സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് തരിശ്
വിലാസം
തരിശ്

ജി.എൽ.പി സ്കൂൾ.തരിശ്പി.ഒ,
,
676523
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04931281057
ഇമെയിൽglpschooltharish@gmail.com
കോഡുകൾ
സ്കൂൾ കോഡ്48533 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് കുട്ടി
അവസാനം തിരുത്തിയത്
12-12-201948533


പ്രോജക്ടുകൾ




ചരിത്രം

   1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ  അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക  വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു.

ബ്രിട്ടീഷ് സ൪ക്കാറിനു കീഴിൽ സ്ഥാപിച്ച വിദ്യാലയത്തിലേക്ക് കുട്ടികളെ ആക൪ഷിക്കുന്നതിനായി ഒരു ഓത്ത പളളിയും സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്നു.

                                                അദ്ദേഹത്തിന് ശേഷം പുൽവെട്ട സ്വദേശി പരിയാരത്ത് കുഞ്ഞാലൻ ഹാജി തുട൪ന്ന് പറമ്പൂ൪ വീരാൻ കുട്ടി ഹാജി എന്നിവരായിരുന്നു സ്കൂൾ മാനേജ൪മാ൪. ഇവരെ തുട൪ന്ന് തരിശിൻെറ വിദ്യഭ്യാസ സാംസ്കാരിക വള൪ച്ചക്ക് മികച്ച സംഭാവന നൽകിയ നെച്ചിക്കാടൻ കുഞ്ഞിമുഹമ്മദ് മൗലവിയാണ്സ്കൂളിന് ചുക്കാൻ പിടിച്ചത്.സ്കൂളിൻെറ പഴയ കെട്ടിടം തക൪ന്ന് വീണപ്പോൾ മാമ്പററയിലുളളസ്വന്തം കളപ്പുരയിലായിരുന്നു അദ്ദേഹംഅൽപ കാലം സ്കൂൾ നടത്തിയിരുന്നത്. പിന്നീടാണ് നിലവിലെ സ്ഥലത്തേക്ക് വിദ്യാലയം മാററിയത്.
    
                                              മദ്രാസ് സ്റ്റേററിന് കീഴിൽ മാനേജ്മെൻറ്സ്കൂളായി പ്രവ൪ത്തിച്ചിരുന്ന സഥാപനം സ്വാതന്ത്ര്യാനന്തരം
 1947 നവമ്പ൪ 10 മലബാ൪ ഡിസ്ട്രിക്ററ് ബോ൪ഡിന് കീഴിൽ ബോ൪ഡ് കംമ്പൽസറി സ്കൂൾ എന്ന പേരിൽ പൂ൪ണ്ണമായും സ൪ക്കാ൪ മേഖലയിൽ പ്രവ൪ത്തനം തുട൪ന്നു.പിന്നീട് എെക്യ കേരളം നിലവിൽ വന്നപ്പോൾ സ്കൂൾ സംസഥാന ഗവൺമെൻറിന് കീഴിലേക്ക് മാറി.ചേറുമ്പ ഗവ എൽ പി സ്കൂൾ എന്നാണ് അക്കാലത്ത് അറിയപ്പെട്ടത്.
                                              2005-2006 വ൪ഷത്തിൽ ജനകീയ മുന്നേററത്തിൻെറ ഫലമായി 89.5 സെൻറ് സ്ഥലം സ്വന്തമായി വാങ്ങാനും അവിടെ മൂന്ന് ഘട്ടങ്ങളിലായി എസ് എസ് എ അനുവദിച്ച പതിനാല് ക്ളാസ് മുറികൾ പൂ൪ത്തിയായതോടെ 01-06-2013 മുതൽ വാടക കെട്ടിടം പൂ൪ണ്ണമായും ഒഴിവാക്കി സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവ൪ത്തം ആരംഭിച്ചു.

2019-20 വർഷത്തെ കുട്ടികളുടെ എണ്ണം

ക്ലാസ്സ്‌ ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
പ്രീ പ്രൈമറി 111 121 239
ഒന്നാം തരം 49 59 108
രണ്ടാം തരം 69 60 129
മൂന്നാം തരം 37 61 98
നാലാം തരം 43 58 101
ആകെ 316 359 675

ഭൗതികസൗകര്യങ്ങൾ

                    പ്രീ പ്രൈമറികെട്ടിടമടക്കം17 ക്ലാസ്മുറികളുംഓഫീസ്റൂമും അതിനോട് ചേര്ന്ന് വിശാലമായ സ്റ്റേജടക്കമുളള ഓഡിറ്റോറിയവും സ്റ്റോറേജ് സൌകര്യത്തോടുകൂടിയ അടുക്കളയും കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും നിലവിലുണ്ട്.

