ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ 2022-2023

42086_vaya5
42086_vaya5

വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം വായനാവാരത്തിന്റെ രണ്ടാം ദിവസമായ ജൂൺ 20ന് സ്ക്കൂൾ അസംബ്ലിയിൽ വച്ച് നടന്നു . 8Cയിലെ പ്രണവ് AB യുടെ ചെറുകഥ "ആട് " പ്രകാശനം ചെയ്തു കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി.ഷീബ ഈപ്പൻ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാ വാരത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു .9 A യിലെ സോഫിയ മുഹബത്ത് വായനാദിന പ്രതിജ്ഞ ചൊല്ലി .വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളുടെ വായനാ ഗീതവും ഉണ്ടായിരുന്നു .9B യിലെ അഹിഷാ ജെറുസൽ ടോട്ടോചാൻ വായനാക്കുറിപ്പ് വായിച്ചു.വിവിധ ഭാഷാ വായനയും ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി ,അറബിക് ) ഉണ്ടായിരുന്നു .ക്ലാസ്സ് ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമാഹരണത്തിന്റെ ഭാഗമായി 8B ക്ലാസ്സിലെ ദേവാശിഷ്, അൽഫിയ സുൽഫി എന്നിവർ കൊണ്ടുവന്ന പുസ്തകങ്ങൾ ഹെഡ്മിസ്ട്രസും സ്കൂൾ ലൈബ്രറിയും ചേർന്ന് ഏറ്റുവാങ്ങി .

വായനാവാരത്തോടനുബന്ധിച്ച് വ്യത്യസ്ഥങ്ങളായ പ്രവർത്തനങ്ങൾ സ്ക്കൂളിൽസംഘടിപ്പിച്ചു.ജൂൺ 21 ചൊവ്വാഴ്ച ചെറുകഥ ,കവിതാ രചന മത്സരങ്ങൾ നടന്നു .ജൂൺ 22ന് ചിത്രരചന ,ഉപന്യാസ രചന മൽസരങ്ങൾ നടന്നു.ജൂൺ 23 ന് വായനാ ക്വിസ് നടത്തി .ജൂൺ 24ന് ഡിജിറ്റൽ വായനാ മത്സരം നടത്തി. വിജയികൾക്കെല്ലാം സമ്മാനം നൽകാൻ തീരുമാനിച്ചു .കുട്ടികളുടെ സൃഷ്ടികൾ എല്ലാം വച്ച് ഒരു പതിപ്പ് നിർമിക്കുവാനും വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തീരുമാനിച്ചു.തുടർന്ന് പ്രശസ്ത നാടകകൃത്തായ ഷെഫീക് പാങ്ങോടുമായി ഒരു സാഹിത്യ സംവാദം സംഘടിപ്പിച്ചു .വിദ്യാരംഗം ക്ലബ്ബിലെ കുട്ടികൾക്ക് വളരെ രസകരവും അറിവ് പകരുന്നതുമായ ക്ലാസായിരുന്നു .കുട്ടികൾ ഉൽസാഹത്തോടെ ചോദ്യങ്ങൾ ചോദിക്കുകയും നാടകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചോദിച്ച് അറിഞ്ഞ് പഠിക്കുകയും ചെയ്തു.വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടി ലൈബ്രേറിയൻ മാർക്ക് ശ്രീ .കാഞ്ഞിരംപാറ മോഹനൻ ക്ലാസെടുക്കുകയുണ്ടായി. ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിന് കുട്ടി ലൈബ്രേറിയൻമാർക്ക് ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു .കുട്ടികളുടെ ചിത്രങ്ങൾ ചേർത്ത് മഴവില്ല് എന്നൊരു ചിത്രരചനാ പതിപ്പും രചനകൾ ചേർത്ത് മയിൽപ്പീലി എന്ന പേരിൽ ഒരു രചനാപതിപ്പും സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു

42086_vaya1
42086_vaya1
42086_vaya2
42086_vaya3
42086_vaya3
42086_vaya2
42086_vaya4
42086_vaya4
42086_vaya7
42086_vaya7
42086_vaya6
42086_vaya6
42086_vaya8
42086_vaya8

