എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആകസ്മികമായി ലോകത്തിൽ മഹത്‌വ്യക്തികൾ ജന്മമെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിലുടനീളം വലിയ മാറ്റങ്ങളുണ്ടാക്കുകയും ഒരു ജനതതിയെത്തന്നെ പുരോഗമനപാതയിലൂടെ മുന്നോട്ട് നയിക്കുകയും ചെയുന്നു. അത്തരം മഹാരഥന്മാരിൽ ഒരാളായിരുന്നു ഭക്തജനങ്ങൾ 'ഭഗവാൻ' എന്ന് ആദരിച്ചിരുന്ന ശ്രീ വിജയാനന്ദഗുരുദേവൻ. ഗുരു എന്ന വാക്കിന്റെ അർത്ഥം ഇരുട്ടിനെ അകറ്റുന്നവൻ എന്നാണ്. പരമഭട്ടാര വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ശ്രേഷ്‌ഠ ശിഷ്യരിൽ പ്രമുഖനായിരുന്നു ശ്രീ വിജയാനന്ദ ഗുരുദേവൻ. പരമകാരുണികനായ ഭഗവാൻ ശ്രീ വിജയാനന്ദഗുരുദേവന്റെ നാമധേയത്താൽ പരിപാവനമായ ശ്രേഷ്‌ഠ വിദ്യാലയമാണ് ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം. (എസ്. വി. ജി. വി. ഹയർ സെക്കൻഡറി സ്‌കൂൾ, കിടങ്ങന്നൂർ) എട്ട് പതിറ്റാണ്ടുകളിലേറെയായി വിജ്ഞാനത്തിൻ്റെ വെളിച്ചം വിതറിക്കൊണ്ട് കിടങ്ങന്നൂർ ദേശത്തിൻ്റെ തിലകക്കുറിയായി വിരാജിക്കുന്ന സരസ്വതീമണ്ഡപമാണ് ഈ ധർമ്മസ്ഥാപനം.
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ | |
---|---|
വിലാസം | |
കിടങ്ങന്നൂർ പന്തളം ആറന്മുള റോഡ്, കിടങ്ങന്നൂർ, നാല്കാലിക്കൽ, പിൻ: 689533 , നാൽക്കാലിക്കൽ പി.ഒ. , 689533 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1942 |
വിവരങ്ങൾ | |
ഫോൺ | 0468 2967040 |
ഇമെയിൽ | svgvhss123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37002 (സമേതം) |
എച്ച് എസ് എസ് കോഡ് | 3049 |
യുഡൈസ് കോഡ് | 32120200502 |
വിക്കിഡാറ്റ | Q87592006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറന്മുള പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 453 |
പെൺകുട്ടികൾ | 379 |
ആകെ വിദ്യാർത്ഥികൾ | 1349 |
അദ്ധ്യാപകർ | 64 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 283 |
പെൺകുട്ടികൾ | 234 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശൈലജ.കെ.നായർ |
പ്രധാന അദ്ധ്യാപിക | മായാലക്ഷ്മി.എസ് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ .പി.ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ, കേരളത്തിൻെറ വിദ്യാഭ്യാസ രംഗത്ത് നിസ്തുല സേവനം പ്രദാനം ചെയ്തുകൊണ്ട് , ബഹുശതം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചക്ക് നിദാനമായി നിലകൊള്ളുന്ന മഹത്പ്രസ്ഥാനമാണിത്. തിരുവാറന്മുള ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്തുള്ള ഐക്കരമുക്കിൽനിന്ന് പന്തളം ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണപാതയിലൂടെ ഏതാണ്ട് രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാൽ ശ്രീ വിജയാന്ദആശ്രമത്തിന്റെയും ശ്രീ വിജയാനന്ദേശ്വരം ശിവക്ഷേത്രത്തിൻ്റെയും തിരുനടയിലെത്തും. ഈ മഹത് പ്രസ്ഥാനത്തിൻ്റെ ആദ്ധ്യാത്മിക അന്തരീക്ഷത്തിൽ വളർന്ന് പരിലസിക്കുന്നു ഈ വിദ്യാനികേതനം. മനോഹരങ്ങളായ മലനിരകളാലും പുഞ്ച നിലങ്ങളാലും നീരൊഴുക്ക് തോടുകളാലും പതാലുകളാലും സമ്പന്നവും പ്രകൃതിരമണീയവുമായ തനിഗ്രാമപ്രദേശമായിരുന്നു കിടങ്ങന്നൂർ.
ഈ പ്രദേശത്ത് കർഷകരും കർഷക തൊഴിലാളികളും ആയിരുന്നു അധിവസിച്ചിരുന്നത്. ഒരു ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. പുണ്യനദിയായ പമ്പയുടെ പ്രളയ സമതല മേഖല ആയിരുന്നതിനാൽ പുഞ്ച നിലങ്ങളും പതാലുകളും പുരയിടങ്ങളും വളരെ ഫലഭൂയിഷ്ടങ്ങളായിരുന്നു. അതിനാൽ ഈ പ്രദേശങ്ങളിൽ നെല്ലും തെങ്ങും ,പ്ലാവ്, മാവ് തുടങ്ങിയ മറ്റ് ഫലവൃക്ഷങ്ങളും കാർഷിക വിഭവങ്ങളും ധാരാളമായി ഉൽപാദിപ്പിച്ചിരുന്നു. യാത്രാ സൗകര്യങ്ങൾ തീരെ ഇല്ലായിരുന്നു എങ്കിലും പ്രകൃതി രമണീയമായ ഈ സ്ഥലം ആരെയും ആകർഷിച്ചിരുന്നു.കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കിടങ്ങന്നൂർ SVGVHSS ലെ ഔദ്യോഗിക ഹൈടെക് സ്കൂൾ പ്രഖ്യാപനം
ബഹു. പഞ്ചായത്ത് മെംബർ ശ്രീ ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ അജിത് പുല്ലാട് അദ്ധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് ട്രസ്റ്റ് സെക്രട്ടറി ശ്രീ ഗോപാലകൃഷ്ണൻ നായർ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷൈലജ K നായർ ഹെഡ്മിസ്ട്രസ് ശ്രീമതി മായാ ലക്ഷ്മി S, സ്റ്റാഫ് സെക്രട്ടറി ശ്രീ ജ്യോതിഷ് ബാബു, മറ്റ് അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോവി ഡ് മാനദണ്ഡങ്ങൾ പരി പൂർണ്ണമായി പാലിച്ചു കൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബഹു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ് സ്കൂൾ തല പ്രഖ്യാപനം നടത്തിയത്.
ക്ലബുകൾ
ലിറ്റിൽ കൈറ്റ്സ്
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യത്തിൽ ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനുള്ള കുട്ടികളുടെ ഐ.ടി. കൂട്ടായ്‍മ – ലിറ്റിൽ കൈറ്റ്സ്. കുട്ടികളെ വിവരസാങ്കേതിക വിദ്യയിൽ പ്രാഗൽഭ്യം ഉള്ളവരാക്കി മാറ്റുന്നതിനും, നിത്യ ജിവിതത്തിൽ അത് അവർക്ക് പ്രയോജനപ്രദമാക്കിമാറ്റുന്നതിനുമായി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. ഭാഷാ കമ്പ്യുട്ടിഗ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും, ഇന്റർനെറ്റും, റോബോടിക്സ്, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. ലക്ഷ്യങ്ങൾ സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു. വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുല്യങ്ങളും സംസ്കാരങ്ങളും അവരിൽ സൃഷ്ടിച്ചെടുക്കുക സ്‍കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും അവ ചിത്രീകരിച്ച് ഡോക്യുമെന്റേഷൻ നടത്തുന്നതിനും പ്രാപ്തരാക്കുന്നു. രക്ഷകർത്താക്കർക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം, സ്‍കൂളിലെ ഹാർഡ് വെയർ പരിപാലനം.
