ജി.എച്ച്. എസ്. എസ്. കൊട്ടോടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂളാണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി. 1955 ൽ ആരംഭിച്ച സ്കൂൾ 63 വർഷം പിന്നിട്ടിരിക്കുന്നു. കോടോംബേളൂർ, പനത്തടി ,കുറ്റിക്കോൽ, ബേഡടം പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ്.

ജി.എച്ച്. എസ്. എസ്. കൊട്ടോടി
വിലാസം
കൊട്ടോടി

കൊട്ടോടി
,
കൊട്ടോടി പി.ഒ.
,
671532
,
കാസർഗോഡ് ജില്ല
സ്ഥാപിതം6 - 6 - 1955
വിവരങ്ങൾ
ഫോൺ0467 2224600
ഇമെയിൽ12021kottodi@gmail.com
കോഡുകൾ
സ്കൂൾ കോഡ്12021 (സമേതം)
എച്ച് എസ് എസ് കോഡ്14080
യുഡൈസ് കോഡ്32010500604
വിക്കിഡാറ്റQ64398659
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകള്ളാർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ244
പെൺകുട്ടികൾ252
ആകെ വിദ്യാർത്ഥികൾ496
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ172
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ299
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജഹാംഗീ൪ വി (പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് )
പ്രധാന അദ്ധ്യാപികബിജി ജോസഫ് കെ
പി.ടി.എ. പ്രസിഡണ്ട്എ ശശിധരൻ
എം.പി.ടി.എ. പ്രസിഡണ്ട്അനിത ടി
അവസാനം തിരുത്തിയത്
22-08-202212021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂൾ. കൊട്ടോടി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസാവശ്യം നിറവേറ്റുന്നതിനായി ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് പിന്നീട് കൊട്ടോടി സ്കൂളായി ഉയർന്നത്. മഞ്ഞങ്ങാനം കുഞ്ഞമ്പുനായർ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. 1955 ജൂൺ 6 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭം കുറിച്ചു. 1961 ൽ എൽ.പി.വിഭാഗം ആരംഭിച്ചു. അക്കാലത്തെ പി.ടി.എ ഭാരവാഹികളുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള സ്ഥലം വാങ്ങിച്ചു. 1980-81 ൽ ഹൈസ്കൂൾ വിഭാഗവും. 1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി. 2007 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു. കള്ളാർ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോൽ, കോടോംബേളൂർ, പനത്തടി ബേഡകം എന്നീ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.

  • 1955 ജൂൺ 6 ന്ഏകാംഗ വിദ്യാലയമായി കൊട്ടോടി സ്കൂൾ പ്രവർത്തനമാരംഭിച്ചു.
  • 1961 ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു.
  • 1980-81 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
  • 1983 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി
  • 2007 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 25.10.2017 ന് ബഹു കാസറഗോഡ് എം.പി.പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്.പക്ഷേ അവ ശരിയായി ക്രമീകരിക്കുന്നതിനാവശ്യമായ അലമാരകളോ ആവശ്യമായ വലിപ്പമുള്ള മുറിയോ,റീഡിംഗ് റൂമിനാവശ്യമായ സൗകര്യങ്ങളോ ഇല്ല.ഹയർ സെക്കന്ററി വിഭാഗത്തിനുള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.പക്ഷേ സൗകര്യം കുറവാണ്(പ്രൈമറി വിഭാഗത്തിനനുവദിച്ച ക്ലാസ്സുമുറികളിലാണ് അവ സജ്ജീകരിച്ചിരിക്കുന്നത്).ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹുമാനിറ്റീസ് ബാച്ചുകൾ ഉണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹൈടെക് പദ്ധതിയുടെ ഭാഗമായി പ്രൊജക്ടറും ലാപ്‌ടോപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് കണക്ഷനു വേണ്ടിയുള്ള നെറ്റ്‌വർക്കിംഗ് പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ


കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ചവരാണ് വിവിധ കാലഘട്ടങ്ങളിൽ സ്കൂളിനെ സേവിച്ച പ്രധാനാധ്യാപകർ.സഹപ്രവർത്തകർക്ക് താങ്ങായി നിന്ന് വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും അതിലുപരി നാടിന്റെയും വിദ്യാഭ്യാസപരമായ വികസനത്തിന് നെടും തൂണായി പ്രവർത്തിച്ച പ്രധാനാധ്യാപകരെ ഇവിടെ സ്മരിക്കുന്നു.(ലഭ്യമായ വിവരങ്ങൾ മാത്രമാണ് ചേർത്തിട്ടുള്ളത്.

