"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
വിദ്യാർത്ഥികളുടെ എണ്ണം= 4224 | | വിദ്യാർത്ഥികളുടെ എണ്ണം= 4224 | | ||
അദ്ധ്യാപകരുടെ എണ്ണം= 150 | | അദ്ധ്യാപകരുടെ എണ്ണം= 150 | | ||
പ്രിൻസിപ്പൽ= | പ്രിൻസിപ്പൽ= പ്രീത കെ.എൽ. | | ||
പ്രധാന അദ്ധ്യാപകൻ= എ.ആർ ജസീല & ജെ.രാജശ്രീ | | പ്രധാന അദ്ധ്യാപകൻ= എ.ആർ ജസീല & ജെ.രാജശ്രീ | | ||
പി.ടി.ഏ. പ്രസിഡണ്ട്= ആർ.പ്രദീപ്കുമാർ| | പി.ടി.ഏ. പ്രസിഡണ്ട്= ആർ.പ്രദീപ്കുമാർ| |
10:17, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ | |
---|---|
വിലാസം | |
തിരുവനന്തപുരം ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ, വഴുതക്കാട്, തിരുവനന്തപുരം, , തിരുവനന്തപുരം. 695010 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 04712729591 |
ഇമെയിൽ | gghsscottonhill@gmail.com |
വെബ്‍സൈറ്റ് | www.ghsscottonhill.org |
കോഡുകൾ | |
സ്കൂൾ കോഡ് | 43085 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രീത കെ.എൽ. |
പ്രധാന അദ്ധ്യാപകൻ | എ.ആർ ജസീല & ജെ.രാജശ്രീ |
അവസാനം തിരുത്തിയത് | |
30-07-2018 | Gghsscottonhill |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഏഷ്യയിലെ ഏററവും വലിയ പെൺ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഒരു വിദ്യാലയമാണ് ഗവ.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ.
ചരിത്രം
വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂർ മഹാരാജാവ് നാഗർകോവിലെ എൽ.എം.എസ് സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്നശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാൾ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൌജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൽ - 'The Maharaja Free school' എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത്. ഇന്ന് പാളയത്തുള്ള ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ് തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി.രാമസ്വാമി അയ്യർ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം പരുത്തിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെട്ടിരുന്നു. ഈ സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി.ഈ സ്ക്കൂളിന്റെ തുടക്കത്തിൽ പ്രൈമറി, അപ്പർപ്രൈമറി ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്നു. 1935-ൽ ഈ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുകയും പ്രൈമറി വിഭാഗം ഈ സ്ക്കൂളിൽ നിന്നും മാറ്റുകയും ചെയ്തു. അക്കാലത്ത് പ്രൈമറി വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിച്ചുള്ളതായിരുന്നു. സ്വാതന്ത്ര്യാനന്തരം 1970 – കളുടെ മദ്ധ്യത്തിൽ ഈ സ്ക്കൂൾ രണ്ടായി വിഭജിക്കുന്നതിനുള്ള തീരുമാനം ഗവ.കൈകൊള്ളുകയുണ്ടായി. എന്നാൽ പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് അത് നിർത്തി വയ്ക്കുവാൻ ഗവ. ബാദ്ധ്യസ്ഥരായി. അന്നു മുതൽ ഭരണസൌകര്യത്തിനായി രണ്ട് പ്രഥമാദ്ധ്യാപികമാരെ നിയമിച്ചു തുടങ്ങി. ഒരു പക്ഷേ കേരളത്തിൽ തന്നെ ആദ്യമാണെന്ന് തോന്നുന്നു ഇത്തരമൊരു നടപടി. ഗവ. അധീനതയിലുള്ള സ്ക്കൂളുകളിൽ തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമാണ് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏഷ്യാ ഭൂഖണ്ഡത്തിൽ തന്നെ ഒന്നാം സ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. ഇതിന്റെ മറ്റൊരു പ്രത്യേകത