നിലവിലുളള ഭൗതിക സൗകര്യങ്ങൾ

 
സ്കൂൾ മുറ്റം

ക്ലാസ്സ്‌ മുറികൾ


സ്കൂൾ വികസനത്തിലെ സാമൂഹിക പങ്കാളിത്തം

വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് സ്വന്തമായി 90 സെൻറ് സ്ഥലം നൽകി.
സ്കൂളിലെ പ്രവർത്തനങ്ങളിൽ നാട്ടുകാരുടെ നിറസാന്നിദ്ധ്യം
സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നൽകുന്ന സ്പോൺസർഷിപ്പ്
ഐ.ടി ലാബിനുളള സംഭാവന
വിവിധസമ്മാനങ്ങളുടെ സ്പോൺസർഷിപ്പ്< MLA, MP, ssa, പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ നിന്നും ലഭിച്ച ഫണ്ട്‌ കൊണ്ടാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. PTA, smc, SSG ഗ്രൂപ്പുകൾ സജീവമായി നിർമ്മാണ പ്രവർത്തനങ്ങളിൽ സ്കൂളിനെ ഇപ്പോഴും സഹായിച്ചു കൊണ്ടിരിക്കുന്നു. മതിൽ, ഗേറ്റ്, മുറ്റം എന്നിവ സ്കൂളിന്റെ ഭംഗി കൂടുന്നു

സേവനപാതയിൽ

 വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് കുട്ടികൾ വലിയൊരയുതുക സംഭാവന നൽകി സഹായിച്ചിട്ടുണ്ട്. കൂടാതെ pain and paliative care യൂണിറ്റിനും എല്ലാ വർഷവും സംഭാവന നൽകാറുണ്ട്.എല്ലാ വർഷവും പുതുവർഷംപ്രമാണിച്ച്ഏതെങ്കിലും ഒരു അഗതിക്ക് സഹായം നൽകി വരുന്നു. 
ന്യൂ ഇയർ സഹായ നിധി 2012 ന് തുടങ്ങി.കുട്ടികൾ കാശ് ശേഖരിച്ച്അവരിലെ അർഹരായ സഹപാഠിക്ക് നൽകുന്നു.
ക്രിസ്മസ് 'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്.ഏഴ് വർഷം കൊണ്ട്ഏഴ്കുടുംബങ്ങളെ

സഹായിക്കാൻ കഴിഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായുള്ള അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾതന്നെതീരുമാനിക്കുന്നു.പുതുവർഷത്തിൽ ഒരു നൻമ കൊണ്ട് തുടങ്ങുക എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കുന്നു.



 

വിദ്യാലയ പ്രവർത്തനങ്ങൾ

.

ആഘോഷങ്ങൾ

അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ

പാഠ്യേതര പ്രവർത്തനങ്ങൾ ക്ലബ്ബുകൾ

വിവിധ തരം ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ കലാ മണ്ഡലം അനീഷ് നിർവഹിച്ചു.നാടൻ പാട്ടിന്റെ അവതരണവും ക്ലാസും നടത്തി


* ദിനാചരണങ്ങൾ..

എല്ലാ പ്രധാനപെട്ട ദിനങ്ങളും സ്കൂളിൽ കുട്ടികൾ ആചരിക്കുന്നു.പരിസ്ഥിതി ദിനം, മുതൽ മാർച്ച്‌ വരെയുള്ള എല്ലാ ദിവസവും കുട്ടികൾക്കു പരിചിതമാണ്. അവർ അത് ആചരിക്കുകയും ആ ദിവസത്തിന്റെ പ്രത്യേകത മനസ്സിലാക്കുകയും ചെയ്യുന്നു ക്വിസ്, സ്പെഷ്യൽ സർഗ്ഗവേള, അസംബ്ലി, ലഘു നാടകങ്ങൾ, വിവരണം മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യാറുണ്ട്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി പി ഉമ്മ൪
  2. ടി പി മുഹമ്മദ്
  3. നീല കണ്ഠപിളള
  4. k.അനിത
  5. Tp ഹംസ


നേട്ടങ്ങൾ അക്കാദമികം

കുട്ടികളുടെ വർധനവ്


ശാസ്ത്രമേള ഓവറോൾ


കലാമേളയിൽ ഓവറോൾ

 
കലാ മേളയിൽ ഓവറോൾ ട്രോഫി ലഭിക്കുന്നു

LSS മികച്ച നേട്ടം

 
Lss വിജയികൾ 2018-19

മികവുത്സവം, സ്ലേറ്റ് പ്രൊജക്റ്റ്‌, ഹരിത വിദ്യാലയം



ഹരിത വിദ്യാലയത്തിൽ പങ്കെടുത്തു ഉയർന്ന മാർക്ക്‌ നേടി. വിദ്യാഭ്യാസ മഹോ ത്സവത്തിൽ Lp വിഭാഗത്തിൽ വണ്ടൂർ സബ്ജില്ലയിൽനിന്നും പങ്കെടുക്കാൻ കഴിഞ്ഞു ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു.. 5വർഷം കൊണ്ട് 49 ചാമ്പ്യൻഷിപ്‌, ശാസ്ത്ര മേളയിൽ ഓവറോൾ(SOCIAL STUDIES AND SCIENCE)
ശാസ്ത്രമേളയിൽ എല്ലാ വർഷവും സ്ഥിരമായി ഓവറോൾ വാങ്ങികൊണ്ടിരിക്കുന്നു. മികച്ച പരിശീലനം നൽകി അധ്യാപകർ കുട്ടികളെ അതിന് തയ്യാറാക്കുന്നു കലാമേളയിൽ ഓവറോൾ
കലാ മേളയിൽ സ്ഥിരമായി ഓവറോൾ വാങ്ങുന്നു.. അധ്യാപകർ നന്നായി പരിശീലനം നൽകുന്നു.പങ്കെടുത്ത എല്ലാ ഇനത്തിനും സമ്മാനം വാങ്ങുന്ന മികച്ച സ്കൂളാണിത്. കായിക മേഖലയിലും വിവിധ ഇനത്തിൽ സമ്മാനം നേടാറുണ്ട്. ഓരോ കുട്ടിക്കും അക്കാദമിക മാസ്ററ‍ർ പ്ലാൻ.
ഓരോ കുട്ടിയേയും ആഴത്തിൽ പഠിച്ചു വിലയിരുത്തി ഉള്ള കഴിവിനെ വികസിപ്പിച് ആവശ്യമെങ്കിൽ പരിഹാരബോധനം നടത്തി ഓരോ കുട്ടിക്കും പ്രത്യേകമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഉണ്ട്. അത് നോക്കി അവന്റെ വികസനം വിലയിരുത്താം. അക്കാദമിക മായ വിലയിരുത്തലിനാണ് പ്രാധാന്യം.. 23 എൽ എസ് എസ് ഓരോ വർഷവും LSS കിട്ടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. സ്വന്തം ചാനലിൽ വാർത്ത വായിക്കാനും കുട്ടികൾക്കു അവസരം ലഭിച്ചിട്ടുണ്ട്

 
വാർത്ത വായിക്കാൻ തയ്യാറായി കുട്ടികൾ
ചുരുക്കി 
  • വ്യക്തിഗത മാസ്റ്റർ പ്ലാൻ
  • LSS വർധനവ്
  • മേളകളിൽ ചാമ്പ്യൻഷിപ്
  • മികവുത്സവം, സ്ലേറ്റ് പ്രൊജക്റ്റ്‌, ഹരിത വിദ്യാലയം എന്നിവയിലേക്കുള്ള സെലെക്ഷൻ

സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ

 
പ്രവേശനോത്സവം
 
 
സർഗ്ഗവേള
 
പഠനോത്സവം
 
സ്പോർട്സ്
 
അന്യ സംസ്ഥാന കുട്ടികളെ സ്വാഗതം ചെയ്യുന്നു

സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ

സ്കൂളിന്റെ അക്കാദമിക വികസനം മെച്ച പെടുത്താൻ അധ്യാപകർ തന്നെ പല പദ്ധതി യും കൊണ്ടു വന്നിട്ടുണ്ട്. എല്ലാത്തിനും ഒരൊറ്റ ലക്ഷ്യം കുട്ടിയുടെ അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുക എന്നത് തന്നെയാണ്


സ്റ്റുഡന്റ് ടീച്ചർ

അമ്മക്ലസ്റ്റർ

കുട്ടിയോടൊപ്പം

അമ്മടീച്ചർ

മോർണിങ് SRG

വ്യക്തിഗത മാസ്റ്റർ പ്ലാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ എൻ കെ അബ്ദളള
  2. എ പ്രഭാകരൻ
  3. ഓ പി ഖാലിദ്

വഴികാട്ടി

{{#multimaps:11.12141, 76.34869 |zoom=13}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തരിശ്&oldid=683747" എന്ന താളിൽനിന്ന് ശേഖരിച്ചത്