ഹെഡ്‌മാസ്റ്റർ

വർഷം പേര് വർഷം പേര് വർഷം പേര്
5.9.1989 മുതൽ 31.5.1990 വരെ കെ.എൻ.സരസ്വതി അമ്മ 5.7.1990 മുതൽ 31.10.1990 വരെ ഡി.പ്രഭാകരൻ 26.11.1990 മുതൽ 17.6.1991 വരെ കെ.അരവിന്ദാക്ഷൻ
14.12.1991 മുതൽ 30.5.1992 വരെ പി.കെ.അയ്യപ്പൻ 17.8.1992 മുതൽ 9.11.1992 വരെ ജി.സുലേഖ 15.1.1993 മുതൽ 7.6.1993 വരെ എം.മഹേന്ദ്രൻ
21.10.1993 മുതൽ 31.5.1994 വരെ വി.പി.ലക്ഷ്‌മണൻ 8.6.1994 മുതൽ 31.5.1995 വരെ റ്റി.ജാനു 29.7.1995 മുതൽ 31.3.1996 വരെ പി.പി.ബാലകൃഷ്ണൻ
15.7.1996 മുതൽ 5.6.1997 വരെ പി.വി.ശാന്തകുമാരി 5.7.1997 മുതൽ 3.6.1999 വരെ എം.കെ.രാജൻ 1.9.1999 മുതൽ 31.5.2000 വരെ എ.ബാലൻ
1.6.2000 മുതൽ 29.5.2001 വരെ കെ.വിമലാദേവി 6.6.2001 മുതൽ 31.5.2002 വരെ ലളിതാബായി 12.6.2002 മുതൽ 7.5.2003 വരെ എം.രുഗ്‌മിണി
7.5.2003 മുതൽ 23.6.2004 വരെ കെ.വി.വേണു 23.6.2004 മുതൽ 24.5.2005 വരെ പി.എം.ദിവാകരൻ നമ്പൂതിരിപ്പാട് 18.10.2005 മുതൽ 2.6.2006 വരെ എ.റ്റി.അന്നമ്മ
28.6.2006 മുതൽ 4.6.2007 വരെ പി.ചന്ദ്രശേഖരൻ 4.6.2007 മുതൽ 30.5.2008 വരെ എ.ഗോപാലൻ 31.5.2008 മുതൽ 25.7.2008 വരെ സൗമിനി കല്ലത്ത്
2.8.2008 മുതൽ 11.6.2009 വരെ കെ.എം.തുളസി 1.7.2009 മുതൽ 31.3.2013 വരെ പി.ജെ.മാത്യു 21.6.2013 മുതൽ 31.3.2014 വരെ ലതിക.കെ.എം
4.6.2014 മുതൽ 3.6.2015 വരെ എം.ഭാസ്കരൻ 4.6.2015 മുതൽ 31.3.2020 വരെ ഷാജി ഫിലിപ്പ് 1.6.2020 മുതൽ 1.7.2021 വരെ വൽസല.കെ
1.7.2021 മുതൽ ബിജി ജോസഫ് കെ

പ്രിൻസിപ്പാൾ
2007 ലാണ് ഹയർസെക്കന്ററി വിഭാഗം സ്കൂളിൽ ആരംഭിച്ചത്.ആ വർഷം മുതൽ പ്രിൻസിപ്പാൾ ഇൻ-ചാർജ്ജ് ആയിരുന്നവരും പ്രിൻസിപ്പാൾ ആയിരുന്നവരുടെയും പേര് വിവരം ആണ് ഇവിടെ ചേർത്തിരിക്കുന്നത്.
2007 മുതൽ 2009 വരെ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു ചുമതല.
2009 ജൂൺ മുതൽ 2010 ഡിസംബർ വരെ - ഇ.കുഞ്ഞമ്പു (പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് )
2010 ഡിസംബർ മുതൽ 2011 നവംബർ 25 വരെ - ബി.പവിത്രൻ (പ്രിൻസിപ്പാൾ)
2011 നവംബർ 25 മുതൽ 02.04.2012 വരെ - ഇ.കുഞ്ഞമ്പു (പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് )
2012 ഏപ്രിൽ 02 മുതൽ 2012 ജൂലൈ 4 വരെ - ബാബു.സി (പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് )
2012 ജൂലൈ 4 മുതൽ 2013 മാർച്ച് 31 വരെ - ബാലമീനാക്ഷി (പ്രിൻസിപ്പാൾ)
2013 ഏപ്രിൽ മുതൽ 08.01.2015 വരെ - ജിനുമോൻ.എൻ.വി (പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് )
08.01.2015 മുതൽ 2015 ആഗസ്ത് 6 വരെ - ചന്ദ്രൻ (പ്രിൻസിപ്പാൾ)
2015 ആഗസ്ത് 6 മുതൽ 2018 ആഗസ്ത് 8 വരെ - മൈമൂന.എം. (പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് )
2018 ആഗസ്ത് 8 മുതൽ - ബിന്ദു.ഡി (പ്രിൻസിപ്പാൾ)
2019 ജൂൺ മുതൽ - ഡോ.ജി.മുകുന്ദൻ നായർ (പ്രിൻസിപ്പാൾ)