മികവുകൾ
സമതയും സാമൂഹികനീതിയും ഉറപ്പാക്കുന്നത് കൊണ്ട് തന്നെ ഈ വിദ്യാലയം ഏതു വിദ്യാർത്ഥിക്കും അവരുടെ ലക്ഷ്യപ്രാപ്തിക്കായി എല്ലാ അർത്ഥത്തിലും ഉള്ള വിദ്യാ കേന്ദ്രമായി മാറുന്നു. സമീപപ്രദേശത്തുള്ള വിദ്യാലയങ്ങളെക്കാൾ കുട്ടികളുടെ എണ്ണത്തിൽ കൈവരിച്ച വർദ്ധനവും ഹയർസെക്കൻഡറി, എസ്എസ്എൽസി വിജയ ശതമാനത്തിന്റെ വർധനവും ഈ സ്കൂളിന്റെ മികവാണ്. ആറന്മുളയുടെ പൈതൃകത്തിന് മാറ്റു കൂട്ടുന്ന തരത്തിലുള്ള പരിപാടികളിൽ പഠന സമയത്തിന് ഭംഗം വരാതെ ഭാഗഭാക്കുകളാക്കാനുള്ള അവസരം ഇവിടുത്തെ വിദ്യാർഥികൾക്ക് നിരന്തരം ലഭിക്കാറുണ്ട്. ഔപചാരികപരവും അനൗപചാരികപരവുമാ യി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ട മേന്മകൾ ആണ്. കൂടാതെ സ്കൂളിന് സ്വന്തമായി ഒരു youtube channel ഉണ്ട്. അതിന്റെ ഔപചാരികമായ ഉദ്ഘാടനം ഔപചാരികമായ ഉദ്ഘാടനം 2018 ൽ പത്തനംതിട്ട MLA ശ്രീമതി വീണ ജോർജ് നിർവഹിച്ചു.
മികവുകൾ
എന്റെ പുഴ : പുഴകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ചാനലുമായി ചേർന്ന് 2014-15 കാലഘട്ടത്തിൽ നടത്തിയ പ്രവർത്തനം.കിടങ്ങന്നൂർ. പുഞ്ച പുനർജനിയുടെ നാൾവഴികൾ എന്ന പ്രൊജക്ടിനാണ് യുഎൻസിപി യുടെ അവാർഡ് .കർഷ കൂട്ടായ്മ പൊലിവ്ഹരിതോൽസവം.പക്ഷി നിരീക്ഷണത്തിനായി കളിക്കൂട്ടം ക്ലബ്.കാവ് തീണ്ടല്ലേ എന്ന പരിസ്ഥിതി സിനിമ കുട്ടികൾ നിർമ്മിച്ചു.പ്ലാസ്റ്റിക് പുനരുപയോഗം ആയി ബന്ധപ്പെട്ട ലവ് പ്ലാസ്റ്റിക് പദ്ധതി.ആയുർവേദ ഔഷധ തോട്ടം ,വാൽക്കണ്ണാടി ഫിലിം ക്ലബ്, തണൽ പ്രകൃതി ക്ലബ് .അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ചുറ്റളവിലുള്ള കുട്ടികൾ മാസത്തിലൊരിക്കൽ സ്കൂളിൽ നടന്നുവരുന്ന പദ്ധതിയാണ് മാസത്തിൽ ഒരു നടത്തം.നല്ല പാഠം പദ്ധതിയുടെ ഭാഗമായി നാടൻ കലകൾ നാടൻ കലകളുടെ കലാകാരന്മാരെ നമസ്കരിക്കുന്ന പദ്ധതിയുടെ പേരാണ് ആദരം 2012 ഒക്ടോബർ അഞ്ചിന് നടത്തപ്പെട്ട പദ്ധതിയാണ് ആദരം.തിയേറ്റർ പഠനവുമായി ബന്ധപ്പെട്ട് നടത്തിയ പദ്ധതിയാണ് ദൃശ്യം.കൂടുതൽ വായിക്ക
എന്റെ നാട്
കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ഫോട്ടോഗ്രാഫറും, ആർട്ടിസ്റ്റും, ചരിത്രകാരനും, പുരാവസ്തു ഗവേഷകനുമായ ശ്രീരംഗനാഥൻ സാറിനെയും വഞ്ചിപ്പാട്ടിന്റെ കുലപതിയായ തങ്കപ്പൻ നായർ ആശാനേയും ആദരിച്ചു ആശാനോട് ഒപ്പമിരുന്ന് വഞ്ചിപ്പാട്ട് പാടി കുട്ടികൾ തയ്യാറാക്കിയ വള്ളസദ്യയും ഉണ്ണാനുള്ള ഭാഗ്യമുണ്ടായി പടയണി ആശാനായിരുന്ന പാച്ചുപിള്ള ആശാനെയും ആദരിച്ചു അധ്യാപക ദിനത്തിൽ പൂർവ അധ്യാപകരെ വീട്ടിൽചെന്ന് ആദരിക്കുകയുണ്ടായി കാലം കൈവിട്ട അനശ്വര പ്രതിഭയ്ക്ക് നമസ്കാര പൂർവ്വം സമർപ്പിക്കുന്ന ബാലഭാസ്കർ അനുസ്മരണവും, സ്മരണാഞ്ജലി യും, സംഗീതാർച്ചനയും 2018 ഒക്ടോബർ 12ന് പള്ളിക്കൂടത്തിൽ നടത്തുകയുണ്ടായി.
കണ്ണാടി( മികവുത്സവം)
2018 ഏപ്രിൽ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടശ്ശേരിമല കോമളാപ്പുഴിയിലെ ആൽമരച്ചുവട്ടിൽ മികവുത്സവം- കണ്ണാടി 2018 വളരെ ഭംഗിയായി കിടങ്ങന്നൂർ പള്ളിക്കൂടത്തിന് സാധിച്ചു ഇതൊരു നാടിന്റെ ഉത്സവമാക്കി മാറ്റാൻ നമുക്ക് കഴിഞ്ഞു മികവ് ഉത്സവത്തിൽ മൂന്ന് മക്കളെയും പഠിപ്പിച്ച് ഗവൺമെന്റ് ഉദ്യോഗസ്ഥർ ആക്കിമാറ്റിയ ചന്ദ്രമതി അമ്മയെ ആദരിച്ചു കുട്ടികളുടെ സർഗ്ഗവാസന ഉണർത്തുന്ന വിവിധ പരിപാടികൾ നടത്തി" ജലം" പ്രമേയമാക്കി കുട്ടികൾ നടത്തിയ മോ ക്ക് പാർലമെന്റ് കണ്ട് ബഹുമാനപ്പെട്ട എം എൽ എ വീണാ ജോർജ് അത്ഭുതം പ്രകടിപ്പിച്ചു അതോടൊപ്പം അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് ആയിരുന്നു കുട്ടികൾക്ക് ലഭിച്ചത് ഇതോടൊപ്പം നടത്തിയ ഡാൻസും, പാട്ടും, പരീക്ഷണങ്ങളും, നിരീക്ഷണങ്ങളുംസർഗവാസന ഉണർത്തിയത്തോടൊപ്പം ഒരു നാടിന്റെയും നാട്ടുകാരുടെയും സ്നേഹ വാത്സല്യത്തിന് പാത്രമാകാൻ നമുക്ക് സാധിച്ചു പൂർവ്വവിദ്യാർത്ഥികളുടെ ചായയും വടയും നമ്മുടെ കുഞ്ഞുങ്ങളുടെ ക്ഷീണമകറ്റി ഈ പരിപാടി വൻ വിജയമാക്കി തീർക്കാൻ സാധിച്ചു.
