സഹായം Reading Problems? Click here


വർഗ്ഗം:12021 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
(സർഗ്ഗവേദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

<ജി.എച്ച്. എസ്. എസ്. കൊട്ടോടി

Pen.png


സർഗ്ഗവേദി


വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ക്ലാസ്സ് പ്രവർത്തനങ്ങളുടെയും കലാമേളയുടെയും ഭാഗമായി തയ്യാറാക്കിയ കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ കലാ സൃഷ്ടികളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

ഇതളുകൾ സാഹിത്യ സപ്ലിമെന്റ്

സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ രചനയ്ക്ക് പ്രചോദനമാകുന്നതിനും അവരുടെ സൃഷ്ടികളെ മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടേ ഒരു ശ്രമമാണ് ഇതളുകൾ.

ഇതളുകൾ -പേജ്1
ഇതളുകൾ -പേജ് 2
ഇതളുകൾ -പേജ് 3
ഇതളുകൾ -പേജ് 4
ഇതളുകൾ -പേജ് 5
ഇതളുകൾ -പേജ് 6

കവിതകൾ (ഇംഗ്ലീഷ്)

Look at the Sky

----------------------------

Look at the sky

Where is the Sun?

There it is!

Look at the sky at night

Where is the Moon?

There it is!

Look at the sky

Where are the stars?

There they are!

-............Written by - Sharon Jose--------

My Happiness

----------------------------

Oh! my dear friend

You gave me happiness

I like to be with you always

in the thick forest

Oh! my dear friend

You gave me satisfaction

I like to sing with you always

in the valley

Oh! my dear friend

You gave me peace.

I like to play with you always

in the school.

-............Written by- Rose Jo Thomas--------

My Father

My father is my best friend.
His smile is like sunshine.
He wanted to be a doctor
But he could not be.
My father is very fat.
His hair is very short.
His eyes are wide.
I like him very much.
I love my father very much.

- Midhila Krishnan


Depth of Friendship

Friends come and go.
The season changes and tells
How old we are
But our friendship will stay
Strong and true.

- Sreehari K.V.

Flower

Flower flower little flower
You are very nice.
You are wonderful,small and colourful.
Oh! You are the most beautiful thing in the world.
You always shine in the sunlight.
My sweet flower, you make me happy.

- Sreelakshmi N.

കവിത (മലയാളം )

മാതൃഭാഷ
മലയാളമാണെൻ മാതൃഭാഷ
മലയാളമാണെൻ പുണ്യഭാഷ
എന്നുമെപ്പോഴും അഭിമാനിക്കുന്നു‍ഞാൻ
ഒരു മലയാളിയായതിനാൽ
ലളിതമാം ഭാഷയാണെൻ മലയാളം
അമ്പത്തൊന്നക്ഷരമടങ്ങിയഭാ‍ഷ
സുന്ദരമാണെൻ മലയാളം
എന്നുമെന്നും പറയുന്നൂ ഞാൻ
എൻ മലയാളമാണെൻ ഭാഷ
ജനിച്ചയുടനെ സ്വയം പറയുന്നു

സ്കൂൾ
ഞാൻ പഠിച്ചു വളർന്ന സ്കൂൾ
ഞാനെന്റെ ജീവിതം ചെലവഴിച്ച -
തിവിടെ ഞാനെന്റെ സ്വപ്നം
പങ്കുവച്ചതിവിടെയാണെന്റെ
ഗുരുവും ഇവിടെയാണുള്ളത്.
ഞാനെന്റെ സുഹൃത്തിനെ കണ്ടുമു -
ട്ടിയതുമിവിടെവച്ചുതന്നെ
ഞാനെന്റെ ആഗ്രഹം
സാക്ഷാൽകരിച്ചതുമിവിടെ വച്ച്.
എന്റെ സന്തോഷം ഇവിടെയാണുള്ളത്
എന്റെ ദുഃഖവും ഇവിടെയാണുള്ളത്.
ഞാനും ഇവിടെയാണുള്ളത്
എന്റെ വിദ്യാലയം ഇനിയും തിരികെ
വരുമോ എൻ ജീവനായ്.