2021 ജനുവരി മുതൽ - ഗോപകുമാർ.പി


എസ്.എസ്.എൽ.സി വിജയശതമാനം

പൊതുസമൂഹം ഒരു വിദ്യാലയത്തെ മികച്ചതായി വിലയിരുത്തുന്നത് ആ വിദ്യാലയത്തിന്റെ എസ്.എസ്.എൽ.സി വിജയത്തെ അടിസ്ഥാനമാക്കിയാണ്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൊട്ടോടി ഗവ.ഹയർസെക്കന്ററിസ്കൂൾ നല്ല വിജയശതമാനമാണ് നിലനിർത്തിപ്പോരുന്നത്.അതിനു കാരണം വിദ്യാർത്ഥി -അദ്ധ്യാപക-രക്ഷാകർതൃസമിതിയുടെ കൂട്ടായ ശ്രമമാണ്.എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെയും വൈകിട്ടും പ്രത്യേകം ക്ലാസ്സുകളും പരിഹാര ബോധനപ്രക്രിയകളും പത്താം ക്ലാസ്സിനായി നടത്തുന്നു.കൂടാതെ എല്ലാ ശനിയാഴ്ചകളിലും ടൈംടേബിൾ പ്രകാരം ഓരോ വിഷയത്തിനും പ്രത്യേകം ക്ലാസ്സുകൾ നടത്തുന്നു.നിരന്തരമായി അദ്ധ്വാനിക്കാൻ സ്വമനസ്സാലെ തയ്യാറുള്ള അദ്ധ്യാപകരാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.ഇതാണ് വിജയശതമാനം നിലനിർത്താൻ സഹായിക്കുന്നത്.
വർഷം 2002 2003 2004 2005 2006 2007 2008 2009 2010 2011 2012 2013 2014 2015 2016 2017 2018 2019 2020 2021 2022
വിജയശതമാനം 85 85 90 91 96 98 99 98 99 99.9 100 100 99.8 100 95.12 100 99.5 92.4 98.6 100 100

എൻഡോവ്‌മെന്റുകൾ

സ്കൂൾ വിദ്യാർത്ഥികളുടെ അക്കാദമിക മികവുകൾക്ക് പ്രോത്സാഹനമായി സുമനസ്സുകളായ വ്യക്തികൾ ഏർപ്പെടുത്തിയിട്ടുള്ള വിവിധ എൻഡോവ്‌മെന്റുകൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍ 2017-2018

നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.പൊതു വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള കുറവുകൾ പരിഹരിക്കുന്നതിനുവേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപനരീതി ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസരംഗം ആധുനികവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍

കുട്ടിയെ അറിയാൻ - ഭവനസന്ദർശനം

എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്‌മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു.തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.പ്രാദേശിക ഭരണകർത്താക്കളെയും ഇതിന്റെ ഭാഗമായി സഹകരിപ്പിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമുള്ള സഹായം അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്റ്റാഫ് കൗൺസിൽ നേതൃത്വം വഹിക്കുകയും ചെയ്യുന്നു.കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണക്ലാസ്സുകളും നൽകുന്നു.ക്ലാസ്സ് പി.ടി.എ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുന്നു.

