്കളും ഒരുമയോടെ കൈകോർത്തു.പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് സ്ക്കൂളും പരിസരവും സജ്ജമാക്കി.മഴക്കൊയ്ത്തിനു വേണ്ടി കിണറും പരിസരവും ശുചിയാക്കി. അടുത്ത ദിവസം മുതൽ ഉച്ചഭക്ഷണം തയ്യാറാക്കേണ്ടതിലേക്കായി അടുക്കളയും സ്റ്റോർ മുറിയും വൃത്തിയാക്കി പച്ചക്കറി തുടങ്ങിയവ ശേഖരിച്ചു സർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി. നവംബർ ഒന്നാം തീയതി രാവിലെ 9 മണി മുതൽ വിദ്യാർഥികളെ വരവേൽക്കാനായി ഹെൽത്ത് കമ്മിറ്റി അംഗങ്ങളും അധ്യാപകരും വിദ്യാലയ മുറ്റത്ത് അണിനിരന്നു.തുടർന്ന് 10 മണിക്ക് 2021 പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്മിൻ ഏവർക്കും സ്വാഗതം ആശംസിച്ചു പി ടി എ പ്രസിഡൻറ് ശ്രീ സുമേഷ് കെ പി യോഗത്തിന് അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ശ്രീമതി ഷൈബി സജി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പുതുതായി വന്ന കുട്ടികൾക്ക് പിടിഎ പ്രസിഡൻറ് ശ്രീ സുമേഷ് കെ പി പൂക്കളും പട്ടങ്ങളും നൽകി സ്വീകരിച്ചു സ്കൂൾ മാനേജർ റവ.സി ലിസാ മേരി വൈസ് പ്രസിഡന്റ് ശ്രീ ബെന്നി താഴേക്കാടൻ, ശ്രീമതി ജെയ്മോൾ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അന്നേ ദിനം എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്മിൻ മധുരപലഹാരങ്ങൾ വിതരണം ചെയ്തു തുടർന്ന് MPTA പ്രതിനിധി ശ്രീമതി നീതു സജി ഏവർക്കും നന്ദി അർപ്പിച്ചു.ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു