ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

* ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ പ്രധാനമായിട്ടും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.ഇതിനായി സംഭാഷണങ്ങളും ചർച്ചകളും നടത്തുന്നു. സ്പെല്ലിഗ് കോമ്പറ്റീഷൻ,റീഡിംഗ് കോമ്പറ്റീഷൻ ,വായനാകാർഡ് വിതരണം എന്നിവ നടത്താറുണ്ട്. കുട്ടികളുമായി ചുറ്റുപാടിലേക്ക് ഇറങ്ങി അവിടെയുള്ള വസ്തുക്കളെ നേരിട്ട് കണ്ടു പേരുകളും മറ്റും മനസ്സിലാക്കുന്നതിനുള്ള പ്രവർത്തനം നടത്തുന്നു


* ഹെൽത്ത് ക്ലബ്‌ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ശാരീരിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിന് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട് .കോവിഡ് സാഹചര്യത്തിൽ വളരെ ആരോഗ്യത്തോടുകൂടി കുട്ടികളെയും അധ്യാപകരെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പ്രോട്ടോകോൾ അനുസരിച്ച് സ്കൂൾ നടത്തിക്കൊണ്ടു പോകാൻ ക്ലബ്പ്രവർത്തനങ്ങൾ സഹായിക്കുന്നു.കൈകഴുകൽ, സ്കൂൾസാനിറ്റേഷൻ, ഉച്ചഭക്ഷണവിതരണം,താപനിലപരിശോധന ഇവിടെയെല്ലാം ക്ലബ് മേൽനോട്ടം വഹിക്കുന്നു.ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി നിരന്തരം ബന്ധപ്പെടുകയും കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ അവരെ അറിയിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.


ചുമതലയുള്ള അധ്യാപിക-ജയ.റ്റി.നായർ

കൺവീനർ -അശ്വതി.എസ്സ്


* ഫോറസ്റ്റ് ക്ലബ്

വന്യജീവി വാരാഘോഷ ത്തിൻറെ ഭാഗമായി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജാവിൻ പി ഐസക്ക് ബഹുമാനപ്പെട്ട ചിറ്റാർ പഞ്ചായത്ത് പ്രസിഡൻറ് നിന്നും ഉപഹാരം സ്വീകരിക്കുന്നു
വന്യജീവി വാരാഘോഷ ത്തിൻറെ ഭാഗമായി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്  നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജാവിൻ പി ഐസക്ക് ബഹുമാനപ്പെട്ട ചിറ്റാർ പഞ്ചായത്ത് പ്രസിഡൻറ് നിന്നും ഉപഹാരം സ്വീകരിക്കുന്നു
   വിദ്യാർത്ഥികളിൽ വനം പരിസ്തിഥി ആഭിമുഖ്യം വളർത്തുന്നതിനായി കട്ടച്ചിറ ഗവ: ട്രൈബൽ ഹൈ സ്ക്കുളിൽ ഫോറസ്റ്റ് ക്ലബ് പ്രവർത്തനം നടത്തി വരുന്നു. വനയാത്ര നടത്തുക,പക്ഷി മ്യഗാദികളെ നിരീക്ഷിക്കുക , വനം പരിസ്ഥിതി വിഷയ സംബന്ധിച്ച പ്രശ്നോത്തരി , പാട്ടുകൾ നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ വനത്തിന്റെ പ്രാധാന്യം മനസിലാക്കിക്കുന്നതിനും വനസംരക്ഷണത്തിൽ അവരുടെ പങ്കു നിർവഹി ക്കുന്നതിനും ഫോറസ്റ്റ് ക്ലബ് മുഖ്യ പങ്കു വഹിക്കുന്നു , ദേശീയ - അന്തർദേശീയ വനം, പരിസ്ഥിതി ദിനങ്ങൾ സമുചിതമായി ക്ലബിന്റ നേതൃത്വതിൽ ആചരിച്ചു. റാന്നി ഫോറസ്റ്റ് ഡി വി ഷനിലെ ഓഫീസർമാർ വിവിധ വിഷയങ്ങളെ പറ്റി സെമിനാർ നടത്തുകയുണ്ടായി



ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്  നടത്തിയ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ആരതി പ്രകാശ് ബഹുമാനപ്പെട്ട വാർഡ് മെമ്പർ സൂസമ്മ ദാസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു









* വിമുക്തി ക്ലബ്

ലഹരിവിരുദ്ധ പ്രചരണം
ലഹരിവിരുദ്ധ പ്രചരണം

വിമുക്തി ക്ലബിന്റെ പ്രവർത്തവങ്ങൾ കൃതൃമായി നടന്നുവരുന്നു. എക്സൈസ് ഡിപ്പാർട്ട്മെൻറിന്റെ പിൻതുണ എല്ലാ പ്രവർത്തനങ്ങൾക്കും ലഭിക്കുന്നുണ്ട്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു . വിദ്യാർത്ഥിയായ ആരതി പ്രകാശ് ലഹരി വിരുദ്ധ പ്രഭാഷണം നടത്തി വീഡിയോ എക്സൈസ് ഡിപ്പാർട്ട്മെൻറ് അയച്ചുകൊടുത്തു. എക്സൈസ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകുന്ന വീഡിയോ പ്രദർശനം നടത്തി കുട്ടികൾക്ക് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ പറഞ്ഞു കൊടുത്തു.ക്ലബ് അംഗങ്ങൾ സമീപത്തുള്ള കടകളിൽ എത്തി 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കരുതെന്നും കുട്ടികൾക്ക് യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്നും നിർദ്ദേശം നൽകി.കുട്ടികളെ ലഹരിയ്ക്ക് അടിമപ്പെടാതെ മുന്നോട്ടു പോകുന്നതിനുള്ള സഹായവും ശ്രദ്ധയും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ക്ലബ്ബംഗങ്ങൾ കൊടുക്കുന്നുണ്ട്.


ചുമതലയുള്ള അധ്യാപിക -ശ്രീജ എസ്

കൺവീനർ - മിഥുൻ എസ്സ്