ഭരണസാരഥ്യം മുതൽ അദ്ധ്യാപനം വരെയുള്ള രംഗങ്ങളിൽ സ്ത്രീകൾ മാത്രമാണുള്ളത് എന്നതത്രേ ! സ്ത്രീ ശാക്തീകരണം ശരിക്കും അനുഭവപ്പെടുന്ന ഒരു സ്ഥാപനമാണിത്. എസ്. എസ്. എൽ. സി പരീക്ഷയിൽ വർഷം തോറും ആയിരമോ അതിലധികമോ വിദ്യാർത്ഥിനികളെ പരീക്ഷക്കിരുത്തി ഉന്നതവിജയം കരസ്ഥമാക്കുന്ന ഈ സ്ക്കൂളിന്, കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന ശ്രീ. ചാക്കീരി അഹമ്മദുകുട്ടിയുടെ പേരിലുള്ള റോളിങ്ങ് ട്രോഫി അടുത്തടുത്ത് 8 പ്രാവശ്യം നേടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. 1997-ൽ അന്നത്തെ ഗവ. ന്റെ നയമനുസരിച്ച് പ്രീഡിഗ്രി കോഴ്സ് കോളേജിൽ നിന്ന് മാറ്റി സ്ക്കൂളുകളിൽ +2 കോഴ്സ് അനുവദിക്കാൻ തീരുമാനിച്ചു. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിച്ചു. 1997 നവംബർ 25ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.കെ. നായനാർ ഈ സ്ക്കൂളിൽ വച്ച് +2 കോഴ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ആദ്യം സയൻസിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചു വീതം അനുവദിച്ച ഈ സ്ക്കൂളിന് ഇന്ന് +1നും +2വിനുമായി പത്തുവീതം ബാച്ചുകൾ ഉണ്ട്.നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമുണ്ടെൻകിലും സ്ക്കൂൾ കോംപൌണ്ടിനുള്ളിൽ പ്രവേശിച്ചാൽ ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയുമാണ് അനുഭവപ്പെടുക. ഇടതിങ്ങി വളർന്നു നിൽക്കുന്ന വൃക്ഷങ്ങളുടെ തണലും പൂക്കളുടെ സുഗന്ധവും കൊണ്ട് ഹൃദ്യമാണിവിടം! ഇന്നും എന്നും ഈ സ്ക്കൂൾ ഒരു മാതൃകാസ്ഥാപനമാണ്.' School of Excellence'പദവി നേടുന്നതിനുള്ള പരിശ്രമം വളരെ വിജയകരമായി നടന്നുവരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും 5 ഉം ഹയർസെക്കണ്ടറിക്ക് പ്രത്യോക കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
നേട്ടങ്ങൾ /മികവുകൾ
03.08.2017 കോട്ടൺഹിൽ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി
- പിങ്ക് എഫ്.എം കോട്ടൺഹിൽ എന്ന എഫ്.എം റേഡിയോയുടെ ഉദ്ഘാടനം ഇന്ന് നടന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹെൽത്ത് ക്ലിനിക്ക്
- റേഡിയോ - പിങ്ക് എഫ്.എം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ കോട്ടൺഹിൽ സ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ മഞ്ജു ടീച്ചറും അമിന റോഷ്നി ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ആദിത്യയേയും ഡെപ്യൂട്ടി ലീഡറായി കാതറിനെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
2018-19 അദ്ധ്യയനവർഷത്തിലെ ആദ്യ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 04-06-2018ന് ഒത്തു ചേർന്നു. കൈറ്റ്സ് ഡയറക്ടർ അൻവർ സാദത്ത് ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം അൻവർ സാർ പ്രിൻസിപ്പൽ HM ശ്രീമതി ജസീല ടീച്ചറിന് കൈമാറി. സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് അൻവർ സാർ കൈറ്റ്സിനെകുറിച്ചും ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തിനെക്കുറിച്ചും വാചാലനായി. ലിറ്റിൽ കൈറ്റ്സിന് ബാഡ്ജുകൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ promo video പ്രദർശിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം
2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു. സൗത്ത് സോൺ മാസ്റ്റർ ട്രെയ്നർ പ്രിയ ടീച്ചറായിരുന്നു മുഖ്യ പരിശീലക. അഞ്ചു ഭാഗങ്ങളായെടുത്ത ക്ലാസ് നയിച്ചത് പ്രിയ ടീച്ചറും കൈറ്റ് മിസ്ട്രസായ അമിന റോഷ്നി ടീച്ചറുമായിരുന്നു.
