"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 67: വരി 67:


=ചരിത്രം=
=ചരിത്രം=
<p align="justify">വേലുപ്പിള്ള നാട്ടാശാൻ എന്ന സുമനസ്സ്  1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംഭാവനയായി നൽകിയതാണ് ഈ വിദ്യാലയം.  അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേത‍ൃത‌്വത്തിൽ [https://ml.wikipedia.org/wiki/കുടിപ്പള്ളിക്കൂടം കുടിപ്പള്ളിക്കൂട]മായി ആരംഭിച്ച ഈ വിദ്യാലയം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെട്ടിരുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. 1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ വി. ആർ. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാർത്ഥി. 1981-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു. 2004-ഹയർസെക്കന്ററി വിഭാഗം സ്ഥാപിതമായി. 2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു.</p>
വേലുപ്പിള്ള നാട്ടാശാൻ എന്ന സുമനസ്സ്  1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംഭാവനയായി നൽകിയതാണ് ഈ വിദ്യാലയം.  അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേത‍ൃത‌്വത്തിൽ [https://ml.wikipedia.org/wiki/കുടിപ്പള്ളിക്കൂടം കുടിപ്പള്ളിക്കൂട]മായി ആരംഭിച്ച ഈ വിദ്യാലയം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെട്ടിരുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. 1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ വി. ആർ. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാർത്ഥി. 1981-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു. 2004-ഹയർസെക്കന്ററി വിഭാഗം സ്ഥാപിതമായി. 2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു.
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചരിത്രം|'''വിദ്യാലയചരിത്രം''' കൂടുതൽ അറിയാൻ...]]<br>
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചരിത്രം|'''വിദ്യാലയചരിത്രം''' കൂടുതൽ അറിയാൻ...]]<br>
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം|'''വെങ്ങാനൂർ ചരിത്രം''' അറിയാൻ ...]]<br />
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം|'''വെങ്ങാനൂർ ചരിത്രം''' അറിയാൻ ...]]<br />

05:59, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

ഗവൺമെൻറ് മോഡൽ ഹയർ സെക്കൻററി സ്കൂൾ
,
വെങ്ങാനൂർ പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0471 2480125
ഇമെയിൽgmhssvenganoor125@gmail.com
കോഡുകൾ
സ്കൂൾ കോഡ്44050 (സമേതം)
എച്ച് എസ് എസ് കോഡ്01152
യുഡൈസ് കോഡ്32140200403
വിക്കിഡാറ്റQ64037071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെങ്ങാനൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ992
പെൺകുട്ടികൾ704
ആകെ വിദ്യാർത്ഥികൾ1696
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ139
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ241
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന ടി എസ്
പ്രധാന അദ്ധ്യാപികസുഖി ഡി ഒ
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ പി
എം.പി.ടി.എ. പ്രസിഡണ്ട്ആര്യ കൃഷ്ണ
അവസാനം തിരുത്തിയത്
15-02-202244050
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തലസ്ഥാന നഗരിയുടെ പൊൻതൂവലായ് മാറുന്ന അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞം പട്ടണത്തിൽ തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാഅയ്യൻകാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ[1] ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽവെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിലും കോവളം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് ഗവ.മോഡൽഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

വേലുപ്പിള്ള നാട്ടാശാൻ എന്ന സുമനസ്സ് 1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംഭാവനയായി നൽകിയതാണ് ഈ വിദ്യാലയം. അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേത‍ൃത‌്വത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെട്ടിരുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. 1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ വി. ആർ. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാർത്ഥി. 1981-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു. 2004-ഹയർസെക്കന്ററി വിഭാഗം സ്ഥാപിതമായി. 2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു. വിദ്യാലയചരിത്രം കൂടുതൽ അറിയാൻ...
വെങ്ങാനൂർ ചരിത്രം അറിയാൻ ...
നാടിന്റെ നാൾവഴിയിലൂടെ

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ അമ്പത്തൊമ്പത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററിവരെ 48 ക്ലാസ്സുകൾ വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഹയർ സെക്കന്ററിക്ക് 4ക്ലാസ് മുറികളും ഹൈസ്ക്കൂളിന് 16 ക്ലാസ് മുറികളും യു പി വിഭാഗത്തിനു 16 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് 4ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി‍‍, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം 3 കമ്പ്യൂട്ടർ ലാബുകളും 4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു ഹാളും 2 സ്മാർട്ട് ക്ലാസ്സ്മുറികളും ഒരുവിശാലമല്ലാത്ത കളിസ്ഥലവും ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. ബി എസ് എൻ എൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ മൂന്ന് മിനി സ്കൂൾ ബസുകൾ സ്വന്തമായുണ്ട്. കൂടുതൽ അറിയാൻ ...