മുഖാമുഖം
നമസ്ക്കാരം നമസ്ക്കാരം നൂറുനൂറു നമസ്കാരം ........... നതോന്നതയുടെ ഗാംഭീര്യം അനശ്വരയുടെ വരികളിലൂടെ കുട്ടികൾ ഏറ്റെടുത്തപ്പോൾ കളക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ്. അഭിമന്യുവിനേയും ആദിശേഷനേയും കൂടെ ചേർത്തു നിർത്തി കൈയ്യടിച്ചു താളമിട്ടു ,.വഞ്ചിപ്പാട്ടു പാടി കുട്ടികൾക്കൊപ്പം ഒരു കുട്ടിയായി മാറി......
കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ ഹോം ഓഫ് ലെറ്റേഴ്സ് വായനശാലയുടെ മുഖാമുഖം ...... വായനയുടെ സംവാദം എന്ന പരിപാടിക്കെത്തിയതായിരുന്നു ദിവ്യ മാഡം ...
മനോഹരമായ സായാന്ഹത്തിൽ നെല്ലിമരത്തണലിൽ ഹോം ഓഫ് ലെറ്റേഴ്സിന്റെ മക്കൾ മുഖാമുഖത്തെ ഗംഭിരമാക്കി ... സാഹിത്യത്തിന്റെ അലങ്കാര അടയാഭരണങ്ങൾ ചാർത്തി നെല്ലിമരത്തെ അക്ഷരമരമാക്കി .......
പ്രശസ്ത നൈജീരിയൻ എഴുത്തുകാരി ചിമ്മാൻഡ എൻഗോസി അദീച്ചിയുടെ ഡോ: ദിവ്യ എസ് അയ്യർ പരിഭാഷപ്പെടുത്തിയ "എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ " എന്ന പുസ്തകമാണ് മുഖാമുഖത്തിൽ ചർച്ച ചെയ്യപ്പെട്ടത്.. 15 പെൺകുട്ടികൾ ഈ പുസ്തകം വായിച്ചതിനു ശേഷം എഴുതിയ കുറിപ്പുകൾ ചേർത്ത് "വായനയുടെ കൈയ്യൊപ്പുകൾ " കളക്ടർക്കു സമ്മാനിക്കാനായത് ഹോം ഓഫ് ലെറ്റേഴ്സിന് അഭിമാനമായി ........
സ്ത്രീയുടെ ശക്തിയെ അവളെ ബോധ്യപ്പെടുത്തുവാൻ സമൂഹത്തിനു കഴിയുന്നതാണ് യഥാർത്ഥ സ്ത്രീ ശാക്തികരണം എന്നതും സ്വന്തം സ്വത്വം മനസിലാക്കാൻ സ്ത്രീകൾക്കു കഴിയുമ്പോൾ മാത്രമേ അത് പൂർണ്ണമാകുകയുള്ളു എന്നും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി കളക്ടർ പറഞ്ഞു ..........
ഞാനും ഞാനുമെന്റാളും പൂമരം കൊണ്ട് കപ്പലുണ്ടാക്കി........ ദിവ്യാ മാഡം പാടി തുടങ്ങിയപ്പോൾത്തന്നെ കുട്ടികൾ കൂടെപ്പാടി കൂട്ടുകൂടി .....രസകരങ്ങളായ ചോദ്യങ്ങളും മനോഹരമായ ഉത്തരങ്ങളും പാട്ടും കവിതയും നിറഞ്ഞ മുഖാമുഖത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ R. അജയകുമാർ , മാനേജർ ഇൻ ചാർജ് മാതാജി കൃഷ്ണാനന്ദ പൂർണ്ണിമ , DEO ശ്രീമതി പ്രസീനാ രാജ്, ഡയറ്റിലെ ദേവി ടീച്ചർ, ശൈലജ ടീച്ചർ , മായാ ലക്ഷ്മി ടീച്ചർ, PTA പ്രസിഡന്റ് രാജേഷ് സാർ തുടങ്ങിയവർ വർത്തമാനങ്ങളും ആശംസകളുമായി കുട്ടികൾക്കൊപ്പം ചേർന്നു .......
ഇത് എന്റെ ജീവിതത്തിലെ .മനോഹരവും സന്തോഷകരവുമായ ഒരനുഭവമായിരുന്നു എന്ന് ദിവ്യ മാഡം കുട്ടികളോടും ഞങ്ങളോടും പറഞ്ഞപ്പോൾ........ അത് കിടങ്ങന്നൂർ പള്ളിക്കൂടത്തിന് .........
..
.സന്തോഷം ----...
അംഗീകാരം .........
അഭിമാനം ...........
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് കുട്ടികളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത: ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ ഉത്തമ വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സ്കൗട്ടിങ് ഗിൽ 50 വർഷത്തെ പാരമ്പര്യമുണ്ട് ഈ വിദ്യാലയത്തിന്. ആദ്യ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ടി എൻ സുഭദ്രാമ്മടീച്ചറും സ്കൗട്ട് മാസ്റ്റർ ഗോപാലകൃഷ്ണൻ സാറും ആയിരുന്നു. 1994ൽ മികച്ച സ്കൗട്ടിംഗ് പ്രവർത്തനത്തിന് സുഭദ്രാമ്മ ടീച്ചറിന് "സിൽവർ സ്റ്റാർ അവാർഡ്" രാഷ്ട്രപതി ഡോക്ടർ ശങ്കർ ദയാൽ ശർമ്മ യിൽ നിന്നും ലഭിക്കുകയുണ്ടായി. ഈ രണ്ടു വ്യക്തിത്വങ്ങളും നൽകിയ മാർഗ്ഗ നിർദ്ദേശാനുസരണം പ്രസ്ഥാനം വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രാഷ്ട്രപതി അവാർഡും, രാജ്യപുരസ്കാർ അവാർഡുകളും നേടാൻ സാധിച്ചിട്ടുണ്ട്. 2013ൽ രാഷ്ട്രപതിയിൽ നിന്നും നേരിട്ട് അവാർഡ് വാങ്ങുന്നതിനായി കേരളത്തിൽ നിന്നും സെലക്ഷൻ കിട്ടിയത് ഈ സ്കൂളിലെ ആരതി ആർ നായർ എന്ന കുട്ടിക്കായിരുന്നു. 2014ൽ സ്കൂൾ സാനിറ്റേഷൻ ഉള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുകയുണ്ടായി. എച്ച്എസ്എസ് വിഭാഗം ഗൈഡിങ് 2015 ലും സ്കൗട്ടിംഗ് 2017ലും ആരംഭിച്ചു. 2018ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ ഗൈഡിങ് അവാർഡും 2019ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അവാർഡും നേടുകയുണ്ടായി. ഹൈസ്കൂളിൽ ഗൈഡിങ്ങിന് 2crust ഉം സ്കൗട്ടിന് ഒരു യൂണിറ്റും നിലവിലുണ്ട്. യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആലോചനയുണ്ട്. ഹയർ സെക്കൻഡറിയിൽ സ്കൗട്ട് ആൻഡ് ഗൈഡ് സിന് ഓരോ യൂണിറ്റ് പ്രവർത്തിക്കുന്നു. മറ്റുള്ളവരെ സഹായിക്കുകയും പൊതുമുതൽ സംരക്ഷിക്കുവാൻ മറ്റുള്ളവരെ കൂടി പ്രേരിപ്പിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മൂലം സമൂഹത്തിനും നാടിനും നന്മയുള്ള കുഞ്ഞുങ്ങളെ സംഭാവന ചെയ്യാൻ ഈ പ്രസ്ഥാനത്തിന് കഴിയുന്നു.