കാസർഗോ‍ഡ്

പതിനാല് നദികൾ ചേർന്നതാണ് നമ്മുടെ നാട്
ദൈവാരാധന ചേർന്ന നാട്. നാടൻ കലാരൂപമായ -
തെയ്യങ്ങളുടെ നാട്. കാവുകളിൽ ക്ഷേത്രങ്ങളിൽ
പല തെയ്യകോലങ്ങൾ കെട്ടിയാടുന്നു.
അതി മനോഹരം നമ്മുടെ നാട് കേളീലോകം
ഉയരും നാട്. ഭാഷകളിൽ കേമനാണ് നമ്മുടെ നാട്
കേളികൊട്ടും നാട് അഭിമാനിക്കാം അഭിമാനിക്കാം
ബേക്കൽകോട്ട
എന്റെ നാട് കാസർഗോഡ്.

മരം
ഒരു ദിനം ഞാൻ ഒരു മരം -
നട്ടു അടുത്തു ഞാൻ ചെന്നു.
മരം വളർന്നു എനിക്കീ മരം
ഇളംകാറ്റ് സമ്മാനമായിനൽകി
കടും വേനലിൽ എനിക്ക് കൂട്ടായ്
എൻ സുഹൃത്തായി മരം നിന്നു.
തന്നു നിറവിൽ നിറവിൽ
കണ്ടു ഞാൻ മരത്തെ തന്നെയായി.
പ്രഭാതത്തിൽ ഞാൻ ഉണർന്ന്
മരച്ചുവട്ടിൽ ചെന്ന് അനുഭവങ്ങൾ
പങ്കുവെയ്ക്കും മരത്തോട്
സംസാരിക്കും കളിക്കും
കളിത്തോഴനായ്
അവൻ വളർന്നു..അവൻ
എനിക്കായി തണലു തന്നു
എനിക്കായി മരണമടഞ്ഞു.......
എനിക്കായി മരണമടഞ്ഞു.......

സൂര്യകാന്തി

എന്തേ എൻ പ്രണയിതൻ വന്നില്ലേ
ഇനി ഞാൻ പുലരും വരെ എന്റെ -
പ്രിയതമനുവേണ്ടി കാത്തിരിക്കും
പ്രഭാതം വരൂ..വരൂ.. ഞാൻ
കാത്തിരിക്കുന്നു. എൻ മണിമാരൻ
ഇതാ ഉണരുന്നു എൻ മുന്നിൽ
എന്റെ സൗന്ദര്യം നിന്നാൽ പ്രകാശിക്കുന്നു
എന്റെ ശിരസ്സ് നിന്നാൽ തുളുമ്പുന്നു.
ഞാൻ നിൻ രാജകുമാരി...
എൻ പ്രണയിതാ നീ എവിടെ പോയി
ഞാൻ കാത്തിരിക്കുന്നു. വരൂ..വരൂ..
എൻ പ്രിയതമാ. ഞാൻ നിന്റെ -
രാജകുമാരി സൂര്യകാന്തി..സൂര്യകാന്തി.....

