കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നും കോട്ടയം രൂപതയിലെ തന്നെ ആദ്യത്തെ സ്കൂളുമാണ് കിടങ്ങൂർ സെന്റ്മേരീസ് സ്കൂൾ
ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിലാറിന്റെ പരിലാളനമേറ്റ് കേരവൃക്ഷങ്ങളുടെയുംനെൽപ്പാടങ്ങളുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി പ്രകൃതിരമണീയമായ കിടങ്ങൂരിന്റെ ഹൃദയഭാഗത്ത് 109 സംവത്സരക്കാലമായി തലമുറകൾക്ക് വിജ്ഞാനവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന പ്രകാശഗോപുരം. പൂർവ്വികരുടെ കഠിനമായ പരിശ്രമത്തിന് ദൈവം നൽകിയ അനുഗ്രഹം എന്നപോലെ 1908-ൽ കോട്ടയം രൂപതയുടെ ആദ്യസ്കൂളായി കിടങ്ങൂർ സെന്റ്മേരീസ് രൂപം കൊണ്ടു. സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/തുടർവായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
5.2ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 3 നിലകളുള്ളകെട്ടിടത്തിലായി18 ക്ലാസ് മുറികൾഉണ്ട്. ഹയർസെക്കണ്ടറിക്ക് 2 നിലകളുള്ളകെട്ടിടത്തിലായി
6 ക്ളാസ് മുറികൾഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർലാബുകൾ ഉണ്ട്. 2 കമ്പ്യൂട്ടർലാബുകളിലും കൂടി ഏകദേശം 25 കമ്പ്യൂട്ടറുകൾ ഉണ്ട്. 2 ലാബുകളിലും ബ്രോഡ്ബാൻഡ് ഇൻറർനെററ് സൗകര്യങ്ങൾ ഉണ്ട്. കുുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ഒാരോ വിഭാഗത്തിവും ഒാരോ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിശാലമായ ഒരു ഓഡിറ്റോറിയവും ഈ സ്കൂളിനുണ്ട്.
നേട്ടങ്ങൾ
1. തുടർച്ചയായി 100% വിജയം
2. ഈ വർഷം കുട്ടികളുടെ എണ്ണംവർദ്ധിച്ച് 3 ഡിവിഷൻ ഉണ്ടായ്തുകൊണ്ട് 6 post കിട്ടി.
3. PTA Award സംസ്ഥാനത്ത് 2-ാം സ്ഥാനം.
4. WONDERLA Award സംസ്ഥാനത്ത് 1-ാം സ്ഥാനം.
5. MATHRUBHOOMI SEED Award.
6. AGRICULTURAL Award
7. MATHRUBHOOMI NANMA Award
8. INFARM Award സംസ്ഥാനത്ത് 1-ാം സ്ഥാനം.
9. Best Head of the Institution Award
10. സംസ്ഥാന അധ്യാപക അവാർഡ്
11. മാർഗ്ഗം കളി, പരിചമുട്ട്, ചവിട്ടുനാടകം, ഒപ്പന, ബാന്റ്മേളം എന്നീ ഇനങ്ങളിൽ സംസ്ഥാനത്ത് A grade
12. പച്ചക്കറി കൃഷിയിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച സ്കൂൾ
13. BCM Football സംസ്ഥാനത്ത് 1-ാം സ്ഥാനം.
14..NCC,SPC,SCOUT/GUID,തായ്ക്കോണ്ട എന്നീ പഠ്യേതര ഇനങ്ങളിൽ പരിശീലനം
15..സ്വാതന്ത്രദിനാഘോഷം,ഒാണാഘോഷം,കേരളപ്പിറവി, സ്കൂൾവാർഷികം തുടങ്ങി ദിനാചരണങ്ങൾ ജനീയമായി നടത്തുന്നു.
16..പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ
17. സഹപാഠിക്കൊരു വീട്, അനാഥർക്ക് കൈത്താങ്ങ്, തുടങ്ങി സാമൂഹ്യസേവന രംഗത്ത് മികച്ച പ്രവർത്തനം.
18...SSLC Valuation centre, Teachers Training Programme centre
19. ഇൻഫാം അവാർഡ്
20. 2016-17 സ്കൂൾവർഷത്തിൽ S S L C പരിക്ഷയിൽ 100% വിജയം നേടി. 9 കുട്ടികൾക്ക് FULL A+ ഉം 6 കുട്ടികൾക്ക് 9 A+ ലഭിച്ചു.