എന്റെ വിദ്യാലയ ഓർമ്മകളിലൂടെ
Dr. P D Subhash Associate Professor, NCERT
https://drive.google.com/file/d/1QVu-gWcQiIcsdYGnvFRv5CtNqSZDBn0x/view?usp=sharing
സന്ദേശം
എന്നെ ഞാനാക്കിയ എസ്. വി.ജി.വി.സ്കൂളിൽ ഒരു വെബ് സൈറ്റ് തുടങ്ങുന്നുവെന്നറിയുന്നതിൽ സന്തോഷിക്കുന്നു. എന്റെ മൂന്നു ചേച്ചിമാർ അദ്ധ്യാപകരായിരുന്ന വിദ്യാലയം. എന്റെ രണ്ടു ചേട്ടൻമാരും ചേച്ചിമാരും പഠിച്ച വിദ്യാലയം. പിന്നീട് എന്റെ മകൾ ആരതി പഠിച്ച് ആദ്യമായി സംസ്ഥാന യുവജനോത്സവത്തിൽ ഏകാംഗാഭിനയത്തിൽ ഒന്നാം സമ്മാനം നേടുന്നതിനു പിന്നിൽ പ്രവർത്തിയ വിദ്യാലയം കൊച്ചു കുട്ടിയെന്ന നിലയിൽ സ്കൂളിലെ ഇടവേള സമയത്ത് ആശ്രമത്തിലേക്ക് ഓടി ചെല്ലുമ്പോൾ സ്നേഹത്തോടെ അരിയുണ്ടയും മധുര പലഹാരങ്ങളും നൽകുന്ന ധീഷണാശാലിയായ സ്വാമിജി . ശുഭ്ര വസ്ത്രധാരിണിമാരായ അദ്ധ്യാപികമാർ. അതിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട രാസമ്മ സാർ എന്ന മാതാജി. കുസൃതി കാണിക്കുമ്പോൾ എന്നെ തല്ലാൻ മടിക്കാത്ത അദ്ധ്യാപകർ. എന്നെ സ്നേഹത്തോടെ കുഞ്ഞെന്നു മാത്രം വിളിക്കുന്ന നളിനി സാർ. പാട്ടുകാരനായ ഭാസ്ക്കരൻ സാർ എന്ന മഠാധിപതി. ഒരു മാതാവിന്റെ സ്നേഹത്തോടെ ലാളിക്കുകയും ശാസിക്കുകയും ചെയ്ത സുഭദ്രാമ സാർ . ഏതു കണക്കും സരളമായി പഠിപ്പിക്കുന്ന തമ്പിസാർ. ഇങ്ങനെ എന്തെല്ലാം ഓർമ്മകൾ. എന്റെ ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പ് . കേവലം 38 വോട്ടു നേടി പരാജയത്തിൽ നിന്നു തുടക്കമിടാൻ ധൈര്യം തന്നു ആത്മവിദ്യാലയം. ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ എന്തെല്ലാം ഓർമകൾ . ഇന്ന് അഭിഭാഷകൻ എന്ന നിലയിൽ എം.എൽ എ എന്ന നിലയിൽ പ്രവർത്തിക്കാൻ അവസരം കിട്ടി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ തലയുയർത്തി നിൽക്കാൻ ഊർജ്ജം പകർന്നു നൽകിയ മാതൃവിദ്യാലയത്തിന് നമോവാകം.
ADv .K Sivadasa Nair
Ex.MLA
1943 അന്ന് ഞാൻ തോമ്പിൽ നാരായണൻകുട്ടി വയസ്സ് 10 മാ യാലും മണ്ണിൽ സ്കൂളിലെ നാലാം ക്ലാസ് വരെയുള്ള പഠനത്തിനുശേഷം കിടങ്ങന്നൂർ സംസ്കൃത സ്കൂളിൽ പ്രഥമക്ക് ചേർന്നു വെട്ടുകല്ല് കൊണ്ടുണ്ടാക്കിയ ഷെഡിൽ ആയിരുന്നു ഞങ്ങളുടെ ക്ലാസ് ജീവിതത്തിലെ അവിസ്മരണീയമായ ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു അത് മഹോപാധ്യായ പരമേശ്വരൻ നമ്പ്യാതിരി ആയിരുന്നു ഹെഡ്മാസ്റ്റർ അദ്ദേഹത്തിന് മുളക്കുഴ ഗവൺമെന്റ് സ്കൂളിൽ നിയമനം കിട്ടിയതുകൊണ്ട് അടുത്ത് ഹെഡ് മാസ്റ്റർ മായി വാസുപിള്ള സാർ നിയമിതനായി പ്രഥമ മുതൽ ശാസ്തൃ വരെ അഞ്ചുവർഷക്കാലം സംസ്കൃത സ്കൂളിലെ വിദ്യാർഥിയായിരുന്നു ഞാൻ എനിക്കു ന്നതിൽ സുഭദ്രാമ്മ ഭവാനിയമ്മ പാലതിട്ട ഗോപാലകൃഷ്ണൻ കാഞ്ഞിരപ്പള്ളിയിൽ ദേവകി കുട്ടി ഇവരൊക്കെ എന്റെ ഓർമ്മയിൽ വരുന്ന സഹപാഠികളാണ് ദാമോദരൻ നായർ കമലാക്ഷിയമ്മ അന്നമ്മ ടീച്ചർ ടീച്ചർ ഇവരൊക്കെ എന്റെ സ്നേഹനിധികളായ അധ്യാപകരായിരുന്നു ടീച്ചറും കമലാക്ഷിയമ്മ ടീച്ചറും കിടങ്ങന്നൂർ നിവാസികൾ ആയിരുന്നു ശ്രീ രാമകൃഷ്ണ പിള്ള ശർമ ജി മാധവൻനായർ ഇവരൊക്കെ ചുരുങ്ങിയ സമയം സ്കൂളിൽ എന്റെ അധ്യാപകരായി പ്രവർത്തിച്ചിട്ടുണ്ട് ഞാനിപ്പോൾ തിരുവനന്തപുരം ശ്രീരാമകൃഷ്ണ ആശ്രമത്തിലാണ് എന്റെ അഭിവന്ദ്യ ഗുരു പരമേശ്വരൻ പോറ്റി സാർ അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ട് ഞാനും അദ്ദേഹവും തമ്മിൽ ഇപ്പോഴും ആശയവിനിമയം നടത്താറുണ്ട് എന്നുള്ളത് എനിക്ക് വളരെയേറെ സന്തോഷം തരുന്ന കാര്യമാണ് അദ്ദേഹം പ്രഗൽഭനായ ഒരു അധ്യാപകനായിരുന്നു വ്യാകരണം പഠിക്കാതെ ഇരുന്നതിനു സരോജിനിയമ്മ സാറിൽ നിന്ന് എനിക്ക് അടി കിട്ടിയിട്ടുണ്ട് മറ്റ് അധ്യാപകരും വഴി അധികം ഉപയോഗിക്കാറില്ല ആയിരുന്നു കുട്ടികൾ ഏറെയും ശാന്തം സ്വഭാവം ഉള്ളവരായിരുന്നു അധ്യാപകർ എല്ലാവരും സ്നേഹനിധി കളും ആയിരുന്നു ഞങ്ങൾക്ക് കലാകായിക പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നു എനിക്ക് വോളിബോൾ ഇഷ്ടമായിരുന്നു ഞാൻ കൂട്ടുകാരുമായി വോളിബോൾ കളിക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു ശാസ്തൃ കഴിഞ്ഞ് ഇവിടെ തന്നെ കോളേജിൽ പഠനം തുടരാൻ ഞാൻ ആഗ്രഹിച്ചു നിർഭാഗ്യ വശാൽ കോളേജ് അടച്ചു പൂട്ടി തുടർപഠനത്തിന് എനിക്ക് തോല് യിൽ സ്കൂളിൽ പോകേണ്ടി വന്നു അതായത് മെഴുവേലി സ്കൂൾ ഞാൻ ഇടയ്ക്കിടയ്ക്ക് ആശ്രമത്തിൽ പോയി ഭഗവാനെ കാണുമായിരുന്നു ഞാൻ സ്നേഹനിധിയും കാരുണ്യവാനും ആയിരുന്നു കഴിഞ്ഞ ഞങ്ങൾ കുട്ടികൾക്ക് ഇടയ്ക്കൊക്കെ പഴം നൽകുമായിരുന്നു സന്യാസ ജീവിതം തിരഞ്ഞെടുക്കാൻ എനിക്ക് പ്രേരണ നൽകിയത് ആഗമാനന്ദ സ്വാമികൾ ആണെങ്കിലും കരുണാമയനായ വിജയാനന്ദ് ഗുരുവിനെ സാമീപ്യം മുൻപേതന്നെ എന്റെ മനസ്സിൽ തട്ടിയോ എന്ന് ഞാൻ ചിന്തിക്കാറുണ്ട് മദ്രാസ് ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വച്ച് സംസ്കൃതം പഠിച്ച നേട്ടം എനിക്കുണ്ടായി ഞാൻ സ്കൂളിൽ അധ്യാപകൻ ആവണം എന്ന് ഭഗവാൻ ആവശ്യപ്പെട്ടിരുന്നു പക്ഷേ എന്റെ നിയോഗം മറ്റൊന്നായിരുന്നു തിരുവനന്തപുരം ശ്രീരാമകൃഷ്ണ ആശ്രമം കോഴിക്കോട് കൊയിലാണ്ടി ഹരിപ്പാട് തിരുവല്ല എന്നിവിടങ്ങളിൽ പ്രസിഡണ്ടായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട് വായനയിലും മെഡിറ്റേഷൻ ഇലും ഒക്കെയായി കൂടുതൽ സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിച്ചത് കൊണ്ട് 84 വയസ്സ് ആയപ്പോൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു അങ്ങനെ ഇപ്പോൾ രണ്ടു വർഷമായി ഞാൻ തിരുവനന്തപുരം ആശ്രമത്തിലാണ് എന്നെ ഞാനാക്കി മാറ്റിയ ശ്രീരാമകൃഷ്ണ ഭഗവാന്റെ സ്മരണയിൽ ഞാൻ തിരുവനന്തപുരം ആശ്രമത്തിൽ വിശ്രമിക്കുന്നു ഓർമ്മ കുറിപ്പ് എഴുതുമ്പോൾ എന്റെ മനസ്സിൽ ഒരുപാട് മുഖങ്ങൾ തെളിയുന്നുണ്ട് ഒരുപക്ഷേ ഓർമ്മക്കുറിപ്പ് എഴുതുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഞാൻ ആയിരിക്കാം എപ്പോൾ ഞാൻ ഇടയ്ക്കൊക്കെ കിടങ്ങൂരിൽ വരുമ്പോൾ ആശ്രമം സന്ദർശിക്കാറുണ്ട് സ്കൂൾ കെട്ടിടം സ്കൂൾ പരിസരം ഇതൊക്കെ കാണുമ്പോൾ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നുണ്ട് സ്കൂളിന്റെ കാര്യങ്ങൾ അറിയാൻ എനിക്ക് എന്നും താല്പര്യം ആണ് എന്റെ വിദ്യാലയത്തിന് എല്ലാവിധ ആശംസകളും പ്രാർത്ഥനയോടെ ഗോലോകാനന്ദ മഹാരാജ്.
മാനേജ്മെന്റ്
1938 ൽ ഒരു സംസ്കൃത സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ ബാരിസ്റ്റർ നാരായണ പിള്ള ആയിരുന്നു. 1949 ൽ ഈ വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ വിജയാനന്ദ ഗുരുദേവൻ ചുമതലയേക്കുകയും 1960 ൽ അദ്ദേഹത്തിന്റെ സമാധി വരെ ഈ പദവിയിൽ തുടരുകയും ചെയ്തു. 1960 - 1995 വരെയുള്ള കാലഘട്ടത്തിൽ ശ്രീ. മക്കപ്പുഴ വാസുദേവൻ പിള്ളയും അദ്ദേഹത്തിന്റെ മരണശേഷം 1995 ൽ സ്വാമി വിജയഭാസ്കരാനന്ദ തീർത്ഥപാദർ മാനേജരും മഠാധിപതിയുമായി സ്ഥാനമേറ്റു .2018 ഓക്ടോബർ 2 വരെ ഈ പദവിൽ തുടരുകയും ചെയ്തു. 2018 ഒക്ടോബർ 2 ൽ സ്വാമി വിജയഭാസ്കരാനന്ദ തീർത്ഥപാദരുടെ സമാധിയെ തുടർന്ന് ശ്രീ സദാശിവൻ നായരുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ കമ്മിറ്റി നിലവിൽ വന്നു. 2020 സെപ്റ്റംബർ 15 വരെ ഈ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. 2020 സെപ്റ്റംബർ 16 ന് മാതാജി ഗുരുപൂർണ്ണിമാമയി മാനേജരും മഠാധിപതിയുമായി ചുമതലയേറ്റു. മാതാജി ഗുരുപൂർണ്ണിമാമിയുടെ നേതൃത്വത്തിലുള്ള 15 അംഗ മാനേജ്മെന്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിൽ തുടരുന്നു.