ലേഖനം

എന്റെ നാട് കുടുംബൂർ

ഞാൻ വസിക്കുന്ന അതിമനോഹരമായ ദേശമാണ് കുടുംബൂർ.കുടുംബങ്ങളുടെ ഊര് ആണ് കുടുംബൂർ.വശ്യസുന്ദരമായ പുഴ,പച്ചവിരിച്ച നെൽപ്പാടങ്ങൾ മരങ്ങൾ,സസ്യലതാദികൾ,തുമ്പികളും പൂമ്പാറ്റകളും മറ്റ് ജന്തുജാലങ്ങളും ഒക്കെ വിഹരിക്കുന്ന സുന്ദരമായ നാടാണ് കുടുംബൂർ.മലയാളത്തനിമയാണ് ഈ ദേശത്തിന്റെ അടിസ്ഥാന തത്വം. ആദ്യകാലങ്ങളിൽ ഈ കുഞ്ഞുദേശം വനപ്രദേശമാണെന്ന് പറയപ്പെടുന്നു. ആന,കടുവ,പുലി,മാൻ തുടങ്ങി എല്ലാ വന്യമൃഗങ്ങളും ഇവിടെയുണ്ടായിരുന്നു.ആനയുണ്ടായിരുന്നു എന്നതിന്റെ തെളിവ് ആനക്കുഴി കാണാൻ സാധിക്കുന്നു എന്നുള്ളതാണ്.ആദ്യകാലങ്ങളിൽ നെല്ല്,കുരുമുളക് തുടങ്ങിയവയായിരുന്നു പ്രദേശത്തിലെ മുഖ്യ വിളകൾ.കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു കുടുംബൂർ ദേശം.നീലേശ്വരം തമ്പുരാന്റെ അധീനതയിലായിരുന്നു ഈ ദേശം.തമ്പുരാന്റെ ചെറിയൊരു കൊട്ടാരം ഇവിടെയുണ്ടായിരുന്നു എന്നു പറയപ്പെടുന്നു.
ആദ്യകാലങ്ങളിൽ ഈ ദേശത്തുള്ളവർ തങ്ങൾക്കുവേണ്ട പച്ചക്കറികളും നെല്ലും സ്വന്തം വിളയിച്ചിരുന്നു.കാട്ടുമൃഗങ്ങളിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ വേണ്ടി ഏറുമാടവും വേനൽക്കാലത്ത് വയലുകളിൽ കൃ‍ഷി ചെയ്ത് ജലസേചനം നടത്തുവാൻ ഏത്താംകൊട്ടയും ഈ ദേശത്തുകാർ ഉപയോഗിച്ചിരുന്നു.തലക്കാവേരിയുടെ പടിഞ്ഞാറുനിന്ന് ഉത്ഭവിക്കുന്ന നദിയാണ് കുടുംബൂർ പുഴ.ഈ പ്രദേശത്തിന്റെ സമ്പൽ സമൃദ്ധിക്ക് കാരണം കുടുംബൂർ പുഴയാണ്.പണ്ടുകാലങ്ങളിൽ എല്ലാതരം മത്സ്യങ്ങളും ഈ പുഴയിൽ ഉണ്ടായിരുന്നു.ഈനാടിന്റെ മനോഹാരിതയിൽ പ്രധാനപ്പെട്ട ഒന്ന് ഈ പുഴതന്നെയാണ്.എനിക്ക് എന്നും പ്രിയപ്പെട്ടതാണ് പ്രകൃതിരമണീയമായ എന്റെ നാട്.

തയ്യാറാക്കിയത്

കൃഷ്ണപ്രിയ.പി

എട്ട്.എ


എന്റെ ഗ്രാമം - കൂരങ്കയ

എന്റെ ഗ്രാമത്തിന്റ പേര് കൂരങ്കയ എന്നാണ്.ഒരുതരത്തിൽ പറഞ്ഞാൽ ഇതൊരു കുടിയേറ്റ ഗ്രാമമാണ്.എന്റെ കുടുംബമൊക്കെ ഇന്നിവിടെ താമസിക്കുന്നവ൪ എല്ലാവരും തന്നെ പണ്ടിവിടെ കുടിയേറി പാ൪ത്തവരാണ്.കൊട്ടോടി പുഴയുടെ തീരത്താണ് എന്റെ ഗ്രാമം.കൂരംങ്കയ എന്ന പേര് വന്നതിന്റെ കാരണം വ്യക്തമായി അറിയാ൯ സാധിക്കുന്ന തരത്തിലുള്ള ഒരു തെളിവികളും ഇവിടെ അവശേഷിച്ചിട്ടില്ല.എങ്കിലും പണ്ടിവിടെ താമസം ഇല്ലാതിരുന്ന കാലത്ത് സ്ഥലം മനസ്സിലാക്കിയിരുന്നത് പുഴയുടെ അരികായതിനാൽ ഏറ്റവും വലിയ കയം(പുഴയുടെ ഏറ്റവും അധികം വെള്ളവും ആഴമുള്ള സ്ഥലം)ഉള്ള സ്ഥലം എന്നതരത്തിലായിരുന്നു.ഇതിൽ കൂരൽ എന്ന മീനുകളും ധാരാളം ഉണ്ടായിരുന്നു.അങ്ങനെ കൂരംങ്കയ എന്നതായി ഇവിടുത്തെ പേര്.ഇത് ലേപിച്ച് കൂരംങ്കയ എന്നായിമാറി എന്നാണ് മനസ്സിലാക്കാ൯ സാധിച്ചത്.ഇതിന് കുറച്ച് മുകളിലുള്ള കയത്തിന് തവിടം കയം എന്നും പേരുണ്ടായിരുന്നു.പണ്ട് കാലങ്ങളിൽ ഇവിടെ നെൽ കൃഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പഴമക്കാ൪ പറയുമായിരുന്നു.എന്നാൽ ഇപ്പേൾ തെങ്ങ്,കമുക്,കശുമാവ്,റബ്ബർ തുടങ്ങിയവയാണ് ഇവിടത്തെ കാർഷികവിളകൾ.ധാരാളം കുന്നുകളുള്ള പ്രദേശമാണെങ്കിലും വലിയ കുന്നുകളൊന്നും തന്നെയില്ല.പിന്നൊരു പ്രത്യേകത എന്ന് പറയുന്നത് ഇവിടെയുള്ള ജനങ്ങൾ കിണറുകളെ മാത്രമാണ് കുടി വെള്ളത്തിനായി ആശ്രയിക്കുന്നത്.കുഴൽ കിണറുകൾ ഒന്നും തന്നെയില്ലാത്ത ഒരു പ്രദേശമാണിത്.കൂടാതെ പ്രക‍‍ൃതി രമണിയമായ ഒരു പ്രദേശം കൂടിയാണിത്.മരങ്ങളും,പക്ഷിമൃഗാധികളും ഈ ഗ്രാമത്തിന്റെ സൗന്ദര്യം വ൪ധിപ്പിക്കുന്നുണ്ട്.ഞങ്ങളുടെ ഈ കൂരംങ്കയ എന്ന ഗ്രാമം വാഹന സൗകര്യം ഉള്ളതാണെങ്കിലും ഇതുവരെയായും ഇവിടെ ഒരു ടാറിട്ട റോല്ല.കൂരംങ്കയയിൽ നിന്നും കൊട്ടോടിയിലേക്ക്ഏകദേശം 500മീറ്ററോളം ദൂരമുണ്ട്.വളരെ കുറച്ച് ജനസംഖ്യയുള്ള ഒരു പ്രദേശമാണ് ഞങ്ങളുടേത്.കള്ളാർ ഗ്രാമപഞ്ചായത്തിലെ14 ാം വാർഡിൽപ്പെട്ട ഒരു പ്രദേശമാണിത്.


