"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 203: | വരി 203: | ||
'''06. ഗാന്ധിജയന്തി''' | '''06. ഗാന്ധിജയന്തി''' | ||
എല്ലാവർഷവും ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനമായി ആചരിക്കുന്നു.ഗാന്ധിജിയുടെ സന്ദേശം കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത് .വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്ക്കൂൾ പരിസരവും പൊതുസ്ഥലങ്ങളും ശുദ്ധീകരിക്കുകയും റാലികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.കൂടാതെ ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങളുടെ പ്രദർശനം എന്നിവ നടത്തി വരുന്നു | എല്ലാവർഷവും ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനമായി ആചരിക്കുന്നു.ഗാന്ധിജിയുടെ സന്ദേശം കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത് .വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്ക്കൂൾ പരിസരവും പൊതുസ്ഥലങ്ങളും ശുദ്ധീകരിക്കുകയും റാലികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.കൂടാതെ ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങളുടെ പ്രദർശനം എന്നിവ നടത്തി വരുന്നു. | ||
23:44, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ | |
---|---|
വിലാസം | |
കട്ടച്ചിറ ഗവ.ട്രൈബൽെ ഹെസ്ക്കൂൾ , നീലിപിലാവ് പി.ഒ. , 689663 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 05 - 04 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | gthskattachira1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38046 (സമേതം) |
യുഡൈസ് കോഡ് | 32120802105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹരി പ്രീയ .എസ് ( ടീച്ചർ. ഇൻ - ചാർജ് |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദുശ്രി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി പി.ജി |
അവസാനം തിരുത്തിയത് | |
08-03-2022 | Hskattachira |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലയോര ജില്ലയായ പത്തനംതിട്ടയിലെ തികച്ചും വനത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് കട്ടച്ചിറ. നിബിഡമായ കാടുകളും കാട്ടു ചോലകളും മനോഹരങ്ങളായ താഴ്വരകളും മൊട്ടക്കുന്നുകളും ചേർന്ന മനോഹരങ്ങളായ താഴ്വരകളും മൊട്ടക്കുന്നുകളും ചേർന്ന മനോഹരമായ ഒരു ഗ്രാമം.പ്രകൃതി സുന്ദരമായ ഈ പ്രദേശത്തിന് കൂടുതൽ മനോഹരമാക്കുന്നത് നിഷ്കളങ്കരായ ഇവിടുത്തെ ജനങ്ങളാണ്. ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരിക പരവുമായ വളർച്ചയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ, കട്ടച്ചിറ.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ട്രൈബൺ ഹൈസ്കൂൾ കട്ടച്ചിറ. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് ഇവിടെ അധ്യയനം നടത്തുന്നത്. . സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ ഗ്രാമത്തിൽ വാഹന സൗകര്യവും കുറവാണ്. അതിനാൽ കിലോമീറ്ററുകളോളം വനാതിർത്തിയിൽ കൂടിനടന്ന് വയ്യാറ്റുപുഴ, ചിറ്റാർ കൂത്താട്ടുകുളം തുടങ്ങിയ സ്കൂളുകളിൽ എത്തിയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത് . സ്കൂളിന്റെ ചരിത്രം കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്. .പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ടും നല്ലൊരു ഒരു സയൻസ് പാർക്കും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. മെച്ചപ്പെട്ട ഒരു കളിസ്ഥലവും സ്കളിനുണ്ട്.
ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് ആക്കാൻ കഴിഞ്ഞു. എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്. വന്യമൃഗ ശല്യം നിലവിലുണ്ടെങ്കിലും സാമാന്യം ഭേദപ്പെട്ട ഒരു ഔഷധത്തോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട് .സ്കൂൾ മുറ്റത്തുള്ള കിണർ സ്കൂളിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലെ എല്ലാ ജനങ്ങൾക്കും വേനൽകാലത്തും ശുദ്ധജലം നൽകുന്നു.