COTSAയുടെ അഞ്ചാമത് ബാച്ച് ഉദ്ഘാടനം
കോട്ടൺഹിൽ സ്കൂളിലെ കുട്ടികളുടെ പുരോഗതി ലക്ഷ്യംവച്ചുകൊണ്ടുള്ള COTSAയുടെ അഞ്ചാമത്തെ ബാച്ചിന്റെ ഉദ്ഘാടനം 08-06-2018ന് നടന്നു. വാർഷിക മൂല്യനിർണ്ണയത്തിൽ മികച്ച വിജയം കരസ്ഥമാക്കുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് ബാച്ച് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്നത്. 2 വർഷം ദൈർഘ്യമുള്ള ബാച്ചിലേക്ക് 50 കുട്ടികളെയാണ് എടുക്കുന്നത്. എല്ലാ ആഴ്ചയും ശനിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ സമഗ്രവികസന പരിപാടിയുടെ ഭാഗമായി സിവിൽ സർവീസ്, മാനസിക വളർച്ച തുടങ്ങി 14ലോളം വിഷയങ്ങളിൽ ISRO ചെയർമാൻ തുടങ്ങിയവരുടെ വിദ്ധത്ത ക്ലാസ്സുകൾ എടുക്കുന്നു. ഈ വർഷത്തെ പുതിയ പരിപാടികൾ അക്ഷര ശ്ലോകം, കഥാരചന, കവിത, പ്രസംഗം എന്നിവയിൽ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ്. ശ്രീ മുരുകൻ കാട്ടാക്കടയായിരുന്നു ഉദ്ഘാടകനായിരുന്ന ചടങ്ങിൽ COTSA പ്രസിഡന്റ് ശാന്തകുമാരി ടീച്ചർ, സ്കൂളിലെ മുൻ HM അംബികാദേവി ടീച്ചർ, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ, SMC ചെയർമാൻ അരവിന്ദ് സാർ, ഡെപ്യൂട്ടി HM വസന്തകുമാരി ടീച്ചർ എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര മരുവൽകരണ വിരുദ്ധ ദിനാചരണം
സാമൂഹിക ശാസ്ത്ര ക്ലബും പരിസ്ഥിതി ക്ലബും സംയുക്തമായാണ് അന്താരാഷ്ട്ര മരുവൽകരണവിരുദ്ധ ദിനാചരണം 18-06-2018ന് നടത്തി. സാമൂഹിക ശാസ്ത്ര ക്ലബിലെ അനീഷ് സാറും മനോജ് സാറും സന്ദേശങ്ങൾ നൽകി. 2018-ലെ അന്താരാഷ്ട്ര മരുവൽകരണ വിരുദ്ധ ദിന സന്ദേശം :-“land has true value, invest in it” എന്നാണ്.
വായന ദിനാചരണം
വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായനാദിനാചരണം 19-06-2018ന് നടന്നു. കോട്ടൺഹിൽ സ്കൂളിലെത്തന്നെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നേഹ ഡി തമ്പാനായിരുന്നു മുഖ്യാതിഥി. സ്വന്തം ശാരീരിക വൈകല്യങ്ങളെ മാനസികക്കരുത്തുകൊണ്ട് കീഴടക്കിയ ആളാണ് നേഹ ഡി തമ്പാൻ. മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അതിൽ രണ്ടും പുസ്തകങ്ങൾ പുന:പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്ഘാടന പ്രസംഗം മുഖ്യാതിഥി നേഹ ഡി തമ്പാൻ പറഞ്ഞു. തന്റെ കുഞ്ഞനിയത്തികൾക്കായി വായനയുടെ മഹത്ത്വത്തെക്കുറിച്ച് സംസാരിച്ചു. വായനാദിനത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്കായി നേഹ മൂന്ന് പുസ്തകങ്ങൾ സംഭാവന ചെയ്തു. നേഹ ഡി തമ്പാനെഴുതിയ കവിത സഹപാഠിക പാരായണം ചെയ്തു. വായനാദിന പ്രതിജ്ഞ അരുൺ സാർ പറയുകയും കുട്ടികൾ അത് ഏറ്റ് ചൊല്ലുകയും ചെയ്തു.