ശ്രീര‍‍ഞ്ജിനി.കെ
10 ബി

കഥ

ഒരു വേനൽകാലം

കാലാവസ്ഥ മാറി.വേനൽകാലമായി.ആ പ്രദേശത്തെ കായലുകളും കുളങ്ങളും പുഴകളും വറ്റാൻ തുടങ്ങി.ആ പ്രദേശത്ത് ഒരു അമ്മക്കിളിയും കുഞ്ഞിക്കിളിയും താമസിച്ചിരുന്നു.ജലം വറ്റിത്തുടങ്ങി. ആ പ്രദേശത്ത് താമസിച്ചിരുന്ന പക്ഷികളും മൃഗങ്ങളുമെല്ലാം ദൂരദേശത്തേക്ക് ഓടിപ്പോയി. പക്ഷേ അവിടെ താമസിച്ചിരുന്ന അമ്മക്കിളിയും കുഞ്ഞിക്കിളിയും മാത്രം എവിടെയും പോയില്ല. അമ്മക്കിളി കുഞ്ഞിക്കിളിക്ക് ഭക്ഷണം തേടിപ്പോയി. എവിടെയൊക്കെയോ അലഞ്ഞു തിരി‍‍‍‍‍‍ഞ്ഞ് കുറേ കായ്കൾ ശേഖരിച്ച് കു‍‍‍ഞ്ഞിക്കിളിക്ക് കൊണ്ടുകൊടുത്തു. കുഞ്ഞിക്കിളിക്ക് ദാഹിച്ചിട്ടു വയ്യ. അമ്മക്കിളി ചിന്തിച്ചു ഞാൻ ഇനി എന്തു ചെയ്യും? ആ ദിവസം മുഴുവൻ അമ്മക്കിളി പ്രാർത്ഥനയിലായിരുന്നു. വല്ലാത്ത വിഷമത്തിലായിരുന്നു. അമ്മക്കിളി പെട്ടന്ന് ഒന്ന് അപ്രത്യക്ഷമായി. ആ സമയത്ത് ഒരു തുള്ളി വെള്ളം ഇറ്റിവീണു. മഴ കോരിച്ചൊരി‍ഞ്ഞു. പുഴകളിലും കായലുകളിലും വെള്ളം നിറഞ്ഞു കവിയാൻ തുടങ്ങി. രണ്ടു പേർക്കും വളരെ സന്തോഷം തോന്നി. പിന്നീട് അവർ പ്രകൃതിയെ സ്നേഹിച്ച് സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.

