എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് സാഹിത്യ ക്ലബ്ബ് എസ് വി ജിവിഎച്ച്എസ്എസ് കിടങ്ങന്നൂരിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് സാഹിത്യ ക്ലബ്ബ് കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും ഭാഷാ നൈപുണി

വികാസത്തിനും വേണ്ട പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇംഗ്ലീഷ് ഭാഷയോട് താല്പര്യം വളർത്തുന്നതിനും അനായാസം കൈകാര്യം ചെയ്യുന്നതിനും വേണ്ട അവസരങ്ങൾ ഒരുക്കുന്നു. ഈ

സാഹിത്യ ക്ലബ്ബിൽ അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള കുട്ടികൾക്ക് സർഗ്ഗാത്മകതയെ വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ട കഥ, കവിത, ഗദ്യ രചനാ

മത്സരങ്ങൾ നടത്തുന്നു. മികച്ച രചനകൾ കണ്ടെത്തി അനുമോദിക്കുകയും പരിപോഷിപ്പിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം

വഹിക്കുന്നതിന് കൺവീനറും ജോയിൻ കൺവീനറും ഉണ്ട്. ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ വൈജ്ഞാനിക വൈകാരിക മനശ്ചാലക മണ്ഡലങ്ങളുടെ വികസനത്തിന് ഊന്നൽ

കൊടുക്കുന്നു ക്ലബ്ബ് മീറ്റിംഗിൽ വായനാമത്സരം, വാർത്താ വായന, ഇന്നത്തെ ചിന്താവിഷയം, മഹത് വചനങ്ങൾ, ചർച്ച, വാദപ്രതിവാദം, വായ്ത്താരികൾ, പഴഞ്ചൊല്ലുകൾ തുടങ്ങി എല്ലാ

കുട്ടികളെയുംഇംഗ്ലീഷ് പങ്കാളികളാക്കാനും പരിപോഷിപ്പിക്കുവാനും വേണ്ടഅവസരമൊരുക്കുന്നു. ദിനാചരണങ്ങളു മായി ബന്ധപ്പെട് സ്കൂൾ അസംബ്ളി പ്രസംഗം, കവിത, സ്കിറ്റ്, റോൾപ്ലേ,

പോസ്റ്റർ നിർമ്മാണം എന്നിവ ക്ലബ്ബിന്റെ പ്രവർത്തനത്തിൽ ഉൾപ്പെടും. കൂടാതെ ഹലോ ഇംഗ്ലീഷ്, ഇംഗ്ലീഷ് ഫെസ്റ്റ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ എന്നിവയും ക്ലബ്ബിന്റെ നേതൃത്വത്തിൽ

നടത്തിവരുന്നു.