ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/വിദ്യാരംഗം കലാ സാഹിത്യ വേദി https://schoolwiki.in/sw/8fvf < ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ Jump to navigation Jump to search

വിദ്യാർത്ഥികളിലെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്നതിനു മുമ്പായി നടക്കുന്ന എസ്സ്. ആർ .ജി. മീറ്റിംഗിൽ വിദ്യാരംഗം ചുമതലയുള്ള അധ്യാപകരെ കണ്ടെത്തുകയും ജൂൺ ആദ്യ ആഴ്ച തന്നെ വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.പ്രവർത്തനങ്ങൾ എസ് ആർ ജി യോഗങ്ങളിലും പി.ടി.എ യിലും ചർച്ച ചെയ്യാറുണ്ട് .വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം സ്കൂൾതലത്തിൽ നടത്തിവരുന്നു. തുടർന്ന് സ്കൂളുകളിൽ വിദ്യാരംഗം വായനക്കൂട്ടം രൂപീകരിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു .കുട്ടികൾ പുസ്തകം വായിച്ചതിനുശേഷം വായനാ കുറിപ്പുകൾ എഴുതി അവതരിപ്പിക്കുന്നതിനുള്ള അവസരം നൽകുന്നു .മെച്ചപ്പെട്ട കുറിപ്പുകൾ കണ്ടെത്തി സമ്മാനം നൽകുകയും ചെയ്യാറുണ്ട്.

സർഗ്ഗവേള പീരീയഡുകളാണ് വിദ്യാരംഗം പ്രവർത്തനത്തിനായി കൂടുതൽ ഉപയോഗപ്പെടുത്താറുള്ളത്. കുട്ടികളുടെ വിവിധ ടാലന്റുകൾ മനസ്സിലാക്കി ഒരേ ടാലൻറ് ഉള്ള കുട്ടികളെ ഉൾപ്പെടുത്തി ടാലൻറ് ലാബുകൾ രൂപീകരിക്കുന്നു.കഥാരചന, കവിതാരചന, ചിത്രരചന തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിവിധ കഥാസന്ദർഭങ്ങളെ അടിസ്ഥാനമാക്കി നാടകങ്ങൾ തയ്യാറാക്കി ക്ലാസ്സ് അസംബ്ലി അവതരിപ്പിക്കാറുണ്ട്.കേരള പിറവി, ബഷീർ ദിനം, തു‍ഞ്ചൻ ദിനം തുടങ്ങിയ ദിനാചരണങ്ങൾ എല്ലാം വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. മാതൃഭാഷയെ പരിപോഷിപ്പിക്കാൻ അതിനുവേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും ഈ കലാവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.വായനാകളരികൾ സംഘടിപ്പിക്കാറുണ്ട്.കുട്ടികളിടെടെ സൃഷ്ടികൾ ക്ലാസ്സുകളിൽ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിനുള്ള അവസരം നൽകുന്നു.