ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float











രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതിക വൈദഗ്‌ധ്യമുള്ള ഒരുസംഘം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽത്തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ് 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു,

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ഹായ് സ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് രൂപീകരണ യോഗം
ഹായ് സ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് രൂപീകരണ യോഗം കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് ,പ്രിൻസിപ്പാൾ ഇൻ ചാർജ് മൈമൂന,മദർ പി.ടി.എ പ്രസിഡണ്ട് ഗ്രേസി ഗോപി,പി.ടി,എ വൈസ് പ്രസിഡണ്ട് ബി.രമ,എസ്.എം.സി ചെയർമാൻ ഫിലിപ്പ് കൊട്ടോടി എന്നിവർ സംസാരിച്ചു.അധ്യാപകരും രക്ഷിതാക്കളും കുട്ടിക്കൂട്ടം അംഗങ്ങളും പങ്കെടുത്തു.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് രൂപീകരണ യോഗം കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
ഹായ് സ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് രൂപീകരണ യോഗത്തിൽ സംബന്ധിച്ച രക്ഷിതാക്കളും കുട്ടികളും
ഹായ് സ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് രൂപീകരണ യോഗത്തിൽ സംബന്ധിച്ച രക്ഷിതാക്കളും കുട്ടികളും

പ്രധാന പ്രവർത്തനങ്ങൾ 2018

സ്കൂളിൽ 28 കുട്ടികൾ പ്രവേശന പരീക്ഷയിലൂടെ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.

യൂണിറ്റ് തല യോഗം

സ്വാഗതം - അപർണ
നന്ദി - കാർഗിൽ.സി.സി.

ജൂലൈ മാസത്തെ പരിശീലനം

  • ജൂലൈ മാസത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേ‍ഷനിൽ പരിശീലനം നൽകി.സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ TUPI TUBE DESK ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. അനിമേഷൻ ചലച്ചിത്ര നിർമ്മാണത്തിനാവശ്യമായ പശ്ചാത്തല ചിത്രങ്ങളും കഥാപാത്ര ചിത്രങ്ങളും ജിമ്പിൽ തയ്യാറാക്കൽ,അവ TUPI TUBE DESK ഉപയോഗിച്ച് ചലച്ചിത്രത്തിനാവശ്യമായ സീനുകൾ തയ്യാറാക്കൽ,സീനുകൾക്കനുയോജ്യമായ തിരക്കഥ തയ്യാറാക്കൽ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി എന്നിവർ പരിശീലനം നൽകി.

യൂണിറ്റ് തല ക്യാമ്പ് 2018

  • ആഗസ്ത് മാസത്തിലെ യൂണിറ്റ് തല ക്യാമ്പ് 04.08.2018 ന് നടന്നു.സീനിയർ അസിസ്ററന്റ് ബിജി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജപുരം ഹോളിഫാമിലി ഹയർസെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സിയും റിസോഴ്സ് പേഴ്സണുമായ തോമസ് മാത്യു പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി എന്നിവരും പരിശീലനത്തിന് സഹായിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.9.30 ന് രജിസ്ട്രേഷനോടുകൂടി ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4.30 ന് അവസാനിച്ചു.ക്യാമ്പിന്റെ അവസാനം കുട്ടികൾ തയ്യാറാക്കിയ സിനിമകളുടെ പ്രദർശനം നടന്നു.
യൂണിറ്റ്തല ക്യാമ്പ് സ്വാഗതം - എ.എം.കൃഷ്ണൻ
യൂണിറ്റ്തല ക്യാമ്പ് ഉദ്ഘാടനം - ബിജിജോസഫ്
തോമസ് മാത്യു സംസാരിക്കുന്നു
എസ്.ഐ.ടി.സി സവിത വി.ആർ സംസാരിക്കുന്നു
ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി നന്ദി പറയുന്നു
ക്യാമ്പംഗങ്ങൾ