ബോധനരീതി

പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൊണ്ട് ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. എസ് സി ആർ ടി വഴി, അധ്യാപകർക്കാവശ്യമായ, പിന്തുണ ലഭിക്കുന്നു. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നു. കോവിഡ് കാലം തുടങ്ങിയതു മുതൽ 1 മുതൽ 12 വരെ ഗൂഗിൾ മീറ്റ് വഴി യാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ജി സ്വീറ്റ് ഐഡി നിലവിൽ വന്നതോടെ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ജി സ്വീറ്റ് ഐഡി ഉപയോഗിച്ചുള്ള ക്ലാസ്സ് റൂം വഴി ക്ലാസ്സുകൾ സുഗമമായി കൈകാര്യം ചെയ്തു. സ്കൂൾ തുറന്നപ്പോഴും ജി സ്വീറ്റ് ക്ലാസ് റൂം പഠനപ്രക്രിയയിൽ വളരെ പ്രയോജനപ്രദമായി വർത്തിക്കുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.

മാനേജ്‌മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വെങ്ങാനൂർ ഡിവിഷനിലാണ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ. ഔദ്യോഗികമായി കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ് സ്ക്കൂൾ. ബാലരാമപുരം ബിആർസി പരിധിയിലാണ് സ്കൂൾ ഉൾപ്പെട്ടിട്ടുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കൂടുതൽ അറിയാൻ ...

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1981 ൽ ഹൈസ്കൂൾ ആയശേഷം 14 അധ്യാപകർ സ്കൂളിന്റെ പ്രധാനാദ്ധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി സുഖി ഡി ഒ യാണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക.

ഹയർ സെക്കന്ററി പ്രിൻസിപ്പൽ

2004 ൽ സ്ഥാപിതമായ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇപ്പോൾ ‍അഞ്ചാമത്തെ പ്രിൻസിപ്പലാണ് ഉള്ളത്. ഇപ്പോഴത്തെ സ്കൂൾ മേധാവി ശ്രീമതി ബീന ടി എസ് ആണ്.

നേട്ടങ്ങൾ

പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു
  • സ്കൂൾ വിക്കി അവാർഡ്-2018 -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ 2018 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം
  • ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19-ജില്ലാതലത്തിൽ രണ്ടാം സ്ഥാനം-തിരുവനന്തപുരം
  • 2021 നവംബറിൽ നടന്ന തിരികെ സ്കൂളിലേക്ക് ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം
  • 2021 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം
  • 2021 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി നിഹാര ജെ.കെ എന്ന മിടുക്കി
  • നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി.
    ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.
  • നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (എൻ എം എം എസ്)" പരീക്ഷയിൽ തുടർച്ചയായി നാലാം വർഷവും
  • കേരള സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തിളക്കവുമായി 6 സി ക്ലാസ്സിലെ മോണിക്കാ നെൽസൺ.
  • കേരള സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം
  • ഈ വർഷം ഇൻസ്പയർ അവാർഡ് പത്ത് ഡിയിൽ പഠിക്കുന്ന കുമാരി അലീന ബ്രൈറ്റിന്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 ജഡ്ജ്.ശ്രീ.ഹരിഹരൻ
2 ഇന്ദുകുമാർ.ജെ.എസ്(ജയ്ഹിന്ദ് ടി വി.)
3 അമൃത. (2008),സീരിയൽ ആർട്ടിസ്റ്റ്.
4 വിമിൻ എം വിൻസെന്റ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ്

പ്രശസ്തരായ അധ്യാപകർ

ക്രമ നമ്പർ പേര്
1 ശ്രീ. മുല്ലൂർ സുരേന്ദ്രൻ, ദേശീയ അധ്യാപക പുരസ്കാര ജേതാവ്
2 ശ്രീ. അംബികദാസൻ നാടാർ, ദേശീയ അധ്യാപക പുരസ്കാര ജേതാവ്

