ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി | |
---|---|
വിലാസം | |
ഗവ.ഹൈസ്കൂൾ ജവഹർകോളനി , എക്സ്.കോളനി പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0472 2876825 |
ഇമെയിൽ | jawaharcolonyups@gmail.com |
വെബ്‍സൈറ്റ് | www.jawaourschool.yolasite.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42086 (സമേതം) |
യുഡൈസ് കോഡ് | 32140800302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 342 |
പെൺകുട്ടികൾ | 366 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ ജി എസ് |
പി.ടി.എ. പ്രസിഡണ്ട് | റിജു ശ്രീധർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർകോളനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതൽ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ചരിത്രം
നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല പഞ്ചായത്തിൽ തിരുവനന്തപുരം- തെങ്കാശി റോഡിനരികെ തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ ജവഹർകോളനിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
1961 ൽ റോഡുവക്കത്തുള്ള പരേതനായ കാസിംപിള്ളയുടെ ചായക്കടയിലാണ് സ്കൂൾ ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത് . വിമുക്തഭട സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന പരേതനായ പരമേശ്വരൻ പിള്ള സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് താൽക്കാലിക കെട്ടിടം പണിത് സ്കൂൾ മാറ്റിയത് 3 മാസത്തിന് ശേഷമാണ് .ആദ്യ വിദ്യാർത്ഥിനി സ്കൂൾ സ്ഥാപകന്റെ മകളും ഡി ഇ ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടുമായിരുന്ന ശ്രീമതി ശോഭന അമ്മയായിരുന്നു .സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത ശ്രീ .കെ ഗോപാലൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1980 ൽ അപ്പർ പ്രൈമറിമായി ഉയർത്തി .2003 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .2013 ൽ ആർ എം എസ് എ പദ്ധതി പ്രകാരം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്കൂളിൽ 7 ഡിവിഷനുകളും യു പിയിൽ 6 ഡിവിഷനുകളും എൽ പി യിൽ 8 ഡിവിഷനുകളും നിലവിൽ ഉണ്ട് . പ്രീ പ്രൈമറി മുതൽ 10 ക്ലാസ് വരെ 700 ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രീ പ്രൈമറിയിൽ ഗവണ്മെന്റ് അംഗീകാരമുള്ള എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ നിലകൊള്ളുന്നത് . കാനന ശീതളിമയിൽ മരങ്ങളും ,ഔഷധ സസ്യങ്ങളും പൂച്ചെടികളുംകൊണ്ട് ഹരിതാഭമാണ് സ്കൂൾ ക്യാമ്പസ്. .നിലവിൽ 4 കെട്ടിടങ്ങളിലായി 24 ക്ലാസ്സ് മുറികളുണ്ട് ഹൈസ്കൂൾ ക്ലാസ്സ് റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്സ് റൂമുകളാണ്. എല്ലാ വിഷയങ്ങളിലും മൾട്ടി മീഡിയ പ്രയോജനപ്പെടുത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് .14 ലാപ്പുകളും 8 പ്രോജക്ടറുകളും 11 സ്പീക്കറുകളും ഹൈസ്കൂളിനുണ്ട് .ഒരു ഡി എസ് എൽ ആർ ക്യാമറ , വെബ്ക്യാം ,ടി വി ,പ്രിന്റർ എന്നിവയും കൈറ്റ് സ്ക്കൂളിന് നൽകിയിട്ടുണ്ട് പ്രൈമറിയിൽ പത്ത് ലാപ്പുകളും 4 പ്രൊജക്ടറുകളും 10 സ്പീക്കറുമുണ്ട് .പ്രൈമറിക്ക് പ്രത്യേകമായി ലാബുണ്ട്
