Schoolwiki സംരംഭത്തിൽ നിന്ന്
- ജൂനിയർ റെഡ്ക്രോസ് 2011 - 2012 ൽ ആദ്യത്തെ JRC യൂണിറ്റ് സ്ക്കൂളിൽ ആരംഭിച്ചു 8 th ക്ലാസിൽ 20 കുട്ടികളെ തിരഞ്ഞെടുത്തു തുടങ്ങിയ യൂണിറ്റിൽ ഇപ്പോൾ Hട വിഭാഗത്തിൽ 60 JRC കേഡറ്റുകൾ ഉണ്ട്. JRc യുടെ ഭാഗമായി കുട്ടികൾ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു ലഹരി വിരുദ്ധ പ്രവർത്തനം , സേവന പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിമുക്ത പ്രവർത്തനം എന്നിവ നടത്തിപ്പോരുന്നു. ഗാന്ധിജയന്തി ,റിപ്പബ്ളിക് ഡേ തുടങ്ങിയ ദിവസങ്ങളിൽ കുട്ടികൾ JRC യൂണിഫോമിലെത്തി അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി അതു സംബന്ധിച്ച് നോട്ടിസ് തയ്യാറാക്കി അതിൻ്റെ കോപ്പിയെടുത്ത് കുട്ടികൾ സ്ക്കൂളിൻ്റെ പരിസരത്തുള്ള കടകളിലും, വീടുകളിലും നോട്ടീസ് വിതരണം ചെയ്ത് ജനങ്ങളിൽ ബോധവൽക്കരണം നടത്തി .സേവനത്തിൻ്റെ ഭാഗമായി കോഴഞ്ചേരി ഗവൺമെൻ്റ് ഹോസ്പിറ്റലിൽ രോഗികൾക്ക് ഭക്ഷണപ്പൊതി വിതരണം നടത്തി.ഈ കോവിഡ് രോഗ സമയത്ത് 200 മാസ് കുകൾ കുട്ടികൾ തനിയെ നിർമ്മിച്ച് സ്ക്കൂളിൽ എത്തിച്ചു.