ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂ‍ൾ ഹെൽത്ത് ക്ലബ്ബിന്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു

പ്രസിഡണ്ട് : ഷിയാസ് .ആർ.എസ്. X.C

സെക്രട്ടറി : പ്രിയ.വി.ഡി. IX.F

ട്രഷറർ :ഷജീർ.കെ.എ. IX.F
'

  • നിർധന രോഗികൾക്ക് ആശ്വാസമേകാൻ' സ്‌കൂൾ ഹെൽത്ത് ക്ലബ്ബ് ഔഷധ സമാഹരണ പദ്ധതി തുടങ്ങി.ശേഖരിക്കപ്പെടുന്ന മരുന്നുകളിൽ ഉപയോഗയോഗ്യമെന്ന് ഡോക്ടർമാർ നിശ്ചയിക്കുന്നവ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചുകൊടുക്കും.
  • സ്‌കൂൾ ഹെൽത്ത് ക്ലബ്ബ് ശുചിത്വ വീടിന് പുരസ്‌ക്കാരം നൽകും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി വീടും പരിസരവും വൃത്തിയായി പരിപാലിക്കുന്നതിൽ പരിശീലനം നൽകും. മികച്ച മാതൃകകൾ പരിചയപ്പെടുത്തും. നാനൂറോളം വീടുകളിലെ സർവ്വെ ഫലങ്ങൾ ക്രോഡീകരിച്ച് വാർഡിലെ ശുചിത്വ വീടുകളെ നിശ്ചയിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കാണ് പുരസ്‌ക്കാരം. ഓരോ കുടുംബശ്രീയിലും പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. കാഷ് അവാർഡ്, മൊമന്റോ, പ്രശംസാപത്രം എന്നിവയടങ്ങിയതാണ് പുരസ്‌ക്കാരം.
  • സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മെഡിക്കൽ ചെക്കപ്പ് നടത്തി. കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പും (ടി.ടി ) സൗജന്യമായി നടത്തി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും കുത്തിവയ്പും.പി.എച്ച്.സി യിലെ മെഡിക്കൽ ഓഫീസർ,ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു.ഹെൽത്ത് ക്ലബ്ബ് ചുമതലയുള്ള അധ്യാപകൻ ശ്രീ.നാസർ. സ്കൂൾ ഹെൽത്ത് നഴ്സ് ശ്രീമതി അമൃത എന്നിവർ ആശംസകൾ നേർന്നു.
  • സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്തല ഹെൽത്ത് കാർഡ് നിർമ്മാണം,പോസ്റർ നിർമ്മാണം,അടിക്കുറിപ്പ് മത്സരം എന്നിവ നടത്തി.
  • ലോകഎയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂൾ ഹെൽത്ത് ക്ലബ്ബ്, ജൂനിയർ റെഡ്‌ക്രോസ്, ഗൈഡ്‌സ്, സീഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ കടയ്ക്കൽ ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ നടന്ന റാലി സ്‌കൂൾ ഹെഡ്മാസ്റ്റർ ഫ്ലാഗ്ഓഫ് ചെയ്തു , നാസർ സാർ,അമൃത.,ലക്ഷമിഎന്നിവർ നേതൃത്വം നൽകി. റാലിക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് എയ്ഡ്‌സ്‌നെക്കുറിച്ച് ക്ലാസ്സ് നൽകി.
  • 2016 അന്താരാഷ്ട്ര പയർവർഗവർഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് സ്കൂളിൽ പയർഭക്ഷ്യമേള ഒരുക്കിയത്. സീഡ് യൂണിറ്റും സ്കൂള് ഹെല്ത്ത്-പരിസ്ഥിതി ക്ലബ്ബുകളും സംയുക്തമായാണ് മേള ഒരുക്കിയത്. 8, 9, 10 ക്ലാസുകളിലെ മൂന്ന് യൂണിറ്റിലുംപെട്ട 50 വിദ്യാര്ഥികളാണ് പയർവിള പ്രദർശനവും ഭക്ഷണമേളയും തയ്യാറാക്കിയത്.
  • സീഡ് കോ-ഓര്ഡിനേറ്റർ സലീന ടീച്ചർ , ഹെല്ത്ത് ക്ലബ്ബ് കോ-ഓര്ഡിനേറ്റർ നാസർ സാർ, പരിസ്ഥിതി ക്ലബ്ബ് കോ-ഓർഡിനേറ്റർ സിന്ധു ടീച്ചർ എന്നിവർ നേതൃത്വംനല്കി.
  • സീഡ് പ്രവർത്തനം വിദ്യാർഥിനി ആർദ്രയും പരിസ്ഥിതി-ഹെല്ത്ത് പ്രസിഡന്റ് ഷിയാസ് .ആർ.എസ്. വിശദീകരിച്ചു.
  • ചെറുപയർ, കടല, വെള്ളപ്പയർ, മുതിര, സോയാബീന്, വെള്ളക്കടല, തുവര, പച്ചപ്പയർ, അമര, ബീൻസ്, നിലക്കടല എന്നീ ധാന്യങ്ങൾകൊണ്ട് താജ്മഹൽ, പ്രാവ്, അരയന്നം, കേരളം തുടങ്ങി നിരവധി മാതൃകാനിർമാണവും വിദ്യാർഥികൾ തയ്യാറാക്കി.
  • കടലമാവുകൊണ്ടുള്ള ആരോഗ്യപ്പൊടിയും സാലഡും പത്തുവക പായസവും കുട്ടികൾ മേളയിലെത്തിച്ചു. ഭക്ഷ്യമേള പ്രധാനാധ്യാപകൻ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
ഡങ്കിപ്പനി ബോധവത്ക്കരണ റാലി