മികവിലേക്ക് ഒരു ചുവട്

കോമൺവെൽത്ത്‌ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്കു അഭിവാദ്യമർപ്പിച്ചു സ്കൂളിലെ കായിക താരങ്ങൾ നടത്തിയ കൂട്ടയോട്ടം .
സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്
സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര
സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി  75 സ്വതന്ത്ര സമര സേനാനികളുടെ ചരിത്രം ഉൾപ്പെടുത്തിയ പതിപ്പ് പ്രകാശനം
സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി  75 കുട്ടികൾ അണിനിരന്ന മെഗാ തിരുവാതിര

ഒരു വിദ്യാലയം പ്രത്യേകിച്ച് സർക്കാർ വിദ്യാലയം മികവിലേക്കുയരുന്നത് ആ വിദ്യാലയത്തിൽ നടക്കുന്ന വൈവിധ്യങ്ങളായ പഠന - പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങളിലൂടെയാണ്.അത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ജനപ്രിതിനിധികളും പൊതു സമൂഹവും ക്രിയാത്മകമായി ഇടപെടുമ്പോഴാണ് മികവായി മാറുന്നത്.വൈവിധ്യങ്ങളായ ആശയങ്ങളും പ്രവർത്തനങ്ങളും തങ്ങളുടെ കൺമുന്നിൽ കാണുമ്പോൾ വിദ്യാർത്ഥികളിൽ വൈവിധ്യമാർന്ന ആശയ ചക്രവാളം തുറക്കുന്നതിന് സഹായിക്കും.സമൂഹത്തിലെ പ്രശസ്തരായ വ്യക്തിത്വങ്ങളുമായി സംവദിക്കുന്നതിനും ഇടപഴകുന്നതിനും അവസരങ്ങൾ ലഭിക്കുന്നതിലൂടെ വിദ്യാർത്ഥികളിലെ ക്രിയാത്മക പ്രതികരണശേഷി ഉണരും.അത്തരം അവസരം ഒരുക്കിക്കൊടുക്കുകയാണ് സ്കൂൾ ഇവിടെ ചെയ്യുന്നത്.

പ്രവർത്തന ആൽബം

ഒരു അധ്യയന വർഷം ആരംഭിക്കുന്നത് പുതിയ കുട്ടികളെ വരവേറ്റുകൊണ്ടുള്ള പ്രവേശനോത്സവത്തോടുകൂടിയാണ്.അദ്ധ്യാപകരും സ്കൂൾ രക്ഷാകർതൃസംഘടനകളും രക്ഷിതാക്കളും വിദ്യാർത്ഥികളും പൊതുജനങ്ങളും കൂടി ചേർന്നു കൊണ്ടുള്ള ഉത്സവമാണ് പ്രവേശോത്സവം.പ്രവേശനോത്സവം മുതൽ ആരംഭിക്കുന്ന സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇടമാണ് ചിത്രശാല.പഠന പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങളുടെ തെളിവുകളാണ് ചിത്രങ്ങൾ.(തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക)

വാർത്തകളിലെ സ്കൂൾ

കേവലം നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ല പഠന പ്രവർത്തനം.തന്റെ ചുറ്റുപാടുകളിൽ ഇറങ്ങിച്ചെന്ന് കൃത്യമായ നിരീക്ഷണങ്ങളിലൂടെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശ്രമവും കൂടിയാണ് യഥാർത്ഥ പഠനപ്രവർത്തനം.അത്തരത്തിലുള്ള പ്രതികരണങ്ങൾ സാഹിത്യ -കലാ സൃഷ്ടികളായും പ്രതിഷേധങ്ങളായും സഹായങ്ങളായും സേവനങ്ങളായും വിദ്യാർത്ഥികളിലൂടെ പ്രതിഫലിക്കുന്നു.അവ പത്രവാർകളിൽ എങ്ങനെ പ്രതിഫലിച്ചു എന്ന് ഇവിടെ കാണാം(തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക)

സാമൂഹ്യ ഇടപെടലുകൾ

നിരന്തരമായ കൊടുക്കൽ വാങ്ങലുകളിലൂടെ മാത്രമേ ഒരു സമൂഹം പുരോഗതി പ്രാപിക്കുകയുള്ളു.സ്കൂളിന്റെ സാമൂഹ്യ ഇടപെടലുകൾ വിദ്യാർത്ഥികളിൽ മഹത്തായ സന്ദേശമാണ് രൂപപ്പെടുത്തുന്നത്.പൊതു സമൂഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശക്തിപ്പെടുന്ന സ്കൂൾ എന്ന പൊതു സ്ഥാപനം തിരികെ സമൂഹത്തിന് സഹായകമാകണം എന്ന സന്ദേശം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെങ്കിൽ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് ആവശ്യമാണ്.വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ സ്കൂൾ നടത്തിയിട്ടുണ്ട്.(തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക)

സർഗ്ഗവേദി

കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികളാണ് ഇവിടെ പങ്കുവെക്കുന്നത്.