-
ഹൈടെക് ക്ലാസ്സ്
-
ഹൈടെക് ക്ലാസ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ക്ലാസ്സ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലാസ്സ് ലൈബ്രറി
- അമ്മ മടിയിൽ കുഞ്ഞുവായന (പൈമറി ക്ലാസ്സ്)
മികവ് പ്രവർത്തനങ്ങൾ
വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഭൗതികസാഹചര്യങ്ങൾ വളരെ അപര്യാപ്തമായ ഒരു വിദ്യാലയമാണെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് മികവിന്റെ കേന്ദ്രമാകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . സ്പോർട്സ് മത്സരങ്ങളിൽ ജില്ലാ തലങ്ങളിലും സംസ്ഥാനങ്ങൾ വരെയുംകുട്ടികൾ എത്തിക്കുന്നതിന് കഴിഞ്ഞു പ്രവർത്തിപരിചയമേള ശാസ്ത്രമേള എള എന്നിവയിലൊക്കെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ട് . ശാസ്ത്രയാൻ പദ്ധതിയിൽ തുടർച്ചയായ രണ്ട് വർഷം സംസ്ഥാനതലത്തിലേക്ക് ശില്പ സത്യൻ ,രേവതി പ്രകാശ് എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാലയവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ
പഠനോൽസവം
വിദ്യാർത്ഥികളുടെ നേട്ടങ്ങൾ രക്ഷിതാക്കളുമായി മറ്റു വ്യക്തികളുമായും പങ്കുവെക്കുന്നതിനും കട്ടച്ചിറ ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂളിൽ 2020 ഫെബ്രുവരി 28 വെള്ളിയാഴ്ച പഠനോത്സവം നടത്തി .കൂടുതൽ അറിയാം
'വിദ്യാലയം പ്രതിഭയ്ക്കൊപ്പം'
കട്ടച്ചിറ ട്രൈബൽ ഹൈസ്കൂളിലെ കുട്ടികൾ ശ്രീമതി തങ്കമ്മ വി കെ എന്ന അന്തർദേശീയ കായിക താരത്തിനു തങ്ങളുടെ ആദരവ് നൽകുമ്പോൾ ആ പ്രതിഭയുടെ പ്രായം 68 വയസ്. 2019 ലെ ഏഷ്യൻ രാജ്യങ്ങളുടെ മാസ്റ്റേഴ്സ് മീറ്റിൽ ശ്രീലങ്കയിൽ ശ്രീമതി തങ്കമ്മ കുറിച്ചത് പുതിയ റെക്കാഡുകൾ. ഇവിടെ ക്ലിക് ചെയ്യുക
രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ പരിപാടികൾ
വിമുക്തി ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് ലീഗൽ സർവീസ് അതോറിറ്റി തുടങ്ങിയവരുടെ എല്ലാം നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസ് ,ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു. ചിത്രങ്ങൾക്കായി ക്ലിക്ക് ചെയ്യുക
കോവിഡ് കാല പ്രവർത്തനങ്ങൾ
കോവിഡ് എന്ന മഹാമാരി എല്ലാ മേഖലയേയും ബാധിച്ചതു പോലെ വിദ്യാഭ്യാസ മേഖലയേയും ബാധിച്ചിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം അവസ്ഥയിലുള്ള പ്രദേശമായ ആയ കട്ടച്ചിറയിൽ വിക്ടേഴ്സ് പഠനം വെല്ലുവിളിയായിരുന്നു.അതിന് പരിഹാരം എന്ന നിലയിൽ ക്ലിക്ക് ചെയ്യുക
ഹൈടെക് പ്രഖ്യാപനം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആയി 12 10/ 2020 തിങ്കളാഴ്ച കേരളത്തിലെ ഒന്നുമുതൽ മുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക് ആക്കിയ സംസ്ഥാനതല പ്രഖ്യാപനം കേരള മുഖ്യമന്ത്രി നിർവഹിച്ചതിനോടനുബന്ധിച്ച് കട്ടച്ചിറ ഗവൺമെൻറ് ഹൈസ്കൂളിലും ഹൈടെക് പ്രഖ്യാപനം നടത്തി. വികസിപ്പിയ്ക്കുക
ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ (2021-22)
വീഭാഗം | പേര് | തസ്തിക |
---|---|---|
ഹൈസ്കൂൾ | ഹരിപ്രീയ.എസ്സ് | H.S.T. - Social Science |
ബിന്ദു എബ്രഹാം | H.S.T. - Mathematics | |
ജോബി വി.റ്റി | H.S.T. Physical Science | |
സ്മിതാറാണി .കെ .വൈ | HST Hindi | |
റഹീന. ഇ .ഐ | HST Malayalam | |
യു.പി.സ്കൂൾ | ജയ.റ്റി.നായർ | (PD Teacher) |
ശ്രീജ.എസ്സ് | (U.P.S.T) | |
റോഷ്ന പ്രഭാകർ .എം | UPST | |
എൽ.പി. സ്കൂൾ | ||
സന്ധ്യ ജയിംസ് | (LPST) | |
അനീഷ് അലക്സ് | LPST | |
ജിമ്മി ജോൺ ജേക്കബ് | LPST | |
ഓഫീസ് വിഭാഗം | മനു പ്രഭാകർ .വി | Clerk |
ഗോപകുമാർ. ജി | OA | |
അസീന. എ | FTM |
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം
എല്ലാ വർഷവും സ്വാതന്ത്രൃദിനം സമുചിതമായ ആഘോഷിക്കാറുണ്ട്. കൃത്യം 9 മണിക്ക് തന്നെ സ്ഥാപനമേധാവി പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകകകയും ചെയ്യുന്നു. എല്ലാ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ജനപ്രതിനിധികളുടംയും സാന്നിധ്യം ചടങ്ങിൽ ഉണ്ടാകും. തുടർന്ന് ദേശഭക്തിഗാനാലാപനം,സ്വാതന്ത്രദിന ക്വിസ്സുകൾ , കുട്ടികളുടെ വിവിധകലാപരിപാടികൾ , മധുരവിതരണം തുടങ്ങിയവ നടത്താറുണ്ട്.സ്വാതന്ത്രദിന ആഘോഷങ്ങളുടെ സംഘാടന ചുമതല സാമൂഹ്യശാസ്ത്ര ക്ലബ്ബിനാണുള്ളത്.
02. റിപ്പബ്ലിക് ദിനം
സ്വാതന്ത്രൃദിനാചരണം പോലെ എല്ലാ വർഷവും റിപബ്ലിക് ദിനവും സമുചിതമായി ആഘോഷിക്കാറുണ്ട്. കൃത്യം 9 മണിക്ക് തന്നെ സ്ഥാപനമേധാവി പതാക ഉയർത്തുകയും റിപബ്ലിക് ദിന സന്ദേശം നൽകകകയും ചെയ്യുന്നു. എല്ലാ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ജനപ്രതിനിധികളുടംയും സാന്നിധ്യം ചടങ്ങിൽ ഉണ്ടാകും. തുടർന്ന് ദേശഭക്തിഗാനാലാപനം,സ്വാതന്ത്രദിന ക്വിസ്സുകൾ , കുട്ടികളുടെ വിവിധകലാപരിപാടികൾ , റാലികൾ,മധുരവിതരണം തുടങ്ങിയവ നടത്താറുണ്ട്. ആഘോഷങ്ങളുടെ സംഘാടന ചുമതല സാമൂഹ്യശാസ്ത്ര ക്ലബ്ബിനാണുള്ളത്.
03. പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു വരുന്നു. .ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൽ നിന്ന് ലഭിക്കുന്ന വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ബാക്കിയുള്ളവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വച്ചുപിടിപ്പിക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് നിലവിലുള്ള ചെടികളെ പരിപാലിക്കുകയും ചെയ്യുന്നു. സ്കൂൾ പരിസരത്ത് മഴക്കുഴികൾ നിർമ്മിച്ചു മഴവെള്ള സംരക്ഷണം നടത്തിവരുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണമൽസരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകിവരുന്നു.