ക്ലബ്ബ് പ്രവർത്തനങ്ങൾ 2017-18 ൽ

സ്ക്കൂളിലെ ആരോഗ്യപ്രവർത്തനങ്ങളുടെയെല്ലാം ചുക്കാൻ പിടിയ്ക്കുന്നത് സ്ക്കൂൾ ഹെൽത്ത് ക്ലബ്ബാണ്.കുട്ടികൾക്കാവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാറുണ്ട്.സർക്കാർ നിർദ്ദേശിച്ചിട്ടുള്ള അയൺ ഫോളിക്ക് ആസിഡ് ഗുളികകൾ എല്ലാ ആഴ്ചയിലും കൃത്യമായി കട്ടികളിലെത്തിയ്ക്കന്നുണ്ട്.സർക്കാർ നിർദ്ദേശപ്രകാരമുള്ള വിര നിർമ്മാർജ്ജന ഗുളികകൾ കൃത്യമായി കുട്ടികളിൽ എത്തിയ്കുന്നു.ആരോഗ്യ ബോധവത്ക്കരണപ്രവർത്തനങ്ങൾ ബോധവത്ക്കരണ റാലികൾ എന്നിവയ്ക്ക് ക്ലബ്ബ് മേൽനോട്ടം വഹിയ്ക്കാറുണ്ട്.ശ്രീ നാസർ ഈ ക്ലബ്ബിന്റെ ചുമതല നിർവ്വഹിയ്ക്കുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 ൽ

"അമൃതം "

റോട്ടറി ക്ലബിന്റെ "അമൃതം " എന്ന വാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 8, 9, 10 ക്ലാസുകളിലെ കുട്ടികളുടെ വിഷൻ സ്ക്രീനിംഗ് ടെസ്റ്റ് നടത്തുകയും കാഴ്ച വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി ഒഫ് ത്താൽ മോളജിസ്റ്റിന്റെ സഹായത്താൽ വിദഗ്ധ പരിശോധന നടത്തുകയും ചെയ്തു. ഇതിൽ നിന്നും കാഴ്ച വൈകല്യമുള്ള നൂറിൽപരം കുട്ടികൾക്ക് കണ്ണട വിതരണം നടത്തി. ബഹു : റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ MAJOR DONOR Rtn.K.Babumon കണ്ണട / വിതരണം ഉദ്ഘാടനം നടത്തി. കടയ്ക്കൽ റോട്ടറി ക്ലബ് പ്രസിഡന്റ് ശ്രീ. സുരേഷ് . എസ്, HSS പ്രിൻസിപ്പൾ നജീം എ ,VHSE പ്രിൻസിപ്പൾ റജീന, ഹെഡ് മാസ്റ്റർ T. വിജയകുമാർ , PTA പ്രസിഡന്റ് T .R. തങ്കരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അന്താരാഷ്ട്ര ബാലിക ദിനം

ഒക്ടോബർ 11 അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ഒൻപതാം ക്ലാസിലെ പെൺകുട്ടികൾക്കായി " കൗമാര പ്രായക്കാരിലെ ശാരീരിക മാനസിക ആരോഗ്യം " എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മഹേഷ് കുമാർ (psychatric social worker,mental health programme,kollam) ആണ് ക്ലാസ് നയിച്ചത്.