ഔഷധസസ്യോദ്യാനം സംസ്ഥാനതല ഉദ്ഘാടനം
എല്ലാ വിദ്യാലയത്തിലും ഓരോ ഔഷധസസ്യോദ്യാനം എന്ന ലക്ഷ്യത്തിനായി കേരള സർക്കാറും നാഗാർജ്ജുനയും ഒരുമിച്ചു സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചു മന്ത്രി ശ്രീ. വി. എസ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ ഉദ്ഘാടന പ്രസംഗത്തിലൂടെ ആയുർവേദ ചികിത്സയുടെ പ്രാധാന്യത്തെയും ഔഷധസസ്യങ്ങളുടെ കുറവ് ആയുർവേദത്തിലുണ്ടാക്കുന്ന തിരിച്ചടികളെക്കുറിച്ചും വിശദീകരിച്ചു. മുൻകാലങ്ങളിൽ നമ്മുടെ വീടുകളിൽ നിലനിന്നിരുന്ന വീട്ടു ചികിത്സയുടെ പ്രധാനത്തെയും സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'ആയുഷ്' പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ HM ജസീല ടീച്ചർക്ക് മന്ത്രി അശോക തൈ കൈമാറിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഡോര്യൂട്ടി മോയർ രാഖിരവികുമാർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കെ. ജെ. ജോസഫ്, SMC ചെയർമാൻ അരവിന്ദ് S.R, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ എന്നിവർ പങ്കെടുത്തു.
പഠനോപകരണങ്ങളുടെ വിതരണം
ചിന്മയ വിദ്യാലയയുടെ 50-ാം വാർഷികം പ്രമാണിച്ച് കോട്ടൺഹിൽ സ്കൂളിലെ നിർധനരായ 50 വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള പഠനോപകരണങ്ങൾ 25-06-2018ന് നൽകപ്പെട്ടു.
ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം
വായനോത്സവത്തോട് അനുബന്ധിച്ച പി.എൻ പണിക്കർ ഫൗണ്ടേഷൻ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന 'ഡിജിറ്റൽ ലൈബ്രറി'യുടെ ഉദ്ഘാടനം 28-06-2018ന് ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. ബഹുമാനപ്പെട്ട MLA വി.എസ്. ശിവകുമാർ സർ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി ലക്ഷ്യമാക്കുന്നത് വീട്ടിലിരുന്നുകൊണ്ട് തന്നെ 1.7 കോടി പുസ്തകങ്ങൾ വായിക്കുക എന്നുള്ളതാണ്. ആമുഖ പ്രസംഗം നടത്തിയ പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ സർ സമൂഹമാധ്യമങ്ങളുടെ ഉപയോഗം പറഞ്ഞുതരുകയും പുസ്തകങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വായിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. അഡീഷണൽ പൊതുവിദ്യാഭ്യാസ ഡയറക്റ്റർ ശ്രീ. ജിമ്മി കെ. ജോസ് സർ മുഖ്യ പ്രഭാഷണം നടത്തി.
ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ
മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.
ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ബോധവൽക്കരണ ക്ലാസ്സ്
ആരോഗ്യ ജാഗ്രതാ എന്ന പരിപാടിയുടെ ഭാഗമായി 03-07-2018ന് സ്കൂളിൽ വച്ച് ബോധവത്കരണ ക്ലാസ് ഉണ്ടായി. ലിജി മാഡം പകർച്ച വ്യാധികൾക്കെതിരെ പ്രതിദിനം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത എന്ന യജ്ഞത്തിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
പ്രതിഭാ സംഗമം
