ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/സയൻസ് ക്ലബ്ബ്
പ്രവർത്തനങ്ങൾ 2022
ചാന്ദ്രദിനം
ചാന്ദ്രദിനാഘോഷം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയുണ്ടായി .ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി.റോക്കറ്റ് മോഡൽ നിർമ്മാണം, ചാന്ദ്രദിനപ്പതിപ്പ്, പോസ്റ്റർ രചന, ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു .ശാസ്ത്രസാഹിത്യ പരിഷത്ത് ചന്ദ്ര മനുഷ്യനെ സ്കൂളിൽ കൊണ്ടുവന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെയും കൗതുകത്തോടെയും ചന്ദ്ര മനുഷ്യനൊപ്പം കൂടി.
പ്രവർത്തനങ്ങൾ 2023
ചാന്ദ്രദിനം
ു.ജൂലൈ 21 ചാന്ദ്രദിനം അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി തന്നെ സ്കൂളിൽ ആചരിച്ചു.. അന്നേ ദിവസം പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ വച്ച് സ്കൂൾ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.. ചാന്ദ്രദിന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പെരിങ്ങമ്മല ഇക്ബാൽ കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. വിജി നിർവ്വഹിച്ചു..തുടർന്ന് സ്കൂൾ സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച ലഘു പരീക്ഷണങ്ങൾ ഉണ്ടായിരുന്നു. ചാന്ദ്രദിനത്തിന്റെ പ്രത്യേകതകളും, പ്രാധാന്യവും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കൊണ്ട് 9A ലെ ഹാരയും, 8B ലെ ബാലാ സുനിലും സംസാരിച്ചു. 8B ലെ കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന മാഗസിൻ 'Let me fly to the moon' സീനിയർ അസിസ്റ്റന്റ് സജിമുദിൻ സാർ പ്രകാശനം നിർവ്വഹിച്ചു.. മറ്റ് കുട്ടികൾക്ക് ഇത് പ്രചോദനം നൽകുന്ന പ്രവർത്തനമായിരുന്നു. കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പോസ്റ്ററുകൾ, മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. ചാന്ദ്രദിന ക്വിസിൽ കുട്ടികൾ നല്ല നിലവാരം പുലർത്തി. ചാന്ദ്രയാൻ എന്ന വിഷയത്തിൽ കുട്ടികൾക്ക് നടത്തിയ പ്രസംഗ മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.