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

ഹൈടെക് സ്കൂൾ

ആഹ്ലാദത്തിന്റെയും ആത്മവിശ്വാസത്തെയും പുതുവഴിയിലാണ് വിദ്യാഭ്യാസമേഖലയിന്ന്. ശാസ്ത്ര സാങ്കേതികതയുടെ മികവ് പൊതു വിദ്യാഭ്യാസത്തിൽ വരുത്തിയ മാറ്റം അളവറ്റതാണ്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ മികവ് അസാധ്യമായ പലതിനെയും സാധ്യമാക്കിയിരിക്കുന്നു ഒപ്പം മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികൾ മൾട്ടിമീഡിയ സൗകര്യമുള്ള ആയി പരിണമിച്ചിരിക്കുന്നു.
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് 2018 ൽ കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ   പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി .ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ 20 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേ‌ോഗിച്ചാണ് അധ്യാപനം. ഇവിടത്തെ ഹൈടെക്ക് സംവിധാനം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉച്ചഭക്ഷണ പദ്ധതി

ശരീരമാദ്യം ഖലു ധർമ്മ സാധനം
ധർമ്മത്തിന്റെ പാത തന്നെയാണ് ആരോഗ്യത്തിന്റെയും പാത. പോഷക സമൃദ്ധമായ ആഹാര രീതിയിലൂടെയും , വ്യായാമത്തിലൂടെയും മാത്രമേ ആരോഗ്യം നിലനിർത്താനാകൂ. സർക്കാർ തലത്തിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉച്ചഭക്ഷണ പദ്ധതി കുട്ടികൾക്ക് എറെ പ്രയോജനപ്രദമാണ്. ജാതി, മത, ലിംഗ, വർണ ,വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും വിദ്യാഭ്യാസ പരവുമായി മുന്നാക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നത്. പ്രീ പ്രൈമറി മുതൽ 8-ാം തരം വരെയുള്ള കുട്ടികൾക്ക് വിവിധ വിഭവങ്ങളോടുകൂടി സ്വാദിഷ്ഠവും, ഗുണപ്രദവും ആരോഗ്യദായകവും, പോഷകസമൃദ്ധവുമായ ഭക്ഷണമാണ് നൽകി വരുന്നത്. കൂടുതൽ വായിക്കാൻ.........

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നലക്ഷ്യത്തോടെ 2017 ജനുവരി 27 ന് കേരള സർക്കാർ നടപ്പിലാക്കിയ കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍. ഓരോ കുട്ടിയുടേയും നൈപുണിയും, ശേഷിയും, മൂല്യവും, മനോഭാവവും വികസിപ്പിക്കുവാൻ സർക്കാർ ഏറ്റെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ കൈകോർത്തുകൊണ്ട് ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ മാസ്റ്റർ പ്ലാൻ ഉദ്ഘാടനം കോവളം എം എൽ എ ശ്രീ എം വിൻസന്റ് നിർവ്വഹിച്ചു.ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തർദേശീയ നിലവാരത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നമ്മുടെ സ്കൂൾ ആ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ ഫലമായി, കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായത്.

അക്കാദമിക മാസ്റ്റർ പ്ലാൻ - പാർട്ട് 1 പാർട്ട് 2 പാർട്ട് 3

കുട്ടികളുടെ വർദ്ധനവ്
വർഷം കുട്ടികളുടെ എണ്ണം
2016 17
1114
2017 18
1225
2018-19
1267
2019 20
1666
2020 21
1708
2021 22
1937

സ്കോളർഷിപ്പ്

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പുകൾ നൽകി വരുന്നു. നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് തുടർച്ചയായി നാലാം വർഷവും നമ്മുടെ സ്കൂൾ നേടി. എൽ എസ് എസ്, യു എസ് എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിക്കാൻ വിദഗ്ദ്ധപരിശീലനം നൽകി വരുന്നു.

സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ

പി ടി എ

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.പി പ്രവീണിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു'

പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
  • വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
  • കഴക്കൂട്ടം - കോവളം ബൈപാസ് റോഡിൽ വിഴിഞ്ഞത്തിനടുത്തായി കല്ലുവെട്ടാംകുഴി നിന്നും വടക്കു ഭാഗത്തായി രണ്ടരകിലോമീറ്റർ അകലെയാണ് സ്കൂൾ.

{{#multimaps: 8.40166,77.01267| width=100% | zoom=12 }} ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

  1. സാമൂഹ്യ പരിഷ്ക്കർത്താവും അവശജനോദ്ധാരകനും ആയ മഹാനായ ശ്രീ. അയ്യങ്കാളി ജന്മം കൊണ്ട നാടാണ് വെങ്ങാനൂർ