മീനച്ചിലാർ സംരക്ഷണയജ്ഞം

Schoolwiki സംരംഭത്തിൽ നിന്ന്

കിടങ്ങൂർ സെന്റ് മേരീസിൽ മീനച്ചിലാർ പുനർജനി കർമ്മ സേന രൂപികരിച്ചു

മിനച്ചിലാർ പുനർജനി കർമ്മസേനയുടെ "എന്റെ വീട്, എന്റെ ക്ലാസ്, എന്റെ സ്ക്കൂൾ, എന്റെ പരിസരം എന്ന മുദ്രാവാക്യമുയർത്തി, കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂളിൽ മീനച്ചിലാർ പുനർജനി കർമ്മസേനയുടെ രൂപികരണം നടത്തി.

     	ഓരോ തുള്ളി വെള്ളവും അമൂല്യമാണ് കരുതലോടെ മാത്രം ഉപയോഗിക്കുക, നീർത്തടങ്ങൾ, നീരൊഴുക്കുകൾ, നദികൾ, തീരത്തോരങ്ങൾ പൊതുസ്ഥലങ്ങൾ എന്നിവയെല്ലാം ശുദ്ധിയോടെ പരിപാലിക്കുക ഈ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി. മീനച്ചിലാറിലെയും സമീപസ്ഥ കിണറുകളിലെയും വെള്ളത്തിൽ അനുവദനീയമായതിലും	അനേകം	മടങ്ങാണ്	മാലിന്യം  അടങ്ങിയിരിക്കുന്നത് എന്ന വിവരം വീഡിയോക്ലിപ്പിങ്ങിലൂടെ മനസിലാക്കി കൊടുത്തു.

പുനർജനി ചെയർമാൻ സാബു എബ്രാഹം, കൺവീനർ ഫിലിപ്പ് മഠത്തിൽ, സെബി പറമുണ്ട, ജോണി വലിയകുന്നേൽ, വി.എം അബ്‌ദുള്ളഖാൻ, സൻജീവ് പാലാ എന്നിവർ പ്രസംഗിച്ചു. ഹെഡ്‌മാസ്റ്റർ പി. എ ബാബു സ്വാഗതവും പ്രിൻസിപ്പൽ ഫിലിപ്പ് തോമസ് അധ്യക്ഷതയും വഹിച്ച യോഗത്തിൽ പുനർജനി കർമ്മസേന ഭാരവാഹികളായി തോമസ് ജോസ്, അനീഷാബാബു, ആൽവിൻ ജോസ് മാത്യൂ, അലീനാ ഫിലിപ്പ് എന്നിവരെ തെരഞ്ഞെടുത്തു.

മീനച്ചിലാർ
മീനച്ചിലാർ സംരക്ഷണ വിളംബരയാത്ര
മീനച്ചിലാർ സംരക്ഷണയാത്ര
യാത്രയുടെ വിവിധ ദൃശ്യങ്ങൾ
യാത്രയുടെ വിവിധ ദൃശ്യങ്ങൾ 1
MEENACHILAR PUNARJENI
"https://schoolwiki.in/index.php?title=മീനച്ചിലാർ_സംരക്ഷണയജ്ഞം&oldid=433061" എന്ന താളിൽനിന്ന് ശേഖരിച്ചത്