എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ടിങ് ഗിൽ 50 വർഷത്തെ പാരമ്പര്യമുണ്ട് ഈ വിദ്യാലയത്തിന്. ആദ്യ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ടി എൻ സുഭദ്രാമ്മടീച്ചറും സ്കൗട്ട് മാസ്റ്റർ ഗോപാലകൃഷ്ണൻ സാറും ആയിരുന്നു. 1994ൽ മികച്ച സ്കൗട്ടിംഗ് പ്രവർത്തനത്തിന് സുഭദ്രാമ്മ ടീച്ചറിന് "സിൽവർ സ്റ്റാർ അവാർഡ്" രാഷ്ട്രപതി ഡോക്ടർ ശങ്കർ ദയാൽ ശർമ്മ യിൽ നിന്നും ലഭിക്കുകയുണ്ടായി. ഈ രണ്ടു വ്യക്തിത്വങ്ങളും നൽകിയ മാർഗ്ഗ നിർദ്ദേശാനുസരണം പ്രസ്ഥാനം വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രാഷ്ട്രപതി അവാർഡും, രാജ്യപുരസ്കാർ അവാർഡുകളും നേടാൻ സാധിച്ചിട്ടുണ്ട്. 2013ൽ രാഷ്ട്രപതിയിൽ നിന്നും നേരിട്ട് അവാർഡ്  വാങ്ങുന്നതിനായി കേരളത്തിൽ നിന്നും സെലക്ഷൻ കിട്ടിയത് ഈ സ്കൂളിലെ ആരതി ആർ നായർ എന്ന കുട്ടിക്കായിരുന്നു. 2014ൽ സ്കൂൾ സാനിറ്റേഷൻ ഉള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുകയുണ്ടായി.         എച്ച്എസ്എസ് വിഭാഗം ഗൈഡിങ് 2015 ലും സ്കൗട്ടിംഗ് 2017ലും ആരംഭിച്ചു. 2018ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ ഗൈഡിങ് അവാർഡും 2019ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അവാർഡും നേടുകയുണ്ടായി.