ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/സൗകര്യങ്ങൾ
വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്. സ്കൂൾ എൽ.പി വിഭാഗം ഹൈസ്കൂളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ ആണ്.പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ടും നല്ലൊരു ഒരു സയൻസ് പാർക്കും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. നല്ല സയന്റിസ്റ്റുകളെ തെരഞ്ഞെടുക്കാൻ വേണ്ടിയുള്ള സയൻസ് ടാലൻറ് ഹണ്ട് പദ്ധതിയിലേക്ക് സ്കൂളിലെ അശ്വതി രാജൻ തെരഞ്ഞെടുക്കപ്പെട്ടു .
ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ് മുറികളുടെ ഭൗതീക സൗകര്യം ഉയർത്തി ലാപ്‌ടോപ്പ്, പ്രൊജക്ടർ, ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചു.