ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/കാർ‍‍ഷിക ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
കൽപ്പകോദ്യാനം

കാർഷിക ക്ലബ്ബ്

സ്ക്കൂൾ കാർഷിക ക്ലബ്ബ് മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു.6.5 ഏക്കർ വിസ്തൃതിയുള്ള സ്ക്കൂൾ അങ്കണത്തിൽ വിവിധതരം പച്ചക്കറികൾ വാഴകൾ തെങ്ങിൻതൈകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നട്ടുപരിപാലിച്ചുപോരുന്നു.സ്ക്കൂളിനൊരു കൽപ്പവൃക്ഷത്തോട്ടം 2017-18 വർഷം സ്ക്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയ ഒരു പ്രവർത്തനമാണ്.കടയ്ക്കൽ കൃഷിഭവന്റെ സഹകരണത്തോടെ ഒരു മുറം പച്ചക്കറി പദ്ധതി വിജയകരമായി നടപ്പിലാക്കി.ശ്രീ നാസർ ഈ ക്ലബ്ബിന്റെ ചുമതല നിർവ്വഹിയ്ക്കുന്നു.


'നന്മയുടെ വിത്തുകൾ 'എന്ന പേരിൽ തുടങ്ങിയ സ്കൂൾ മുറ്റത്തെ കൃഷി യിൽ ഈ വർഷത്തെ ആദ്യ വിളവെടുപ്പ്2023 ഫെബ്രുവരി 17 ന് HM ശ്രീ വിജയകുമാർ സർ നടത്തി. വിളവെടുത്ത ജൈവ പച്ചക്കറി കൾ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണത്തിനായി നൽകി .