പി റ്റി എ & എം പി റ്റി എ
വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞ് സ്കൂളിന്റെ പുരോഗമനത്തിന് ചുക്കാൻ പിടിച്ച ഒരു അധ്യാപക രക്ഷാകർതൃ സമിതി ആണ് നമ്മുടെ സ്കൂളിനുള്ളത്. എല്ലാ വർഷവും സ്കൂളിൽ പൊതുയോഗം കൂടി പിടിഎ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മാതൃസംഗമം പ്രസിഡന്റ് മറ്റ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കുന്നു. പി ടി എ യുടെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. വർഷങ്ങളായി സ്കൂളിന് ജില്ലാ സംസ്ഥാന കലോത്സവത്തിൽ ജേതാക്കളാക്കുന്നതിൽ പി ടി എ യുടെ പങ്ക് പ്രശംസനീയമാണ്. ഉപജില്ലാ കലോത്സവത്തിൽ മുഴുവൻ പേർക്കും പിടിഎയുടെ വകയായി ഉച്ചഭക്ഷണം നൽകിയിരുന്നു. കലാകായിക മത്സരങ്ങളിൽ വിജയികളായ മുഴുവൻ കുട്ടികൾക്കും പിടിഎയുടെ വക ട്രോഫികൾ നൽകി അനുമോദിച്ചു.സ്കൂളിൽ നടത്തുന്ന ഓണാഘോഷ പരിപാടികളിൽ പിടിഎ പ്രധാനപങ്ക് വഹിക്കുന്നു. പി ടി എയുടെ ആഭിമുഖ്യത്തിൽ വൈദ്യുത ബന്ധമില്ലാത്ത നമ്മുടെ സ്കൂളിലെ 20 കുട്ടികൾക്ക് വീടുകളിൽ സൗരോർജ്ജ വിളക്കുകൾ എത്തിച്ചു. ആട്ടിൻകുട്ടികളെയും ഗോക്കളെയും കുട്ടികൾക്ക് നൽകി വീടില്ലാത്ത രണ്ടു കുട്ടികൾക്ക് വീട് വെച്ച് നൽകി. അങ്ങനെ "സ്നേഹവീട്" എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വർഷാവർഷം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിനും പഠനേതര പ്രവർത്തനങ്ങൾക്കും വേണ്ട ധനസഹായം പിടിഎ നൽകുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികളെ സജീവമാക്കുന്നതിൽ പി ടി എ യുടെ പങ്ക് വലുതാണ്. വൃക്കമാറ്റിവെക്കലിനായി രണ്ടുലക്ഷം രൂപ വിദ്യാർത്ഥികളോടൊപ്പം പി ടി എയും പിരിച്ചുനൽകി. ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകി. ശബരിമലയിലെ ആദിവാസി കുടിലുകളിൽ അധ്യയനവർഷത്തിൽ പഠനോപകരണങ്ങൾ, വസ്ത്രം, വീട്ടുപകരണങ്ങൾ തുടങ്ങിയ സഹായങ്ങൾ നൽകി. സ്കൂളിന് സമീപത്തെ അംഗൻവാടികൾക്ക് പഠനോപകരണങ്ങളും ചെറിയ സൈക്കിളുകളും പിടിഎ വിതരണം ചെയ്തിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ ഭക്ഷണ വിതരണവും മുടക്കമില്ലാതെ നടത്തുന്നുണ്ട്. പെൺകുട്ടികളുടെ പരിഗണനയ്ക്കായി "പെണ്മനസ്സ്" എന്ന സംഘടനയും മാതൃസംഗമവും പിടിഎയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. മാതൃസമിതിയുടെ നേതൃത്വത്തിൽ നാടൻ ഭക്ഷണ സ്റ്റാൾ കലോത്സവ ദിനങ്ങളിൽ നടത്തിയിരുന്നു. ആഴ്ചയിലൊരിക്കൽ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് മാതൃസമിതിയുടെ സഹായത്തോടെ "അമ്മ രുചി" എന്ന പദ്ധതിക്ക് തുടക്കമിട്ടു. ഇതോടൊപ്പം കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തിയിരുന്നു. പ്രകൃതിസംരക്ഷണത്തിൽ സ്കൂൾ സംസ്ഥാന തലത്തിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച അതിന് പിന്നിലെ പ്രധാന ശക്തിയും പി ടി എ തന്നെ. മാതൃഭൂമിയുടെ "സീഡ്" പ്രവർത്തനങ്ങളിലും മനോരമയുടെ "നല്ലപാഠം" പദ്ധതിയിലും അധ്യാപകരോടും കുട്ടികളോടുമൊപ്പം പിടിഎയും നിർണായക പങ്കുവഹിക്കുന്നു. സ്കൂളിലെ മാലിന്യപ്ലാന്റ്, പച്ചക്കറി, കൃഷി, ശലഭോദ്യാനം, കദളിവനം, നക്ഷത്രത്രോധ്യാനം, തുടങ്ങിയവ പിടിഎയുടെ മാതൃകാപ്രവർത്തനങ്ങൾ ആണ്. ഭക്ഷ്യമേളകളും കോയിപ്രം ഗ്രാമ പഞ്ചായത്തിലെ കൃഷിയും മൂവായിരം അടകൾ ഉണ്ടാക്കി നടത്തിയ അട മഹോത്സവവും പള്ളിമുക്കം ദേവീക്ഷേത്രത്തിലെ നക്ഷത്രവനവും, നാൽക്കാലിക്കലിലെ വഴിയോരക്കാറ്റുമെല്ലാം സംസ്ഥാനതലത്തിൽ സ്കൂളിനെ ശ്രദ്ധേയമാക്കി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ച പി റ്റി എ യ്ക്ക് സർക്കാർ സംസ്ഥാനത്തെ സ്കൂളുകളിൽ നിന്ന് മികച്ച പി ടി എ യ്ക്ക് ഉള്ള 2014 ലെ അവാർഡിന് അർഹമായി. സംസ്ഥാന സർക്കാരിന്റെ മൂല്യമേറിയ പുരസ്കാരം നേടിയ പിടിഎ ജില്ലക്ക് അഭിമാനമായി. നാട്ടകങ്ങളിലെ രക്ഷകർതൃസഭ എന്ന പ്രാദേശിക പി ടി എ2017 മുതൽ നടത്തിവരുന്നു. സ്കൂളിനെ കുടുംബം പോലെ കരുതുന്ന രക്ഷകർതൃ സമിതി നേട്ടങ്ങളുടെ പടികൾ ഓരോന്നായി കയറുകയും സ്കൂളിനെ മികച്ച വിദ്യാലയങ്ങളുടെ പദവിയിലേക്ക് കൈപിടിച്ചുയർത്തുയയും ചെയ്തുവരുന്നു.
സ്കോളർഷിപ്പുകൾ
USS ജേതാക്കൾ
2017 രഞ്ജിഷരാജേഷ് 2018 നന്ദന തമ്പി 2019 ഭവ്യ ആർ ലക്ഷ്മി NMMS ജേതാക്കൾ 2018 രഞ്ജിഷ രാജേഷ്
2019 നന്ദന തമ്പി അനഘ അജി കുമാർ അൻസു മേരി ഉമ്മൻ
മാനേജ്മെന്റും, പൂർവ്വ അധ്യാപകരും,പൂർവ്വ വിദ്യാർത്ഥികളും ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെന്റ്കൾ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് വർഷങ്ങളായി നൽകിവരുന്നു.
ലോക്ക്ഡൗൺ പ്രവർത്തനങ്ങൾ
കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനു വേണ്ടി നമ്മുടെ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചിരിക്കുന്ന
കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ ലൈബ്രറിയായ ഹോം ഓഫ് ലെറ്റേഴ്സ് കുട്ടികൾക്ക് വേണ്ടി നൽകിയ ക്രിയത്മകമായ ചില പ്രവർത്തനങ്ങൾ
1) അഞ്ചൽ പെട്ടി .........
കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് കത്ത് തയ്യാറാക്കുക. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, കളക്ടർ , ഡോക്ടർമാർ , നേഴ്സുമാർ , ആരോഗ്യ പ്രവർത്തകർ , പോലീസ്, ജനപ്രതിനിധികൾ ഇങ്ങനെ ആർക്കുമാകാം
2) റൂട്ട് മാപ്പ് ........
കൊറോണക്കാലത്തെ ഡയറിക്കുറിപ്പുകൾ . എന്റെ നാട്, എന്റെ കുടുംബം ........... ബുക്ക് എടുത്ത് എഴുതി തുടങ്ങുക ........
3) ഗ്രീൻ സല്യൂട്ട് .......
ലഭ്യമായ വിത്തുകൾ ഉപയോഗിച്ച് പച്ചക്കറി കൃഷികൾ ആരംഭിക്കുക. ഉദ്യാന സസ്യങ്ങളേയും പരിപാലിക്കുക. ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യണം
4) കിളിക്കൊഞ്ചൽ .......