പഠന പരിപോഷണ പദ്ധതികൾ

വിദ്യാർത്ഥികളുടെ പഠന പോരായ്മകളെയും മികവുകളേയും ഉത്തേജിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ വകുപ്പുകളും ഏജൻസികളും നിർദ്ദേശിക്കുന്നതും സ്കൂളിന്റേതായ തനത് പദ്ധതികളും ഇവിടെ കാണാം.(തലക്കെട്ട് ക്ലിക്ക് ചെയ്യുക)

എന്റെ സ്കൂളിനൊരു കൈത്താങ്ങ്

സ്കൂളിന്റെ മുതൽക്കൂട്ട് / ശക്തി എന്ന് പറയുന്നത് അവിടെ പഠിച്ചവരും പൊതുവിദ്യാലയം മെച്ചപ്പെട്ടു കാണണമെന്ന് ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സമൂഹവുമാണ്.പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ആരംഭിച്ചതോടുകൂടി പൊതുവിദ്യാലയങ്ങളോടുള്ള ആളുകളുടെ കാഴ്ചപ്പാടിൽ വളരെ പ്രകടമായ മാറ്റം ദർശിച്ചു തുടങ്ങി.പൂർവ്വ വിദ്യാർത്ഥികളും മറ്റും സ്കൂളിന്റെ മികവിനായി പ്രവർത്തിക്കുകയാണ്.Pay back to school എന്ന ആശയം പ്രാവർത്തികമാക്കാൻ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുസമൂഹവും നടത്തിയ പ്രവർത്തനങ്ങൾ ഇവിടെ പരാമർശിക്കുന്നു.

സ്കൂൾ രക്ഷാകർതൃ സമിതി

കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ രക്ഷാകർതൃ സമിതി,എസ്.എം.സി,മദർ പി.ടി.എ എന്നീ സ്കൂൾ സമിതികളിലെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ പേര് വിവരമാണ് ഇവിടെ നൽകിയിരിക്കുന്നത്.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • ബാലചന്ദ്രൻ കൊട്ടോടി - പ്രശസ്ത മജീഷ്യൻ,വ്യക്തിത്വ വികസന പരിശീലകൻ
  • അനീഷ് പുലിക്കോട് - പ്രശസ്ത മ്യൂറൽ ചിത്രകാരൻ
  • രവീന്ദ്രൻ കൊട്ടോടി - മാധ്യമ പ്രവർത്തകൻ (മലയാള മനോരമ പ്രാദേശിക ലേഖകൻ ),ചിത്രകാരൻ.
  • മെയ്സൺ കളരിക്കാൽ - വ്യക്തിത്വ വികസന - കരിയർ ഗൈഡൻസ് പരിശീലകൻ,ഹയർസെക്കന്ററി അദ്ധ്യാപകൻ
  • ജാസിം കൊട്ടോടി ഗായകൻ (ആൽബം)

വഴികാട്ടി


  • കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിലൂടെ 22 കി.മീ. (ചുള്ളിക്കര)
  • ചുള്ളിക്കര - കുറ്റിക്കോൽ റോഡ് - 3 കി.മീ.
  • കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25.5 കി.മി. അകലം
  • കാസറഗോഡ് - ചെർക്കള - ചട്ടഞ്ചാൽ - പൊയിനാച്ചി - കുറ്റിക്കോൽ - കൊട്ടോടി
  • കാസറഗോഡ് - ചെർക്കള - ബോവിക്കാനം -ബേത്തൂർപാറ - കുറ്റിക്കോൽ - കൊട്ടോടി

{{#multimaps:12.43455,75.22524 |zoom=13}}

മേൽവിലാസം

ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ കൊട്ടോടി
കൊട്ടോടി പി.ഒ, കാസറഗോഡ് - 671532.
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0467 2224699
ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0467 2224600
സ്കൂൾ ഇ - മെയിൽ (ഹൈസ്കൂൾ): 12021kottodi@gmail.com
സ്കൂൾ ഇ - മെയിൽ (ഹയർസെക്കന്ററി): 14080kottodi@gmail.com