04. വായനാ ദിനം
എല്ലാവർഷവും ജൂൺ 19 പുതുവയൽ നാരായണപ്പണിക്കരുടെ ചരമദിനം വായനാ ദിനമായി സ്കൂളിൽ ആചരിക്കുന്നു. അതോടനുബന്ധിച്ച് ഒരു ആഴ്ചക്കാലം നിർബന്ധമായി വായനക്കായി മാറ്റി വയ്ക്കുന്നു. തുടർന്ന് ക്ലാസ് ലൈബ്രറികളിൽ അനുയോജ്യമായ പുസ്തകങ്ങൾ ഒരുക്കുകയും അതിന്റെ ചുമതല ഒരു കുട്ടിക്ക് നൽകുകയും ചെയ്യുന്നു.കുട്ടികൾക്ക് ആഴ്ചയിലെ ആദ്യ ദിവസം തന്നെ ലൈബ്രറി ബുക്കുകൾ വിതരണം ചെയ്യുകയും ആഴ്ച അവസാനം വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു.നല്ല വായനാകുറിപ്പുകൾ കണ്ടെത്തി സമ്മാനം നൽകി വരുന്നു.
05. ചാന്ദ്ര ദിനം
എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ് ഇവ നടത്തുന്നു. കൂടാതെ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിക്കാറുണ്ട്.
07. ഹിരോഷിമ ദിനം,നാഗസാക്കി ദിനം
കട്ടച്ചിറ ഗവ.ട്രൈബൽ ഹൈസ്കൂളിൽ ആഗസ്റ്റ് 6, 9 എന്നീ ദിവസങ്ങൾ യഥാക്രമം ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ യുദ്ധവിരുദ്ധദിനമായി ആചരിക്കുന്നു. യുദ്ധവിരുദ്ധ സന്ദേശം, യുദ്ധ വിരുദ്ധ റാലികൾ,സൊടാക്കോ കൊക്ക് നിർമാണം, പോസ്റ്റർ മത്സരം, വീഡിയോ പ്രദർശനം എന്നിവ നടത്തിവരുന്നു.
06. ഗാന്ധിജയന്തി
എല്ലാവർഷവും ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനമായി ആചരിക്കുന്നു.ഗാന്ധിജിയുടെ സന്ദേശം കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത് .വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്ക്കൂൾ പരിസരവും പൊതുസ്ഥലങ്ങളും ശുദ്ധീകരിക്കുകയും റാലികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.കൂടാതെ ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങളുടെ പ്രദർശനം എന്നിവ നടത്തി വരുന്നു.
07 ലോകമാതൃഭാഷാ ദിനം
ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരത്തോടുകൂടി 2000 മുതൽ ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി ആചരിച്ചു വരുന്നു .ഇതിന്റെ ഭാഗമായി ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനാചരണം വിവിധ വിവിധ പരിപാടികളോടുകൂടി സ്കൂളിൽ നടത്തുകയുണ്ടായി.അസംബ്ളി കൂടി കുട്ടികളും അധ്യാപകരും മാതൃഭാഷാ പ്രതിജ്ഞയെടുത്തു .മാതൃഭാഷാദിനാചരണത്തിന്റെ സാഹചര്യവും പ്രാധാന്യവും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി . പോസ്റ്റർ നിർമ്മാണം, ഉപന്യാസരചനാ മത്സരം എന്നിവ നടത്തി. മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് മാതൃഭാഷാ ദിനാചരണം കൊണ്ട് കഴിഞ്ഞു.
