ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിൽ കിഴക്കൻ മലയോര ഗ്രാമമായ കടയ്ക്കലിൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന വിദ്യാലയമാണ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂൾ
| ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ | |
|---|---|
![]() | |
| വിലാസം | |
കടയ്ക്കൽ കടയ്ക്കൽ പി.ഒ. , 691536 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1 - 6 - 1950 |
| വിവരങ്ങൾ | |
| ഫോൺ | 0474 2422141 |
| ഇമെയിൽ | gvhskadakkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40031 (സമേതം) |
| എച്ച് എസ് എസ് കോഡ് | 02114 |
| വി എച്ച് എസ് എസ് കോഡ് | 902005 |
| യുഡൈസ് കോഡ് | 32130200312 |
| വിക്കിഡാറ്റ | Q105813651 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചടയമംഗലം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കൽ |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 958 |
| പെൺകുട്ടികൾ | 889 |
| ആകെ വിദ്യാർത്ഥികൾ | 2310 |
| അദ്ധ്യാപകർ | 76 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 153 |
| പെൺകുട്ടികൾ | 189 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 68 |
| പെൺകുട്ടികൾ | 53 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | നജീം എം |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റജീന എസ് |
| പ്രധാന അദ്ധ്യാപകൻ | വിജയകുമാർ റ്റി |
| പി.ടി.എ. പ്രസിഡണ്ട് | അഡ്വ.റ്റി ആർ തങ്കരാജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ബൈജു |
| അവസാനം തിരുത്തിയത് | |
| 04-02-2023 | 40031 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കൽ തിരുവതിര) പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. കൂടുതൽ അറിയാൻ.....
ഭൗതികസൗകര്യങ്ങൾ
കടയ്ക്കൽ പട്ടണത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പാരിപ്പള്ളി മടത്തറ സംസ്ഥാന പാതയോരത്ത് (എസ് എച്ച് 64 ) ചിങ്ങേലി എന്ന സ്ഥലത്ത് പാതയുടെ ഇടതുഭാഗത്തായി ആൽമര മുത്തച്ഛന്റെ തണലും തലോടലുമേറ്റ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.സുവർണ്ണ ജൂബിലി ഗേറ്റ് കടന്ന് സ്ക്കൂൾ അങ്കണത്തിലേയ്ക്ക് പ്രവേശിച്ചാൽ ഇടതു വശത്തായി എന്നും നമ്മുടെ മാതൃരാജ്യത്തെ ഒന്നായി കാണാനാഗ്രഹിച്ച മഹാത്മാവിന്റെ പൂർണ്ണകായ പ്രതിമ തലയെടുപ്പോടെ നിൽക്കുന്നതുകാണാം.കൂടുതൽ അറിയാൻ.....
ഹരിതവിദ്യാലയം റിയാലിറ്റിഷോ 2017-18
2017-18 ൽ നടന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ആദ്യ 10ൽ എത്തുകയും സമ്മാനത്തുകയായി 1.5ലക്ഷം രൂപ നേടാനും സാധിച്ചു .
ഹരിതവിദ്യാലയം റിയാലിറ്റിഷോ 2022-23
ഹരിതവിദ്യാലയം റിയാലിറ്റിഷോ യിൽ 69 എപ്പിസോഡ് ആയി കടയ്ക്കൽ സ്കൂൾ പങ്കെടുക്കുകയും മികച്ചപ്രകടനത്തോടെ 91 മാർക്ക് നേടി അടുത്ത ലെവലിലേക്ക് എത്തിനിൽക്കുന്നു .മത്സരം 2023 ജനുവരി മാസം 31 നു രാത്രി 7 .30 നു സ്കൂളിന് മുന്നിൽ ബിഗ്‌സ്‌ക്രീനിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ഭാസ്കര അയ്യർ | |
| 2 | ജാനകി | |
| 3 | ഗോവിന്ദൻ പോറ്റി | |
| 4 | റ്റി എം മത്തായി | |
| 5 | മങ്ങാട് കരുണാകരൻ | |
| 6 | വേലുക്കുട്ടി | |
| 7 | യോഹന്നാൻ | |
| 8 | കെ വൈ അഹമ്മദ് പിള്ള | |
| 9 | ജെ ഗോപാലപിള്ള | |
| 10 | സി ചെല്ലമ്മ | |
| 11 | പി എ മുഹമ്മദ് കാസിം | |
| 12 | മൊഹീദ്ദീൻ ഖാൻ | |
| 13 | എം എസ് സൈനബാ ബീവി | |
| 14 | ജി സുകുമാരൻ ഉണ്ണിത്താൻ | |
| 15 | സരസ്വതി അമ്മ | |
| 16 | പി എ നടരാജൻ | |
| 17 | എ ജമീലാബീവി | |
| 18 | തുളസീമണി അമ്മ | |
| 19 | ബി ജഗദമ്മ | |
| 20 | കെ കലാവതി കുഞ്ഞമ്മ | |
| 21 | ശ്യാമ കുമാരി എ | |
| 22 | ശ്രീകുമാരി എസ് | |
| 23 | എം നാസിമുദ്ദീൻ | |
| 24 | ജെസ്സി എസ് | |
| 25 | തങ്കമണി റ്റി | |
| 26 | ഗോപകുമാര പിള്ള | |
| 27 | കെ രാജേന്ദ്ര പ്രസാദ് | |
| 28 | ലിസി റ്റി | |
| 29 | ഗീത റ്റി | |
| 30 | ബിജു ആർ | |
| 31 | സുനിൽകുമാർ എൻ | |
