സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സെന്റ്മേരീസ്എച്ച്എസ്എസ്ചരിത്രം
കോട്ടയം ജില്ലയില്‍ മീനച്ചിലാറിന്റെ പരിലാളനമേറ്റ് കേരവൃക്ഷങ്ങളുടെയുംനെല്‍പ്പാടങ്ങളുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി പ്രകൃതിരമണീയമായ കിടങ്ങൂരിന്റെ ഹൃദയഭാഗത്ത് 101 സംവത്സരക്കാലമായി തലമുറകള്‍ക്ക് വിജ്ഞാനവെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന പ്രകാശഗോപുരം. പൂര്‍വ്വികരുടെ കഠിനമായ പരിശ്രമത്തിന് ദൈവം നല്‍കിയ അനുഗ്രഹം എന്നപോലെ 1908-ല്‍ കോട്ടയം രൂപതയുടെ ആദ്യസ്കൂളായി കിടങ്ങൂര്‍ സെന്റ്മേരീസ് രൂപം കൊണ്ടു. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഈ സരസ്വതീക്ഷേത്രം എല്ലാ വിഭാഗം ആളുകള്‍ക്കും ഒരു അനുഗ്രഹമായിരുന്നു. കോട്ടയം ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളില്‍ ഒന്നാണിത്. ആണ്‍കുുട്ടികള്‍ക്കും പെണ്‍കുുട്ടികള്‍ക്കും പഠിക്കാവുന്ന u.p വിഭാഗം ആയിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.മിഡില്‍സ്കൂള്‍ 1935-ല്‍ ഹൈസ്കൂള്‍ആയി ഉയര്‍ത്തപ്പെട്ടു. ദിവംഗതനായ ബഹുമാനപ്പെട്ട ചൂളപ്പറമ്പില്‍ തോമസ് അച്ചനായിരുന്നുഹൈസ്കൂൂളിന്‍റ ആദ്യത്തെ ഹെഡ്മാസ്ററര്‍. ഇംഗ്ളീഷ് മീഡിയം ക്ലാസുകളും മലയാളംമീഡിയം ക്ളാസുകളും ഭംഗിയായി നടത്തപ്പെട്ടിരുന്ന ഈ സ്ഥാപനത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു.2000-ാം ആണ്ടില്‍ ഹയര്‍സെക്കണ്ടറിസ്കൂള്‍ ആയി ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു.കോട്ടയം കോര്‍പ്പറേറ്റ് മാനേജ്‌മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.2009-2010സ്കൂള്‍വര്‍ഷത്തില്‍ പത്താംക്ലാസില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും വിജയിപ്പിക്കുവാന്‍ സാധിച്ചു.2013-മുതല്‍ തുടര്‍ച്ചയായി പത്താംക്ലാസില്‍ 100% വിജയം കൈവരിക്കാന്‍ സാധിച്ചു.