08. ശിശുദിനം
എല്ലാ വർഷവും നവംബർ 14 ശിശുദിനമായി ആചരിച്ചു വരുന്നു. ചാച്ചാ നെഹ്രുവിനെ പറ്റി ഉള്ള വീഡിയോ പ്രദർശനം,ശിശുദിന റാലി എന്നിവ നടക്കാറുണ്ട്
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
മുൻ സാരഥികൾ
ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ടിച്ച അധ്യാപകരെ അറിയാം. പട്ടിക കാണുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
പ്രഥമാദ്ധ്യാപകന്റെ പേര് | എന്നു മുതൽ | എന്നു വരെ |
---|---|---|
ഗോപാലകൃഷ്ണൻ നായർ. റ്റി. എൻ | 15/02/1988 | 31/05/1988 |
ജി. ഗോപാലൻ നായർ | 01/06/1988 | 31/03/1989 |
കെ. രാമതീർത്ഥൻ | 15/05/1989 | 13/07/1989 |
റ്റി.വി. വർക്കി | 19/10/1989 | 05/12/1989 |
കെ. രാമതീർത്ഥൻ | 05/12/1989 | 31/05/1990 |
ജി. സദാനന്ദൻ | 04/06/1990 | 20/06/1991 |
ശാന്തി മത്തായി | 21/06/1991 | 02/06/1992 |
കെ. ചെല്ലപ്പൻ | 02/06/1992 | 18/05/1994 |
പി. എസ്. ഏലിയാമ്മ | 02/06/1994 | 29/04/1995 |
വി. രാജൻ | 12/06/1995 | 05/08/1995 |
എലിസബത്ത് ഏബ്രഹാം | 05/08/1995 | 31/05/1996 |
സൈനുദീൻ. പി. ബി | 01/06/1996 | 11/07/1996 |
പി. മോഹനൻ | 17/07/1996 | 08/05/1997 |
റ്റി. എ. അശോകൻ | 07/06/1997 | 16/05/1998 |
കെ. കെ. രാമചന്ദ്രൻ നായർ | 03/06/1998 | 02/07/1998 |
പി. ഗോപാലൻകുട്ടി | 06/07/1998 | 26/05/1999 |
എ. കെ. ലക്ഷ്മിക്കുട്ടി $ | 30/10/1999 | 18/01/2000 |
പുഷ്പവല്ലി. ഇ | 19/01/2000 | 15/05/ 2000 |
കെ. കെ.വിലാസിനി | 24/05/2000 | 31/03/2003 |
ഇന്ദിരാദേവി. പി | 06/06/2003 | 31/05/2004 |
കെ. ശാന്തകുമാരിയമ്മ | 21/06/2004 | 18/05/2005 |
പി. എ. ഷീജാപത്മം(Full Addl. Charge of HM) | 19/05/2005 | 30/08/2005 |
ഏലിയാമ്മ ജോർജ്ജ് | 30/08/2005 | 31/05/2007 |
സത്യവതി. പി | 01/06/2007 | 09/07/2007 |
ശ്രീലത. എൻ | 14/11/2007 | 03/06/2008 |
രാജമ്മ ആൻഡ്രൂസ് | 10/06/2008 | 06/11/2008 |
സി. മേരിക്കുട്ടി | 06/11/2008 | 06/07/2009 |
വൽസൻ ചരലിൽ | 01/08/2009 | 07/04/2010 |
ഷീല. റ്റി | 02/06/2010 | 18/08/2010 |
സുജ. റ്റി (Full Addl. Charge of HM) | 19/08/2010 | 05/02/2011 |
സുരേന്ദ്രൻ. എൻ | 17/06/2011 | 06/06/2012 |
സാബിയത്ത് ബീവി. എം | 11/06/2012 | 27/08/2012 |
മോളി. സി. ജി | 28/07/2012 | 22/10/2012 |
സുധ. ജി | 22/10/2012 | 11/06/2013 |
ഉണ്ണിക്കുട്ടൻ. കെ | 23/07/2013 | 03/06/2014 |
മോളി സെബാസ്റ്റ്യൻ | 17/07/2014 | 29/08/2014 |
വിജയകുമാരൻ. ഇ. പി | 03/09/2014 | 02/06/2015 |
വി.എൻ. പ്രദീപ് | 08/07/2015 | 01/06/2016 |
എസ്. പ്രദീപ് | 20/06/2016 | 10/08/2016 |
വി. മോഹനൻ | 11/08/2016 | 19/09/2016 |
ശശികല. എൻ. എസ് | 20/09/2016 | 05/06/2018 |
എം. ഷമീം ബീഗം | 06/06/2018 | 02/06/2019 |
മൊഹമ്മദ് കോയ. എം. | 03/06/2019 | 18/10/2019 |
ആത്മറാം. സി. കെ | 10/10/2019 | 31/05/2020 |
സൈലജ. എ. ജി | 01/06/2020 | 29/06/2021 |
ഹരിപ്രീയ.എസ്സ് (Teacher in Charge) | 30/06/2021 | |
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെന്നഡി ചാക്കോ
നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നവരാണ് ഭിന്നശേഷിക്കാർ. പ്രത്യേകിച്ച്-അന്ധർ . അന്ധർ , ബധിരർ, മൂകർ എന്നിവർ ഭിന്നശേഷിക്കാരാണെങ്കിലും വ്യത്യസ്തമായ കഴിവുകൾ ഇവർക്കുണ്ട്. കണ്ണ് ഉണ്ടെങ്കിലും കാണാൻ കഴിയാത്തവർ, ചെവി ഉണ്ടെങ്കിലും കേൾക്കാൻ കഴിയാത്തവർ, നാവ് ഉണ്ടെങ്കിലും സംസാരിക്കാൻ കഴിയാത്തവർ... ഇങ്ങനെയുള്ള അനാഥരെ സംരക്ഷിക്കാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. ഭിന്നശേഷിക്കാരുടെ, പ്രത്യേകിച്ചും അന്ധരുടെ പുനരധി വാസം, അന്ധരായ കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ലക്ഷ്യമിട്ട് ഇരുപത്തേഴോളം വർഷക്കാലം തെരുവുകളിൽ പാവപ്പെട്ട വരായ ജനവിഭാഗങ്ങളുടെ കണ്ണുനീർ കണ്ട് മനസ്സിലാക്കാൻ ശ്രമിച്ച് ജീവിതം നയിച്ച ജീവകാരുണ്യ പ്രവർത്തകനാണ് ശ്രീ. കെന്നഡി ചാക്കോ. ഈ മനുഷ്യ സ്നേഹിയുടെ പ്രവർത്തനങ്ങൾക്കു ശക്തി പകരുവാൻ സമൂ ഹത്തിന്റെ സഹകരണം ആവശ്യമായി വന്നതുകൊണ്ട് അനേകം നല്ല മനസ്സുകളുടെ അനുഗ്രഹത്താലും സഹായത്താലും തുടക്ക മിട്ടതാണ് അന്ധരുടെ ആശാകേന്ദ്രം കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റിനു കീഴിൽ അനാഥർക്കുവേണ്ടി 2014 നവംബർ 1- ന് അന്ധരുടെ ആശാകേന്ദ്രം എന്ന സ്ഥാപനം വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ട്രസ്റ്റിന്റെ പ്രവർത്തനം വ്യാപിച്ചതിന്റെ ഫലമായി പത്തംതിട്ടയിൽ ഉള്ള ജനവിഭാഗങ്ങളുടെയും, ജില്ലാ ഭരണകൂടങ്ങളുടെയും താൽപര്യം മുൻനിർത്തി അനാഥരുടെ ഭവന മായി അവർക്കും "ഒരുകൂര" (ഈ കൂട് എന്നർത്ഥത്തോടെ " ദ് നെസ്റ്റ് " എന്ന സ്ഥാപനം 2017 ൽ രജിസ്റ്റർ ചെയ്യപ്പെട്ടു.ഈ സ്ഥാപനം ഇന്നും അനേകം ആളുകൾക്ക് ആശാകേന്ദ്രമായി പ്രവർത്തിക്കുന്നു.
സ്കൂൾ ഫോട്ടോകൾ
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
പത്തനംതിട്ട ചിറ്റാർ റൂട്ടിൽ മണിയാർ ജങ്ഷൻ ഇറങ്ങി മണിയാർ കട്ടച്ചിറ ഫോറസ്റ്റ് റോഡു വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ച് കട്ടച്ചിറ ജങ്ഷനിൽ എത്തിയശേഷം വലത്തോട്ടുള്ള റോഡു വഴി 300 മീറ്റർ എത്തിയശേഷം ഇടത്തോട്ടുള്ള ബൈ റോഡു വഴി 200 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം, കട്ടച്ചിറ ജങ്ഷനൽ നിന്നും 300 മീറ്റർ ഇടത്തോട്ടു സഞ്ചരിച്ചാൽ സ്ക്കൂളിന്റെ ഭാഗമായ LP വിഭാഗത്തിൽ എത്തിച്ചേരാം|} {{#multimaps:9.29971,76.89794|zoom=10}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38046
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