ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ 'വിദ്യാലയംപ്രതിഭയ്ക്കൊപ്പം
അറുപത്തിയെട്ടാം വയസിൽ ലോഗ് ജംപിലും ട്രിപ്പിൾ ജംപിലും റെക്കാഡോടെ ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ പത്തനംതിട്ടയുടെ ഈ പ്രിയപുത്രിയെ നമ്മളാരും കൂടുതൽ അറിഞ്ഞില്ല.27 വർഷമായി കായികരംഗത്ത് നിൽക്കുന്ന ഈ പ്രതിഭ ചൈന, തെയ് വാൻ, സിങ്കപ്പൂർ മലേഷ്യ ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ പലതവണകളായി നടന്ന മാസ് റ്റേഴ്സ് മീറ്റിൽ മെഡലുകൾ വാരി കൂട്ടി. ചൈനീസ് മാസ്റ്റേഴ്സ് കായിക താരങ്ങൾക്ക് ഏറെപരിചിതയായ ഈ താരം തൻ്റെ ഇനങ്ങളിലെ അവരുടെ സ്വപ്നത്തിന് ഇന്ത്യൻ പതാക പറത്തുന്നു.
വളരെ പിന്നോക്ക മേഖലയായ കട്ടച്ചിറയിലെ പരിമിതമായ സാഹചര്യങ്ങളിൽ ജീവിച്ച ഈ അന്തർദ്ദേശീയ പ്രതിഭ കട്ടച്ചിറയിലെ കുട്ടികൾക്കു മാത്രല്ല നമുക്കെല്ലാവർക്കും പ്രചോദനവും ആവേശവും അഭിമാനവുമാണ്.