എഴുതിയത്

ശരണ്യ എ

ഏഴ്.ബി


അറിവിന്റെ നിധി

അറിവിന്റെ നിധി അന്നു വ്യത്യസ്തമായിരുന്നു കാലാവസ്ഥ.നീഹാരം കൊണ്ട് മൂടിക്കിടക്കുന്ന പ്രഭാതം . കിഴക്കു ദിശയിൽനിന്ന് സൂര്യൻ ഉദിച്ചു വരുന്നു. പക്ഷികളുടെ കലപില ശബ്ദങ്ങൾ. അപ്പുവിന്റെ മുറിയുടെ ജാലകത്തിലൂടെ ബാലതാപരശ്മികൾ അവന്റെ മിഴിയിലേക്ക് പതിച്ചു. അവൻ കണ്ണു തിരുമ്മിയെഴുന്നേറ്റു. ജാലകത്തിലൂടെ പുറത്തേക്കു നോക്കി സ്തബ്ധനായി നിന്നു പോയി. മോനേ അപ്പു എഴുന്നേറ്റില്ലേ? അമ്മ അടുക്കളയിൽ നിന്നു അവന്റെ മുറിയിൽവന്നു. അവൻ ഞെട്ടി. നീ എന്താ ചിന്തിക്കുന്നത്? അമ്മേ ഒന്നു പുറത്തേക്ക് നോക്ക്,എന്ത് വ്യത്യാസം നിറഞ്ഞതാണ് ഇന്നത്തെ പ്രഭാതം. അതേ മോനേ ഇനി ഈ അവനിയിൽ വരുന്നത് ശോഭയും ഐശ്വര്യവും നിറഞ്ഞ പക്ഷികളും ജന്തുജാലങ്ങളും , തുറന്ന കടലിലെ തിരമാല പോലെ രമ്യം നിറഞ്ഞ വസന്തക്കാലമാണു് . ആ വസന്തക്കാലം പക്ഷിമൃഗാദികൾക്ക് ഹർഷപൂരിതമായും ഉല്ലസിച്ചുതീർക്കാനുമുള്ളതാണ് മതി ഇന്നത്തെ വിഷയത്തെക്കുറിച്ചുള്ള സംസാരം.ഇനി കൂടുതലായി വേണ്ട.നിന്റെ സുഹൃത്ത് കിരണിനോടൊപ്പമാവാം ഇനി നിന്റെ സംശയം തീർക്കൽ. സത്വരം എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ ചെയ്തിട്ടു വാ. അവൻ മുറ്റത്തേക്ക് ഇറങ്ങി. ഹൊ എന്തു തണുപ്പ് അവൻ മുല്ലച്ചെടിയിലേക്ക് നോക്കി . ചിത്രശലഭവും വണ്ടും തേൻ നുകരാനായി വഴക്കു കൂടുകയാണ്. അപ്പോൾ‍ അവന്റെസുഹൃത്ത് കിരൺചേട്ടൻ വന്നു.എന്താ അപ്പു ഒരു നിരീക്ഷണം. ചേട്ടാ ഇതൊന്നു നോക്കൂ അവന്റെ സംശയങ്ങളെല്ലാം ദൂരീകരിച്ച് അവൻ സ്കൂളിലേക്ക് പോയി. ആദ്യ പിരീഡ് മലയാളമായിരുന്നു. സുകുമാരൻ മാഷ് ക്ളാസിലെത്തി. മാഷ് ഏതൊരു വസ്തുവിനെയും സൂഷ്മമായി നിരീക്ഷിക്കുന്ന ആളാണ്. കുട്ടികളോട് മാഷ് ദിവസവും ചോദിക്കും ഇന്നെന്താ നിരീക്ഷിച്ചത്? അന്നും മാഷ് ചോദിച്ചപ്പോൾ ആരും മിണ്ടിയില്ല. അപ്പു എഴുന്നേറ്റു നിന്ന് എല്ലാം വിശദീകരിച്ചു കൊടുത്തു. മാഷിന് അത്ഭുതമായി.എല്ലാവരും കൈയ്യടിച്ചു .മാഷ് പറഞ്ഞു നീയാണ് അറിവിന്റെ നിധി.

എഴുതിയത്

അശ്വതി കെ

ചിത്രശാല

വര-കിരൺകുമാർ 8 എ
വര-ആതിര 8എ
വര- അനാമിക എസ്,ബി 10
വര - മനീഷ് 10
വര - കൃഷ്ണേന്ദു 10
വര -ജ്യോതിക 8 സി
വര - വേദശ്രീ 9
Ghssk art1.jpg
Ghssk art2.jpg
Ghssk art4.jpg
Ghssk art3.jpg
Ghssk art5.jpg

"12021 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"12021 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.