നമ്മളുടെ വീടിനും പരിസരത്തും എത്തിച്ചേരുന്ന പക്ഷികളെപ്പറ്റി ഒരു നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുക. ഒപ്പം പക്ഷികൾക്ക് കുടിക്കാനുള്ള വെള്ളം ഒരു പാത്രത്തിൽ തൊടിയിൽ ക്രമീകരിക്കണം .......
5) ശലഭ കാഴ്ചകൾ .......
വീടിനു സമീപത്തെത്തുന്ന ശലഭങ്ങളെ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കുക. അവ തേനുണ്ണാനെത്തുന്ന സസ്യങ്ങളേതെന്നും നിരീക്ഷിക്കുക
6 ) ഇവൻമാർക്കിതെന്തു പറ്റി .........
കൊറോണക്കാലത്ത് മനുഷ്യനെ പുറത്തു കാണാത്തതിന്റെ കാരണങ്ങൾ അന്വേഷിച്ച് മൃഗങ്ങളോ പക്ഷികളോ തയ്യാറാക്കുന്ന ഒരു രസകരമായ വാർത്ത.....
7) എന്റെ വീട് ...... ഒരു ക്ലിക്ക്
സ്വന്തം വീടും പരിസരവും കുടുംബാംഗങ്ങളും ഒരു മൊബൈൽ ക്ലിക്കിലൂടെ ........ നല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക
8) അമ്മ മനസ് ........
അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾ, വിഭവങ്ങൾ, ഇഷ്ടപ്പെട്ട പാട്ടുകൾ, അമ്മയുടെ കുട്ടിക്കാലം ......... അമ്മയുമായി ഒരു അഭിമുഖം തയ്യാറാക്കുക
9 ) ഉപ്പ് പോര കേട്ടോ ........
അടുക്കളയിൽ അമ്മയ്ക്കൊപ്പമോ സ്വന്തമായോ വിഭവങ്ങൾ തയ്യാറാക്കുക ........ നാടൻ പലഹാരങ്ങൾ തയ്യാറാക്കാൻ അമ്മയോടോ മുത്തശ്ശിയോടു ആവശ്യപ്പെടുകയും അതിന്റെ ലിസ്റ്റും പാചകകുറിപ്പുകളും വീഡിയോയും പോസ്റ്റ് ചെയ്യുക.
10) മുറിയ്ക്കാം ..... വരയ്ക്കാം ... ഒട്ടിയ്ക്കാം
ഉപയോഗശൂന്യമായ വസ്തുക്കളും പേപ്പറും ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണം ....... നിർമ്മാണ സമയത്തെ ഫോട്ടോകൾ എടുക്കണം .......
11) ഫാമിലി ട്രീ ........
കുടുംബാഗങ്ങളുടേയും കുടുംബത്തിലെപൂർവ്വികരുടേയും പേരുവിവരം ശേഖരിച്ച് ഫാമിലി ട്രീ വരയ്ക്കുക ....... സഹായത്തിന് അച്ഛൻ , അമ്മ, മുത്തശ്ശൻ , മുത്തശ്ശി etc
12 ) എഴുത്താണി ......
ഇഷ്ടപ്പെട്ട ഒരു പുസ്തകത്തിന്റെ വായനാനുഭവം തയ്യാറാക്കുക
13 ) ഭാരതം എന്റെ അഭിമാനം .......
ഇന്ത്യയിലെ ഒരു സംസ്ഥാനത്തെപ്പറ്റി കുറിപ്പ് തയ്യാറാക്കുക. ഉൾപ്പെടുത്തേണ്ടത് - ജനങ്ങൾ, കൃഷി, പ്രത്യേകതകൾ, മാപ്പ് etc
14) ഇംഗ്ലീഷ് മാമൻ ......
ഇംഗ്ലീഷ് ചിത്രകഥകളും ഇംഗ്ലീഷ് പുസ്തകങ്ങളും വായിക്കുക. കുറിപ്പ് തയ്യാറാക്കുക ..... Hello English പോലെയ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് പഠനം ക്രമീകരിക്കുകയും ആ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുക
15 ) Signature tree.........
നമ്മുടെ വീട്ടിലെ ഇഷ്ടപ്പെട്ട ഒരു മരം തിരഞ്ഞെടുത്ത് അതിനെപ്പറ്റി വിശദമായ വിവരങ്ങൾ രേഖപ്പെടുത്തുക. അതിനെ സ്നേഹിച്ച് ലാളിച്ച് പരിപാലിക്കുക
16) എഴുത് മോനേ ദിനേശാ .......
നിങ്ങൾക്ക് ഇഷ്ടമായ ഒരു സിനിമയുടെ ക്ലൈമാക്സ് രംഗം ഒന്ന് മാറ്റിയെഴുതിയാലോ ......എന്താ റെഡിയല്ലേ
17) എണ്ണാമെങ്കിൽ എണ്ണിക്കോ ........
വീട്ടിലെ ചെടികളുടേയും വൃക്ഷങ്ങളുടേയും ഒരു കണക്കെടുപ്പ് നടത്തി പട്ടിക തയ്യാറാക്കുക .......
18 ) 21 ചിത്രങ്ങൾ .......
വര അറിയാമോ ഇല്ലയോ എന്നത് ഒരു പ്രശ്നമാക്കേണ്ട ...... ഓരോ ദിവസവും ഓരോ ചിത്രങ്ങൾ വരയ്ക്കുക
19 ) ആദരം .......
നമ്മുടെ നാട്ടിലെ സാഹിത്യകാരൻമാർ, പത്രപ്രവർത്തകർ , സാംസ്ക്കാരികപ്രവർത്തകൾ എന്നിവരെപ്പറ്റി ഒരു ലഘുവിവരണം തയ്യാറാക്കുക (വീട്ടിൽ ഇരുന്ന് മാത്രം ) ഫോൺ വഴി വിവരങ്ങൾ ശേഖരിക്കാം
20 ) എഞ്ചുവടി
നമ്മുടെ അടിസ്ഥാനവിവരങ്ങൾ രേഖപ്പെടുത്തിവയ്ക്കുക ....... ജില്ല, താലൂക്ക് , പഞ്ചായത്ത് , വാർഡ്, വില്ലേജ്, തപാൽ പിൻ , വീട്ടു നമ്പർ ,ആധാർ നമ്പർ, ബാങ്ക് AC No etc
21 ) കൊറോണേ കൊണ്ടുപോവല്ലേ എന്റെ വിഷുവിനേ !!!!!
വരുന്ന വിഷുക്കാലം .... ട്രോളുകൾ കാർട്ടൂണുകൾ, ഫലിതങ്ങൾ തയ്യാറാക്കുക
* കോവിഡ് 19- ലോക്ക് ഡൗൺ സമയത്ത് ദാരിദ്ര്യം അനുഭവിക്കുന്ന സഹപാഠികൾക്ക് ഓണം ആഘോഷിക്കാൻ ഒരു കൈ സഹായം.
* ആറന്മുള CFLTC ക്കു വേണ്ടി സ്കൗട്ട് ആൻഡ് ഗൈഡ് തയ്യാറാക്കിയ മാസ്ക്, സാനിറ്റൈസർ, ബക്കറ്റ്, മഗ് മുതലായവ ആറന്മുള പഞ്ചായത്ത് സെക്രട്ടറി ശ്രീ സൈമൺ സാറിനു കൈമാറി.
* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക, മാസ്ക്, സാനിറ്റൈസർ ഇവ ജില്ലാ അസോസിയേഷന് കൈമാറുകയും ജില്ലാ സമാഹരണം പത്തനംതിട്ട ജില്ലാ കളക്ടർക്ക് കൈമാറിയത് കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ അനശ്വര, അനഘ എന്നീ ഗൈഡുകൾ ആയിരുന്നു.