| 32 | നസീമ എസ് | |
| 33 | വിജയകുമാർ റ്റി |
'വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗം'
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | പി എ നടരാജൻ | |
| 2 | എ ജമീലാബീവി | |
| 3 | തുളസീമണി അമ്മ | |
| 4 | ബി ജഗദമ്മ | |
| 5 | ബി.കലാവതിക്കുഞ്ഞമ്മ | |
| 6 | എംനാസിമുദ്ദീൻ | |
| 7 | അനിൽ റോയ് മാത്യു, | |
| 8 | എസ് സുജ | |
| 9 | അനിൽ റോയ് മാത്യു, | |
| 10 | റജീന എസ് |
'ഹയർ സെക്കൻററി വിഭാഗം'
| ക്രമ നമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | ബി.ജഗദമ്മ | |
| 2 | ജി.മണിയൻ | |
| 3 | മാധുരി | |
| 4 | സി.വിജയകുമാരി | |
| 5 | ബിന്ദു എസ് | |
| 6 | നജീം എം |
പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികളുടെ ഒരു നീണ്ട നിര തന്നെ എഴുപത് വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിനുണ്ട് സർവ്വശ്രീ.പ്രൊഫ.രമാകാന്തൻ,( റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ് എറണാകുളം,കില മുൻഡയറക്ടർ ) , കെ ആർ ചന്ദ്രമോഹനൻ മുൻ എം എൽ എ ചടയമംഗലം,ഡോ:ആർ ലതാദേവി മുൻ എം എൽ എ ചടയമംഗലം അധ്യാപിക എ സ്എൻ കോളേജ്,കെ അജയകുമാർ ഐ എ എസ് റിട്ട. ഗവ സെക്രട്ടറി, സി ആർ ജോസ് പ്രകാശ്,(റിട്ട. എ ഡി എം കൊല്ലം), സീജീ കടയ്ക്കൽ (മാതൃഭൂമി വാർത്താ ചാനൽ) ,നിർമ്മല ജയിംസ്(എഴുത്തുകാരി), അനിൽ റോയ് മാത്യു(പ്രിൻസിപ്പൽ വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ) ഷാജു കടയ്ക്കൽ(പ്രശസ്ത മാന്ത്രികൻ,അധ്യാപകൻ), ദീപക് ചന്ദ്രൻ മങ്കാട് ( യുവകവി,അധ്യാപകൻ),ശാന്തി സത്യൻ ഓർമ്മശക്തിയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയപ്രതിഭ ,ഡോ.അരുൺ എസ് നായർ ഐ എ എസ്.കൊല്ലം അസിസ്റ്റന്റ് കളക്ടർ എന്നിവർ ഇവരിൽ ചിലർമാത്രം.
പൂർവ്വവിദ്യാർത്ഥിസംഘടന
സ്കൾ പൂർവ്വവിദ്യാർത്ഥിസംഘടന മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. സംഘടനയുടെ പ്രസിഡന്റായി ശ്രീ സി ആർ ജോസ് പ്രകാശും സെക്രട്ടറിയായി അഡ്വ.മോഹൻകുമാറും പ്രവർത്തിച്ചുവരുന്നു.കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ 2017-18വർഷത്തെ പ്രധാന പരിപാടിയായ പൂർവ്വ വിദ്യാർത്ഥി സംഗമവും 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന വിദ്യാർത്ഥികളെ ആദരിയ്ക്കലും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ശ്രീ സി ആർ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ ശ്രീ പെരുമ്പടവം ശ്രീധരൻ ഉത്ഘാടനം ചെയ്തു.തദവസരത്തിൽ 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികളെ ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ചാദരിച്ചു.തുടർന്ന് പൂർവ്വ വിദ്യാർത്ഥികളായിരുന്ന വിവിധമണ്ഡലങ്ങളിൽ കഴിവുതെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികളെകൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ചിത്രശാല
സ്ക്കൂളിന്റെ ചിത്രശാലയിലേയ്ക്ക് സ്വാഗതം.സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
പാരിപ്പള്ളി മടത്തറ സംസഥാന പാതയോരത്ത് (എസ് എച്ച് 64) കടയ്ത്തൽ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പള്ളിമുക്ക് ,ചിങ്ങേലി ജംങ്ഷനുകൾക്കിടയിലായി റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.സംസ്ഥാന പാത ഒന്നിൽ(എം സി റോഡ്) കൊട്ടാരക്കര ഭാഗത്തുനിന്നും വന്നാൽ നിലമേൽ ജംങ്ഷനിൽ നിന്നും ഇടതേക്ക് തിരിഞ്ഞും ,തിരുവനന്തപുരത്തു നിന്നുംവന്നാൽ ജംങ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞും എഴ് കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.പാരിപ്പള്ളി പള്ളിയ്ക്കൽ നിലമേൽ കടയ്ക്കൽ വഴിയും ,ചടയമംഗലം ഇളമ്പഴന്നൂർ വെള്ളാർവട്ടം ആൽത്തറമൂട് ചിങ്ങേലി വഴിയും,കിളിമാനൂർ കുറവൻ കുഴി അടയമൺ,തൊളക്കുഴി പള്ളിമുക്ക് വഴിയും,നെടുമങ്ങാട് പാലോട് കൊല്ലായിൽ മുള്ളിക്കാട് /മടത്തറ ചിതറ വഴിയും കല്ലറ പാങ്ങാട് കുമ്മിൾ പള്ളിമുക്ക് വഴിയും സ്ക്കൂളിൽ എത്തിച്ചേരാം.{{#multimaps: 8.8272356,76.9283187| zoom=16 }}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