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
മൾട്ടിമീഡിയ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി
- ഫിലിം ക്ലബ്
- കാർഷിക ക്ലബ്
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ തോട്ട പരിപാലനം
ഹായ് കുട്ടിക്കൂട്ടം
നേർക്കാഴ്ച വരകൾ
ചിത്രശാല
മികവുകൾ
രണ്ടായിരത്തി പതിനേഴു പതിനെട്ടുവർഷത്തിൽ കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത് . ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ് ക്വിസ് മത്സരങ്ങളിൽ ജില്ലാതലം വരെ പ്രതിനിധീകരിക്കരിക്കാൻ കഴിഞ്ഞിട്ടുണ്ട് . ശാസ്ത്രമേളയിൽ ബഡിങ് ആൻഡ് ഗ്രാഫ്റ്റിങ് എന്ന മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ നമ്മുടെ സ്കൂളിലെ ഷിബിന പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി . ശ്രീ ക്‌ളീറ്റസ് തോമസ് സാറിന് പ്രോജെക്ടിനും സംസ്ഥാനതലത്തിൽ മൂനാം സ്ഥാനം ലഭിച്ചു . വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിയ ക്വിസ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . പാലോടിന്റെ ദേശീയോത്സവമായ പാലോട് മേളയിലെ പരിപാടികളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്
എച്ച് എസ് ആയി അപ്ഗ്രേഡ് ചെയ്തത് മുതൽ ആറു വർഷമായി തുടർച്ചയായി നൂറു ശതമാനം വിജയം കൈവരിച്ചു എന്നതും അഭിമാനമാണ് കായിക മേളകളിൽ അഭിനാർഹമായ നേട്ടമാണ് അവകാശപ്പെടാനുള്ളത് . പ്രത്യേകിച്ചും അക്വാട്ടിക്‌സിൽ
കുട്ടിവരകൾ
പോസ്റ്റർ
2017 ൽ കൈത്തിരി ക്ലബ്ബ് അംഗങ്ങൾ പ്രസിദ്ധീകരിച്ച കയ്യെഴുത്തു മാഗസിൻ
ഞങ്ങളുടെ സ്കൂൾ സൈറ്റ് "ജാവാ ഔർ സ്കൂൾ " കാണുക
http://www.jawaourschool.yolasite.com
പ്രീപ്രൈമറി
വിജയോത്സവം 2016
സ്കൂൾ ഡോക്യൂമെന്ററി നിർമാണം
മലയാള തിളക്കം
എല്ലാകുട്ടികൾക്കും വായിക്കാനും എഴുതാനും കഴിവുണ്ടാക്കുക എന്നലക്ഷ്യത്തോടെ ആരംഭിച്ച മലയാള തിളക്കം അധ്യാപക ട്രെയിനിങ്ങും ട്രൈ ഔട്ട് ക്ലാസ്സുകളും നമ്മുടെ സ്കൂളിൽ വെച്ച് നടന്നു. പെരിങ്ങമ്മല പഞ്ചായത്തിലെ പതിനാലു സ്കൂളിലെ ടീച്ചേർസ് പങ്കെടുത്തു .
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി / മികവ്
രണ്ടായിരത്തി പതിനാറു പതിനേഴു അധ്യയന വർഷത്തിൽ അറബിക് ക്ലബ് പുറത്തിറക്കിയ അറബി മാഗസിൻ കാണുന്നതിനായി നമ്മുടെ ബ്ലോഗ് കാണുക മറ്റു വിവരങ്ങൾക്കും വീഡിയോകൾക്കും മികവുകളും കാണുന്നതിനായി ഞങ്ങളുടെ ബ്ലോഗിലേക്ക് സ്വാഗതം
http://ghsjawaharcolony.blogspot.in/
ജി.എച്ച്.എസ്. ജവഹർകോളനി / ലോഗോൺ ജവഹർകോളനി ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ
അദ്ധ്യാപകർ
ഹൈസ്കൂൾ അദ്ധ്യാപകർ
എൽ പി വിഭാഗം അധ്യാപകർ
യു പി വിഭാഗം അധ്യാപകർ
ഓഫീസ് സ്റ്റാഫ്
സ്കൂൾ പി ടി എ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറക്കും പാലോടിനുമിടയിൽ ജവഹർകോളനി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരത്തുനിന്നും നാല്പത്തഞ്ചു കിലോമീറ്റർ ദൂരമുണ്ട്
- ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും അരകിലോമീറ്റർ മാത്രം .
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42086
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