കിടങ്ങന്നൂർ SVGVHSS ആറൻമുള പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയുടെ ഭാഗമായപ്പോൾ ........
3 ദിവസത്തേക്കുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറിയും ബഹു. പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയപ്പോൾ സന്തോഷവും ഒപ്പം ചാരിതാർത്ഥ്യവും....''
വിജയാർച്ചന
ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ A+ നേടിയ 54 കുട്ടികൾക്കും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ A+ നേടിയ 32 കുട്ടികൾക്കും ശ്രീ വിജയാനന്ദ ഗുരുദേവന്റെ നാമധേയത്തിൽ ആശംസാ കാർഡും ഓണത്തിന്റെ ഉപ്പേരിയും ശർക്കരപുരട്ടിയും ആയി അദ്ധ്യാപകർ കുഞ്ഞുങ്ങളുടെ വീടുകളിലെത്തി.
വിജയാർച്ചനയ്ക്ക് തുടക്കം കുറിച്ചത് വിജയാ നന്ദാ ശ്രമത്തിന്റെ തിരുമുറ്റത്ത് ......
പൂജ്യനീയ മാതാജി ഗുരു പൂർണ്ണിമായി യുടെ അനുഗ്രഹത്തോടെയും ആശീർവാദത്തോടെയും
കുമാരി മഞ്ജിമ ആശംസാ പത്രം ഏറ്റുവാങ്ങി.
* * *കോ വിഡ് 19ന്റെ വ്യാപനത്തെ തുടർന്ന് അധ്യയനം ഓൺലൈൻ ക്ലാസ്സുകളിലുടെ ക്രമീകരിച്ച സാഹചര്യത്തിൽ കിടങ്ങന്നൂർ SVGVHSS ലെ എല്ലാ വിദ്യാർത്ഥികളേയും ഈ രീതിയിലുള്ള അധ്യയനത്തിന് പ്രാപ്തരാക്കുന്നതിന് സ്കൂൾ മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് TV യും മൊബൈൽ ഫോണുകളും വാങ്ങി നൽകി. വിദ്യാധിരാജാ ശ്രീ വിജയാനന്ദ മിഷൻ ( vsvm) ട്രസ്റ്റ് ആണ് ഈ സ്കൂളിന്റെ ഭരണ സമിതി. സ്കൂളിലെ ഹൈ സ്കൂൾ വിഭാഗത്തിന് 10 Tv ഹയർ സെക്കന്ററി വിഭാഗത്തിന് 3 Tv LP വിഭാഗത്തിന് 2 മൊബൈലുകൾ എന്നിവയാണ് മാനേജ്മെന്റിന്റെ വകയായി നൽകിയത്. ആറൻമുള MLA ശ്രീമതി വീണാ ജോർജാണ് വിതരണോദ്ഘാടനം നിർവഹിച്ചത് മാനേജ്മെന്റിന്റെ ഈ കരുതൽ കേരളത്തിലെ എല്ലാ സ്കൂൾ മാനേജ്മെന്റുകൾക്കും അനുകരണീയമാണെന്ന് MLA പ്രസ്താവിച്ചു. സ്കുളിലെ വിദ്യാർത്ഥിനി അനശ്വര താൻ sslc പരീക്ഷക്ക് സ്ക്രൈബായി പ്രവർത്തിച്ചതിന് ലഭിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നൽകുന്നതിന് MLA ക്ക് കൈമാറി. സ്കൂൾ മാനേജ്മെന്റ് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ ദുരിശ്വാസനിധിയിലേക്ക് അൻപതിനായിരം രൂപ ( 50000 ) നൽകിയിരുന്നു. കോവി ഡ് പ്രോട്ടോക്കോൾ പരിപൂർണ്ണമായി പാലിച്ചു നടത്തിയ ഈ ചടങ്ങിൽ സ്വാമി ശിവാനന്ദ മാനേജിങ് ട്രസ്റ്റി ശ്രീ T.Nസദാശിവൻ നായർ സെക്രട്ടറി ശ്രീ. N. ഗോപാലകൃഷ്ണൻ നായർ പൗർണമി സംഘം പ്രസിഡന്റ് ശ്രീ K P ചന്ദ്രൻ നായർ ട്രസ്റ്റ് അംഗങ്ങൾ ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഐഷ പുരുഷോത്തമൻ മെംബർ ശ്രീ ഉണ്ണികൃഷ്ണൻ നായർ പ്രിൻസിപ്പൽ ശ്രീമതി ഷൈലജ കെ നായർ ഹെഡ് മിസ്ട്രസ്ശ്രീമതി മായാ ലക്ഷ്മി PTA പ്രസിഡന്റ് ശ്രീ അജിത് പുല്ലാട് സ്റ്റാഫ് സെക്രട്ടറി ശ്രീ ജ്യോതിഷ് ബാബു അധ്യാപകർ എന്നിവർ പങ്കെടുത്തു.
സ്കൂൾ ബസ്സ്
5 ബസ്സുകൾ കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ
പേര് | എന്ന് മുതൽ | എന്ന് വരെ |
---|---|---|
എം.വി.എബ്രഹാം | 1951 | 1953 |
വി.വി.കുറുപ്പ് | 1953 | 1979 |
എൻ.ഗോപിനാഥൻ നായർ. | 1979 | 1981 |
കെ.കെ.രാസാമണിയമ്മ | 1981 | 1984 |
വിജയമ്മ | 1984 | 1988 |
പി.എൻ.ഗോപാലകൃഷ്ണൻ നായർ | 1988 | 1993 |
നരേന്ദ്രൻ നായർ | 1993 | 1996 |
എം.കെ.രാധാമണിയമ്മ | 1996 | 1998 |
പീ.ആർ.ശ്യാമളാമ്മ | 1998 | 2020 |
2020ൽ ചുമതലയേറ്റ മായാലക്ഷ്മി എസ്സ് എന്ന അദ്ധ്യാപികയുടെ നേതൃത്വത്തിൽ സ്കൂളിൻറെ കാര്യങ്ങൾ ഭംഗിയായി നടന്നു വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ആറന്മുള ഹരിഹരപൂത്രൻ
- അഡ്വ.ശിവദാസൻ നായർ
- സ്വാമി ഗോലോകാനന്ദതീർത്ഥപാദർ
- റൈറ്റ് റവ.തോമസ് മാർ തിമോഥെയോസ്
- സ്വാമി ശിവാനന്ദ
- ഹരിശങ്കർപണിക്കർ ഐ.എ.എസ്
- ത്രിലോചനൻ നായർ ഐ.എഫ്.എസ്
- ഗായത്രി ജെ (ഏഷ്യാനെറ്റ്)
- ഡോ ശരത് എസ് നായർ
- ധനേഷ് രവീന്ദ്രൻ(ഏഷ്യാനെറ്റ്)
- ഡോ വിദ്യ ബാലൻ (അസോസിയേറ്റ് പ്രെഫസർ ഫ്ലയിം യൂണിവേലഴ്സിറ്റി)
- കപിൽ കുമാർ (ഫിലിം എഡിറ്റർ)
- റ്റിറ്റോ തങ്കച്ചൻ
- യോഗോഷ് (കവി)
- ആർ എൽ വി അഞ്ജന ആനന്ദ്
സ്കൂൾ ഫോട്ടോസ് ഗാലറി
വഴികാട്ടി
- തീരുവാറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിനു 2 കി.മീ തെക്കു മാറി കിടങ്ങന്നൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു