"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 136: | വരി 136: | ||
</center> | </center> | ||
<font size=3> | <font size=3> | ||
== '''തനതുപ്രവർത്തനങ്ങൾ'''== | == '''തനതുപ്രവർത്തനങ്ങൾ'''== |
14:47, 4 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്. | |
---|---|
വിലാസം | |
കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ്, കുണ്ടുങ്ങൽ, കോഴിക്കോട്- 673003 , കല്ലായി പി.ഒ. , 673003 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1958 |
വിവരങ്ങൾ | |
ഫോൺ | 0495 2300465 |
ഇമെയിൽ | calicutgirlshss@gmail.com |
വെബ്സൈറ്റ് | www.Calicutgirlsschool.Org |
കോഡുകൾ | |
സ്കൂൾ കോഡ് | 17092 (സമേതം) |
എച്ച് എസ് എസ് കോഡ് | 10051 |
വി എച്ച് എസ് എസ് കോഡ് | 911020 |
യുഡൈസ് കോഡ് | 32041400810 |
വിക്കിഡാറ്റ | Q64550742 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 57 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1867 |
അദ്ധ്യാപകർ | 100 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 650 |
ആകെ വിദ്യാർത്ഥികൾ | 650 |
അദ്ധ്യാപകർ | 27 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദു എം. |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ശ്രീദേവി പി .എം |
പ്രധാന അദ്ധ്യാപിക | എം കെ സൈനബ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | നൂ൪ജഹാ൯ |
അവസാനം തിരുത്തിയത് | |
04-10-2023 | 17092-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'കാലിക്കറ്റ് ഗേൾസ് വി. & എച്ച്. എസ്സ്. എസ്സ്..കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്.കാലിക്കറ്റ് ഗേൾസ് VHSS ൻെറ ചരിത്രസ്മിതികളിലേക്ക് കണ്ണോടിക്കുബോൾ കഠിനാധ്വാനത്തിൻെറ, വിജയത്തിൻെറ വളക്കിലുക്കങ്ങൾ കൂടി നമ്മുക്ക് കേൾക്കാൻ കഴിയും. സ്ത്രീ വിദ്യാഭ്യാസത്തിൻെറ ചരിത്രപടവുകളിൽ കാലിക്കറ്റ് ഗേൾസിൻെറ സ്ഥാനം വളരെ വലുതാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല. പെൺ ജീവിതമെന്നും വിദ്യാ ആൺ പെൺ വേർതിരിവുകളില്ലെന്നും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്
ചരിത്രം
1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി പി ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തുടങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു. കൂടുതലറിയാം
വളർച്ചയുടെ പടവുകൾ
- 1956 സപ്തം.15: കോഴിക്കോട് എഡ്യുക്കേഷണൽ സൊസൈറ്റി നിലവിൽ വന്നു.
- 1956 ഡിസം 19: എസ്.എ. ജിഫ്രി കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായി ചുമതലയേറ്റു.
- 1958ആഗസ്റ്റ് 2: യു.പി. സ്കൂൾ നടത്താൻ സർക്കാറിൽ നിന്നും അനുവാദം ലഭിച്ചു.
- 1958: ആഗസ്റ്റ് കുരുത്തോലമുറ്റത്തെ തുന്നൽ ക്ലാസ്സും സ്കൂളും ജസ്റ്റിസ് അന്നാചാണ്ടി ഉദ്ഘാടനം ചെയ്തു.
- 1958 ആഗസ്റ്റ് 4: 26 കുട്ടികളുമായി കുരുത്തോല മുറ്റത്ത് നിന്നും സ്കൂൾ കുണ്ടുങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചു.കൂടുതൽ അറിയാൻ
സ്കൂൾ മാനേജ്മെന്റ്
Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.
ഡോ. അലി ഫൈസൽ | പ്രസിഡണ്ട് |
പി.എസ് അസ്സൻകോയ | മാനേജർ & സെക്രട്ടറി |
പി.എം മമ്മദ് കോയ | ജോയിന്റ് സെക്രട്ടറി |
ഭൗതിക സൗകര്യങ്ങൾ
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.കൂടുതൽ അറിയാൻ.
പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ
മികച്ച പ്രവർത്തനങ്ങളിലൂടെ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന സ്കൂൾ ആണ് കാലിക്കറ്റ് ഗേൾസ് സ്കൂൾ. പത്രങ്ങളിൽ വന്ന സ്കൂളിൻറെ വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഉപതാളുകൾ
വിദ്യാർഥികൾ
അധ്യാപകർ
പി.ടി.എ
ഓർമക്കുറിപ്പുകൾ
അധ്യാപക സൃഷ്ടികൾ
ഓർമ്മചെപ്പ്
പ്രസിദ്ധീകരണങ്ങൾ
ചിത്രാലയം
ഭിന്നശേഷിസൗഹൃദ വിദ്യാലയം
തനതുപ്രവർത്തനങ്ങൾ
പാരൻ്റ്സ് സ്കൂൾ
കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് 2022-23 അധ്യയന വർഷത്തിൽ തുടക്കം കുറിച്ച പരിപാടിയാണ് പാരൻ്റ്സ് സ്കൂൾ. ആധുനിക കാലത്തിൽ കുട്ടികളെ വളർത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.കൂടുതൽ അറിയാൻ
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ കെയർ സെൻ്ററിൽ വച്ച് പ്രത്യേക പരിശീലനം നൽകുന്നു. ക്ലാസ് റൂം പിന്തുണയും ഭൗതിക അനുരൂപീകരണവും പാoഭാഗ അനുരൂപീകരണവും നടത്തി വരുന്നു.കൂടുതൽ അറിയാൻ
"പൂമുഖം" "പൂമുഖം" അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. പൂമുഖം കാണുക
ഹോറിഗല്ലു ." (അത്താണി)
ഹൊറിഗല്ലു സമർപ്പിച്ചിരിക്കുകയാണ് കാലിക്ക് ഗേൾസ് ഹയർസെക്കന്ററി എൻ.എസ് എസ് ടീം. കോഴിക്കാട് കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.ഹൊറിഗല്ലുവിലേക്ക് പോകാം
വിംഗ്സ് ക്യാമ്പയിൻ
കോവിഡ് കാലത്തെ അടച്ചതിനു ശേഷം കുട്ടികൾ സാധാരണനിലയിലുള്ള പഠനാന്തരീക്ഷത്തിൽ എത്തിച്ചേരുന്നതിനും സ്കൂളുമായി ഇണങ്ങിച്ചേർന്ന പോകുന്നതിനും പാഠഭാഗങ്ങൾ ആരംഭിക്കുന്ന സമയത്ത് തന്നെ കുട്ടികളിൽ ലക്ഷ്യ ബോധം ,അഭിരുചി എന്നിവ വളർത്തുക, മാനസികസംഘർഷം ലഘൂകരിച്ച് മാനസിക ഉല്ലാസം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടി. കൂടുതൽ അറിയാൻ.
റേഡിയന്റ് സ്റ്റെപ്
പാദവാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ആ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായത്തിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക പഠനം നൽകുന്നതിന് വേണ്ടിയുള്ള റേഡിയന്റ് സ്റ്റെപ് പദ്ധതി ആരംഭിച്ചു. കൂടുതൽ അറിയാൻ.
കനിവ് പദ്ധതി
കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയായ കനിവ് കോഴിക്കോട് ഡി ഡി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു കൂട്ടുകാരിക്കും ഒരു പഠനോപകരണം എന്ന പദ്ധതിയിൽ പങ്കാളിയാകാൻ കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങളോടൊപ്പം ഒന്നുകൂടി വാങ്ങി നൽകിക്കൊണ്ട് ത്യാഗത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. കൂടുതൽ അറിയാൻ.
വാർത്താ ചാനൽ CGS VIBES
കാലിക്കറ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിൽലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു. എല്ലാ മാസവും സ്കൂളിലെ പ്രധാന സംഭവങ്ങൾ കോർതിണക്കിക്കൊണ്ട് സ്കൂളിലെ കുട്ടികളാണ് വാർത്ത അവതരിപ്പിക്കുന്നത്. കൂടുതൽ അറിയാൻ.
സ്റ്റാർ സിസ്റ്റം
വിഷയങ്ങളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപികമാർ സ്റ്റാർ നൽകുകയും ഓരോ ആഴ്ചയിലും കൂടുതൽ സ്റ്റാർ ലഭിച്ച കുട്ടികൾക്ക് അസംബ്ലിയിൽ ബാഡ്ജ് നൽകി അനുമോദിക്കുന്നു. അതുപോലെ മാസാവസാനത്തിൽ കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടികൾക്ക് star of the month അവാർഡും നൽകുന്നു.
സ്റ്റാഫ് റൂം ലൈബ്രറി
അദ്ധ്യാപകരുടെ വായനാശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ മാസത്തിൽ സ്റ്റാഫ് റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു. .നിരവധി അദ്ധ്യാപകർ പുസ്തകങ്ങൾ സംഭാവന ചെയ്തു. .കൂടുതൽ അറിയാൻ.
സ്കൂൾ അസംബ്ലി
അധ്യയന വർഷ ആരംഭം മുതൽ എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും അസംബ്ലി നടത്തുന്നു.തിങ്കളാഴ്ചകളിൽ യുപി തലവും ബുധനാഴ്ചകളിൽ ഹൈസ്കൂൾ തലത്തിലാണ് അസംബ്ലി സംഘടിപ്പിക്കാറുള്ളത്. അസംബ്ലിയും ഓരോ ക്ലാസ്സ് തലത്തിലാണ് നടത്തുന്നത്.
Catch Them Young
ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന സവിശേഷ പദ്ധതിയാണ് Catch Them Young. ഇനിയറിയാൻ
മുൻ സാരഥികൾ
വി.ഉമ്മു കുൽസി | 1958-1962 |
സുശീല മാധവൻ | 1962-1966 |
പി..പി.രാധ | 1966-1979 |
പരിമള ഗിൽബർട്ട് | 1979-1996 |
പി.വി.സുജയ | 1996-1997 |
ടി.കെ.പാത്തു | 1997-2002 |
സി.പി.ആമിന | 2002-2006 |
കെ.ഏം.ശ്രീദേവി | 2006-2007 |
ഷീല ജോസഫ് | 2007-2011 |
കെ. എം. റഷീദാ ബീഗം | 2011 -2022 |
എംകെ സൈനബ | 2022-....... |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
- കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.
- latitude : 11.2381276
- longitude : 75.7807785999999
{{#multimaps:11.2381276, 75.78077859999999|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17092
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