2018-19 പ്രവർത്തനങ്ങൾ
PTA AWARD
FULL A+
PTA GENARALBODY
PRAYERclass
USS SCOLARSHIP 2018
USS SCOLARSHIP
ANTI-NARCOTIC DAY 2018
anti narcoticdayANTI NARCOTIC DAY 2018-JUNE-26Anti narcotic day 2018NARCOTIC DAY AWARENESS 2018
കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.സ്കൂൾ മൈതാനത്ത് മധ്യഭാഗത്തായി പി എൻ പണിക്കരുടെയും 19 സാഹ്യത്യകാരന്മാരുടെയും കട്ടൗട്ടുകൾ സ്ഥാപിച്ച് പച്ചക്കറികളുടെയും രൂപത്തിൽ അക്ഷരങ്ങൾ ആലേഘനം ചെയ്ത് ഏറെ ആകർഷണീയമായി ഒരുക്കിയിരിക്കന്നത് കൗതുകത്തോടെ ഏവരും വീക്ഷിച്ചു.സ്കൂൾ മുറ്റം അക്ഷര- സാഹിത്യ മുറ്റമായിരിക്കുന്നു രാവിലെ 9.30ന് അധ്യാപകരും കുട്ടികളും സാഹിത്യകാരന്മാർക്ക് ചുറ്റും നിന്ന് വായനാദിന പ്രതിജ്ഞ ചൊല്ലി.
പ്ളാസ്റ്റിക്ക് പ്രക്യതിയുെട ഏറ്റവും വലിയ ശത്രുവാണെന്ന തിരിച്ചറിവ് Kidangoor St Marys school ലെ SPC Cadets Kidangoor town ലെ കടകളിൽ നിന്നും വീടുകളിൽ നിന്നും പ്ളാസ്റ്റിക് ശേഖരിക്കുകയും അവ ഞീഴൂരുള്ള ഫാക്ടറിയിൽ എത്തിക്കുകയും ചെയ്യുന്നു. പ്ളാസ്റ്റിക്ക്കൂടുകൾക്ക്പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നു.കുട്ടികൾ സ്വയം ബാഗുകൾ നിർമ്മിക്കുന്നു.
സംസ്ഥാനതല BEST PTA യ്ക്കുളള 2-ാം സ്ഥാനം ഈ സ്കൂളിനു ലഭിച്ചു.
BEST PTA അവാർഡ് ദാനചടങ്ങ് വിജയത്തിളക്കം
night classnight class
സഹപാഠിക്കൊരു വീട്
കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്റെറി സ്കൂലിലെ അധ്യാപകർ കുട്ടികളുടെ ഭവന സന്ദർശനത്തിനിടയിൽ 9-ാം ക്ലാസിൽ പഠിക്കുന്ന ജോസ്നാ ജോസ് എന്ന കുട്ടിക്ക് വീടില്ലെന്നു മനസിലാക്കി. പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ഹെഡ്‌മാസ്റ്റർ, പി.റ്റി.എ മീറ്റിംഗ്, സ്കൂൾ അസംബ്ലി എന്നിവ വിളിച്ചു ചേർത്ത് ഒരു വീടു പണിയുന്നതിനെകുറിച്ച് ആലോചിക്കുകയും കുട്ടികളും അധ്യാപകരും ചോർന്ന് 5,17,800 രൂപ സമാഹരിക്കുകയും ചെയ്തു. 2,10,000 രൂപയ്ക്ക് 3 സെന്റ് സ്ഥലം വാങ്ങി. 600 ചതു. അടി. വിസ്തീണ്ണമുള്ള ഒരു വീട് പണിയുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. കഷ്ടത അനുഭവിക്കുന്ന സഹപാഠികളെ സഹായിക്കണമെന്ന ചിന്ത കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ പ്രവർത്തനം ഉപകരിക്കും .മാത്രമല്ല ജോസ്നാ എന്ന കുട്ടിയുടെ പഠനത്തിൽ കാതലായ മാറ്റം വരുത്താനും ഈ പദ്ധതി ഉപകരിച്ചു ഹെഡ്‌മാസ്റ്റർ പി എ ബാബുവിന്റെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന അഞ്ചാമത്തെ വീടാണ് കുടങ്ങൂർ സെന്റ് മേരീസിൽ ഇപ്പോൾ നടന്നുകൊണ്ടിരുക്കുന്നത്.
Photos
ഇൻഫാം അവാർഡ്
ഈ വർഷത്തെ മികച്ച കാർഷിക പ്രവർത്തനത്തിനുള്ള ഇൻഫാം അവാർഡ് സെന്റ് മേരീസ് എച്ച് എസ് എസ് കിടങ്ങൂരിന്
കേരളത്തിലെ കർഷകർക്കും കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകി വരുന്ന ഇൻഫാം ഈ വർഷം കാർഷീക പ്രവർത്തനത്തിനായി തൽപര്യമുള്ള സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പുരസ്ക്കാരം ഏർപ്പെടുത്തി. കാസർഗോഡു മുതൽ തിരുവനന്ദപുരം വരെയുള്ള 380 സ്കൂളുകളിൽ നേരിട്ട് സന്ദശനം നടത്തി കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച സ്കൂളിന് ഒന്നാം സമ്മാനം ലഭിച്ചത് കിടങ്ങൂർ സെന്റ് മേരീസിനാണ്. ജനുവരി 1- തീയതി വാഴക്കുളത്തുവച്ചു നടന്ന വാർഷികത്തിൽ അഭിവന്ദ്യ പിതാവ് അറയ്ക്കൽ പിതാവിൽ നിന്നും ഹെഡ്‌മാസ്റ്റർ പി എ ബാബു, സ്റ്റാഫി സെക്രട്ടറി ഫാ. ജോയി കട്ടിടാങ്കൽ, പി റ്റി എ അംഗം പരേട്ട് ചാക്കോ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 10,000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയുമാണ് അവാരഡ്. ചടങ്ങിൽ ഹെഡ്‌മാസ്റ്റർ പി എ ബാബുവിനെ പൊന്നാടയണിയിച്ചു..
2016-17 ലെ ഇൻഫാം അവാർഡ്
WONDERLA AWARD 2017
കിടങ്ങൂർ സെന്റ് മേരീസ് സ്കൂളിനു ലഭിച്ച 2017 വണ്ടർല ജില്ലാതല അവാർഡ് വണ്ടർല പ്രതിനിധികളിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങുന്നു.
സംസ്ഥാനതലത്തിൽ BEST SPC CADET ആയി TOMSON P JOHN നെ തിരഞ്ഞെടുത്തു.
Best cadet in SPC 2016Tomson
school sports_2016-17
|
WONDERLA AWARD, MATHRUBHOOMI SEED, AGRICULTURAL AWARD, MATHRUBHOOMI NANMA AWARD, SRESHTAHARITHA AWARDS .................തുടങ്ങിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു...
തായ്ക്കോണ്ട ദേശീയടീമിലേയ്ക് തിരഞ്ഞെടുക്കപ്പെട്ട താരാ സോജന് St Mary's school-ന്റെ അഭിനന്ദനങ്ങൾ.
മാനേജ്‌മെന്റ്
കോട്ടയം കോർപ്പറേറ്റ് മാനേജ്‌മെൻറാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 16ഹൈസ്ക്കൂളുകൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാദർ സൈമൺ ഇടത്തിപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായും ഫാദർ മൈക്കിൾ വെട്ടിക്കാട്ട് സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾവിഭാഗത്തിൽ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റർ പി എ ബാബുവും ഹയർസെക്കന്ററിയുടെ ഇപ്പോഴത്ത പ്രിൻസിപ്പാൾ ശ്രീ ഫിലിപ്പ്തോമസും ആണ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''
മാർ തോമസ് തറയിൽ കോട്ടയംരൂപതയുടെ മെത്രാൻ ആയിരുന്നു,
അഭിവന്ദ്യഗീവർഗ്ഗീസ് മാർ തിമോത്തിയോസ് തിരുവല്ലഅതിരൂപതയുടെപരമാധ്യൿഷൻ ആയിരുന്നു.
വഴികാട്ടി
{{#multimaps:9.684754,76.611346|zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോട്ടയം പാലാ ഹൈവേയിൽ കിടങ്ങൂർ ജംഗ്ഷനു സമീപം സ്ഥിതിചെയ്യുന്നു. * കോട്ടയത്തുനിന്ന് 18 കി.മീ.ഉം ഏറ്റുമാനൂരിൽ നിന്ന് 7 കി. മീ.ഉം പാലായിൽ നിന്ന് 10 കി.മീ.ഉം ദൂരം