ബഷീർ ദിനം

വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനം ആഘോഷിക്കുകയുണ്ടായി .രാവിലെ സ്ക്കൂൾ അസംബ്ലിയിൽ ബഷീർ അനുസ്മരണം നടത്തുകയുണ്ടായി .തുടർന്ന് ബഷീർ കൃതികൾ പരിചയപ്പടുത്തുകയും ചെയ്തു .തുടർന്ന് LP, UP ,HS വിഭാഗങ്ങളിൽ ബഷീർ ക്വിസ് നടത്തി .വിജയികൾക്ക് സമ്മാനവിതരണം നടത്തി. ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടിയ ചിത്രങ്ങൾ കുട്ടികൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .ബഷീർ കൃതികൾ ജീവിതവും കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു .

42086_basheer
42086_bashe1

വിദ്യാരംഗം സർഗോത്സവം

42086_vidhya3
42086_vidhya3

പ്രവർത്തനങ്ങൾ 2023-24

വായനദിനം

ജൂൺ 19 വായനദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. വായനദിനത്തിന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.9സിയിലെ പ്രണവ് എ ബി യുടെ "ആക്രമണം "എന്ന പുസ്തകം പ്രകാശനം ചെയ്ത് കൊണ്ട് ഹെഡ്മിസ്ട്രസ് വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം നടത്തി. "ജന്മനാളിന് ഒരു പുസ്തകം എന്റെ സ്കൂളിന്" എന്ന പരിപാടിയുടെ ഉദ്ഘാടനം 9 ബിയിലെ അഭിരാമി ഹെഡ്മിസ്ട്രസ്സിന് പുസ്തകം നൽകി നിർവഹിച്ചു. തുടർന്ന് വായനദിന പ്രതിജ്ഞ എടുത്തു.പി.എൻ പണിക്കർ അനുസ്മരണവും പുസ്തക പരിചയവം നടന്നു.തുടർന്നുള്ള ദിവസങ്ങളിൽ കവിതാ രചന, കഥാരചന, ഉപന്യാസം, വായനോത്സവം, പുസ്തക പരിചയം, സാഹിത്യ ക്വിസ്, മെഗാ ക്വിസ് മത്സരങ്ങൾ, എന്നിവ നടന്നു.വിദ്യാരംഗത്തിലെ യു.പി വിഭാഗം കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് എത്തിയത് കൗതുകമായി. സുഹ്റയും മജീദുമെല്ലാം വേഷങ്ങളിൽ നിറഞ്ഞുനിന്നു. വിജയികൾക്കെല്ലാം സമ്മാനങ്ങൾ നൽകി.

42086_vayaa2
42086_vayaa2
42086_vayaa4
42086_vayaa4
42086_vayaa3
42086_vayaa3
42086_vayaa6
42086_vayaa6
42086_vayaa7
42086_vayaa7
42086_vayaa8
42086_vayaa8

ബഷീർദിനം

ജൂലൈ 5 ബഷീർ ദിനത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി ബഷീർ അനുസ്മരണവും ബഷീർ കൃതികളുടെ അവതരണവും ഉണ്ടായിരുന്നു. യു.പി.തലത്തിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു സാറാമ്മയും പാത്തുമ്മയും സൈനബയും ബഷീറുമെല്ലാം വേഷങ്ങളിലൂടെ പുനർജനിച്ചു.തുടർന്ന് ബഷീർ പുസ്തക പ്രകാശനവും കുട്ടികൾ വരച്ച ബഷീറിന്റെയും കഥാപാത്രങ്ങളുടെയും ചിത്രപ്രദർശനമുണ്ടായിരുന്നു.മനീഷിന്റെ ബഷീർ വര ഏറെ ശ്രദ്ധിക്കപ്പെട്ടു.ഉച്ചയ്ക്ക് ബഷീർ ക്വിസ് നടത്തി

42086_basheer1
42086_basheer1
42086_basheer3
42086_basheer3
42086_basheer2
42086_basheer2