"കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
=== അതിരുകൾ ===
=== അതിരുകൾ ===
വടക്ക്‌ [[കാസർഗോഡ്]] ജില്ല, കിഴക്ക്‌ [[കർണ്ണാടക]] സംസ്ഥാനത്തിലെ [[കൂർഗ്ഗ്‌ ജില്ല]], തെക്ക്‌ [[പുതുച്ചേരി]] കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ [[മയ്യഴി]], [[വയനാട്]], [[കോഴിക്കോട്]] എന്നീ ജില്ലകൾ, പടിഞ്ഞാറ്‌ [[അറബിക്കടൽ]] എന്നിവയാണ്‌ കണ്ണൂർ ജില്ലയുടെ അതിർത്തികൾ.
വടക്ക്‌ [[കാസർഗോഡ്]] ജില്ല, കിഴക്ക്‌ [[കർണ്ണാടക]] സംസ്ഥാനത്തിലെ [[കൂർഗ്ഗ്‌ ജില്ല]], തെക്ക്‌ [[പുതുച്ചേരി]] കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ [[മയ്യഴി]], [[വയനാട്]], [[കോഴിക്കോട്]] എന്നീ ജില്ലകൾ, പടിഞ്ഞാറ്‌ [[അറബിക്കടൽ]] എന്നിവയാണ്‌ കണ്ണൂർ ജില്ലയുടെ അതിർത്തികൾ.
 
==അവലംബങ്ങൾ==
{{reflist}}
<!--visbot  verified-chils->
<!--visbot  verified-chils->

10:27, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർഡിഇഒ കണ്ണൂർഡിഇഒ തലശ്ശേരിഡിഇഒ തളിപ്പറമ്പ്കൈറ്റ് ജില്ലാ ഓഫീസ്
കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 835
യു.പി.സ്കൂൾ 354
ഹൈസ്കൂൾ 191
ഹയർസെക്കണ്ടറി സ്കൂൾ 116
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 26
ടി.ടി.ഐ 5
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 1
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 40
ഐ.സി.എസ്.സി സ്കൂൾ 2


കേരളത്തിന്റെവടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒമ്പതാം സ്ഥാനത്താണ്.ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവിതാംകൂർ സംസ്കാരം പുലർത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറിൽ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാർഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്.

പേരിനു പിറകിൽ

കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമമാണ് പിന്നീട് കണ്ണൂർ എന്ന പേരിൽ അറിയപ്പെട്ടതെന്നാണ്ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.[1] ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടിൽ‍ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറൻ‍ തീര തുറമുഖങ്ങളെ പരാമർ‍ശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം 14-ാം നൂറ്റാണ്ടിൽ‍ മലബാർ‍ സന്ദർ‍ശിച്ച ഫ്രിയർ‍ ജോർ‍ഡാനസ് ആണ് കാനനൂർ‍ എന്ന് ആദ്യം രേഖപ്പെടുത്തിയത്. ‍

സാംസ്കാരിക സവിശേഷതകൾ

തെയ്യങ്ങളുടെ നാടായാണ് കണ്ണൂർ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “തെയ്യം[2]. പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്.

ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പൻ , വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട് കുലവൻ, മുച്ചിലോട്ട് ഭഗവതി എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.


ഭൂമിശാസ്ത്രം

പ്രമാണം:Kannur 3.jpg

അതിരുകൾ

വടക്ക്‌ കാസർഗോഡ് ജില്ല, കിഴക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ കൂർഗ്ഗ്‌ ജില്ല, തെക്ക്‌ പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ മയ്യഴി, വയനാട്, കോഴിക്കോട് എന്നീ ജില്ലകൾ, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കണ്ണൂർ ജില്ലയുടെ അതിർത്തികൾ.

അവലംബങ്ങൾ

  1. http://www.kerala.gov.in/district_handbook/Kannur.pdf
  2. മലയാളം-ഇംഗ്ലീഷ് നിഘണ്ടു,ഡോ.ഹെർമ്മൻ ഗുണ്ടർട്ട്,പുറം-480
"https://schoolwiki.in/index.php?title=കണ്ണൂർ&oldid=1679881" എന്ന താളിൽനിന്ന് ശേഖരിച്ചത്