ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗഹൃദ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർസെക്കന്ററി വിഭാഗത്തിൽ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതിക്കു വേണ്ടിയുള്ള വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവർത്തന നിരതരായ വിദ്യാർത്ഥികളുടെ പാഠ്യേതര വിഭാഗം
സൗഹൃദ ക്ലബ്ബ് കോർഡിനേറ്റർ : ആശ വി നായർ ( സസ്യശാസ്ത്രം ഹയർ സെക്കന്ററി അധ്യാപിക )

കൗമാര ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ്

സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥിനികൾക്കായി കൗമാര ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രശസ്ത സ്ത്രീരോഗ ചികിത്സാ വിദഗ്ദ്ധയും ഗൈനക്കോളജിസ്ററുമായ ഡോ.ശശിരേഖ ക്ലാസ്സെടുത്തു

അമ്മ അറിയാൻ

2017 ഒക്ടോബർ 11 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കന്ററി വിഭാഗം പ്ലസ് വൺ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്ക് അമ്മ അറിയാൻ എന്ന വിഷയത്തിൽ ഡോ.രൂപ സരസ്വതി (മെഡിക്കൽ ഓഫീസർ,ആയുർവേദം)ക്ലാസ്സെടുത്തു

യുവ എഴുത്തുകാരി കുമാരി അനന്യ ഹയർ സെക്കന്ററി വിദ്യാർത്ഥികളുമായി സംവദിക്കുന്നു.

മക്കളെ അറിയാൻ - രക്ഷിതാക്കൾക്ക് ക്ലാസ്സ്

സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കൗൺസലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു.05.09.2018 രാവിലെ 10 മണിമുതൽ എ.പി.ജെ.അബ്ദുൾകലാം ഹാളിലായിരുന്നു പരിപാടി.സൈക്കോളജിസ്റ്റ് സന്ധ്യ.സി.പി.ക്ലാസ്സെടുത്തു.പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞു.കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.കള്ളാർ പഞ്ചായത്ത് ഗ്അംഗം ബി.രമ,എസ്.എം.സി ചെയർമാൻ ബി.അബ്ദുള്ള,സുകുമാരൻ എം.എന്നിവർ സംസാരിച്ചു.സൗഹൃദ ക്ലബ്ബ് കോർഡിനേറ്റർ ആശ.വി. നായർ നന്ദി പറഞ്ഞു.

പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ സ്വാഗതം ചെയ്യുന്നു
സുകുമാരൻ പെരിയച്ചൂർ സംസാരിക്കുന്നു
കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ‍ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.
കള്ളാർ ഗ്രാമ പഞ്ചായത്തംഗം രമ.ബി സംസാരിക്കുന്നു.
സന്ധ്യ.സി.പി.രക്ഷിതാക്കൾക്കുള്ള കൗൺസലിംഗ് ക്ലാസ്സെടുക്കുന്നു.
സൗഹൃദ ക്ലബ്ബ് കോർഡിനേറ്റർ ആശ.വി. നായർ നന്ദി പറയുന്നു.