ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
കുട്ടികളിൽ ശാസ്ത്ര അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി കട്ടച്ചിറ ഗവൺമെൻറ് ഹൈസ്കൂളിൽ ശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സയൻസുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളോടൊപ്പം കുട്ടികളിൽ പരീക്ഷണ നിരീക്ഷണ താല്പര്യം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സയൻസ് ക്വിസ്സുകൾ , പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ. ഉപന്യാസ മത്സരം എന്നിവ അവയിൽ ചിലതാണ്. ഊർജ്ജ സംരക്ഷണഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രോജക്ടുകൾ തയ്യാറാക്കി വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സയൻസ് ലാബ് ,സയൻസ് പാർക്ക് എന്നി പരമാവധി ഉപയോഗിക്കുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകിവരുന്നുണ്ട് .