2018 ജൂലൈ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് ശ്രീ വി.എസ്. ശിവകുമാർ MLA തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ SSLC, +2, MBBS, IAS എന്നീ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ക്ഷണിച്ച് ആദരിച്ചു. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. M.P. ഡോ. ശശിതരൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. IASജേതാവ് ശ്രീമതി മാധവിക്കുട്ടി, ശ്രീ രമിത് ചെന്നിത്തല, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പ്രിൻസിപ്പൽ ശ്രീമതി പ്രീത കെ.എൽ, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ചാന്ദ്രദിനാചരണം
സാമൂഹ്യശാസ്ത്ര ക്ലബും ശാസ്ത്ര ക്ലബും സംയുക്തമായി നടത്തിയ ചാന്ദ്രദിനാചാരണത്തിന്റെ ഭാഗമായി ഡോ.പി. അരുൺകുമാർ സർ കുട്ടികൾക്കായി സെമിനാർ അവതരിപ്പിച്ചു. Space craft propulsion engines group, Liquid propulsion systems center (LPSC) വലിയമലയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1987ൽ ആണ് ISRO-ൽ ചേർന്നത്. തുടർന്ന് ISROയുടെ നേട്ടങ്ങളുടെ പട്ടികയിൽ നാഴികക്കല്ലുകളായി മാറിയ മംഗൾയാൻ, ചന്ദ്രയാൻ 1, Mars Orbiter Mission(MOM)2014 എന്നിവയിൽ പങ്കാളിയാവുകയും ഇപ്പോൾ ചന്ദ്രയാൻ 2നായി തയാറാവുകയും ചെയ്യുന്നു. അദ്ദേഹത്തിന് ISROയുടെ മികവിനുള്ള അവാർഡും ലഭിച്ചിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളുടെ വിജയികൾക്കും ഫുട്ബോൾ പ്രവചന മത്സരത്തിന്റെ വിജയികൾക്കും സമ്മാനം വിതരണം ചെയ്തു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1940-48 | ശ്രീമതി. മോറസ് |
1948-1952 | ശ്രീമതി. പാറുക്കുട്ടിയമ്മ . പി.ആർ |
1952-56 | ശ്രീമതി. ഭാരതിയമ്മ .എൽ |
1956-58 | ശ്രീമതി. ഗൌരിക്കുട്ടിയമ്മ .കെ |
1958-64 | ശ്രീമതി. ഭാനുമതിയമ്മ. കെ |
1964-71 | ശ്രീമതി. ദാക്ഷായണിയമ്മ |
1971-75 | ശ്രീമതി. പത്മാവതിയമ്മ .കെ |
1975-76 | ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ .ജെ |
1976-76 | ശ്രീമതി. കാർത്ത്യായിനി അമ്മ. സി.പി |
1976-79 | ശ്രീമതി. സുകുമാരിയമ്മ |
1979-83 | ശ്രീമതി. ഇന്ദിര ദേവി .കെ |
1983-84 | ശ്രീമതി. വസന്താദേവി |
1984-84 | ശ്രീമതി. സരളകുമാരി ദേവി .പി |
1984-86 | ശ്രീമതി. അന്നമ്മ ജോർജ് |
1984-88 | ശ്രീമതി. കമലമ്മ .ബി |
1986-90 | ശ്രീമതി. ബേബി .സി.പി |
1988-93 | ശ്രീമതി. ജയകുമാരി .ജി |
1993-95 | ശ്രീമതി. കൃഷ്ണമ്മാൾ .വി |
1993-98 (അഡീ.) | ശ്രീമതി. മേരി ആൻ ആന്റണി .എ |
1995-99 | ശ്രീമതി. അംബികാ കുമാരി .കെ.സി ് |
1998-01 | ശ്രീമതി. ആരിഫ ബീവി . എ.എഫ് |
1999-02 | ശ്രീമതി. അമൃതകുമാരി പിള്ള .എസ്. |
2002-05 | ശ്രീമതി. നദീറ ബീവി .എം. |
2002-03 (അഡീ) | ശ്രീമതി. വിജയലക്ഷ്മി അമ്മ |
2003-04 (അഡീ) | ശ്രീമതി. വസന്തകുമാരി അമ്മ. എൽ |
2004-07 | ശ്രീമതി. അഞ്ജലി ദേവി .ആർ |
2006- 07 | ശ്രീമതി. വസന്തകുമാരി . ടി |
2007- | ശ്രീമതി.പ്രസന്നകുമാരി. ആർ |
2007- (അഡീ) | ശ്രീമതി.കൃഷ്ണകുമാരി. കെ |
2016-17 | ശ്രീമതി സുജന (പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി ഉഷാദേവി.എൽ (അഡിഷണൽ എച്ച്.എം) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി.പ്രൊഫ.ഹൃദയകുമാരി, ശ്രീമതി.സുഗതകുമാരി, ശ്രീമതി.നളിനി നെറ്റോ I.A.S, ശ്രീമതി. ശ്രീലേഖ.I.PS, ശ്രീമതി.കെ.എസ്.ചിത്ര, ശ്രീമതി.ഡോ.രാജമ്മ രാജേന്ദ്രൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5035516,76.9643974 | zoom=12 }}