ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{Schoolwiki award applicant}}
ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ | |
---|---|
വിലാസം | |
ചെറുന്നിയൂർ ചെറുന്നിയൂർ പി.ഒ. , 695142 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0471 2601101 |
ഇമെയിൽ | ghscherunniyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42068 (സമേതം) |
എച്ച് എസ് എസ് കോഡ് | 01165 |
യുഡൈസ് കോഡ് | 32141200502 |
വിക്കിഡാറ്റ | Q64037222 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുന്നിയൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 269 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 237 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീബ എ |
പ്രധാന അദ്ധ്യാപിക | മിനി ജി നായർ |
പി.ടി.എ. പ്രസിഡണ്ട് | രജനി അനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ കെ എസ് |
അവസാനം തിരുത്തിയത് | |
12-03-2022 | 42068 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : ഹയർ സെക്കൻഡറി സ്കൂൾ,ചെറുന്നിയൂർ .
ചരിത്രം
1976 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്. ഇവിടെയുളള ആളുകളേറെയും കയർമേഖലയിലെയും കാർഷികമെഖലയിലെയും തൊഴിലാളികളായിരുന്നു. അവരുടെ ഒരു ചിരകാലസ്വപ്നമായിരുന്നു ഇവിടെ ഒരു ഹയർ സെക്കണ്ടറി സ്ക്കൂൾ ഉണ്ടാവുക എന്നുള്ളത്. അവർക്ക് അഞ്ചോ ആറോ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണമായിരുന്നു സ്കൂളിലെത്താൻ.
ഭൗതികസൗകര്യങ്ങൾ
ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ വെവ്വേറെ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത് .ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് ഏകദേശം 800m അകലെയാണ് ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയുന്നത് .ഹൈസ്കൂൾ - ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം പൂർണമായും ഹൈ ടെക് ക്ലാസ് മുറികളാണ് .എല്ലാ ക്ലാസ്സ്മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .
രണ്ടു വിഭാഗങ്ങളിലും ഓരോ കമ്പ്യൂട്ടർ ലാബ് ,വായന മുറി ,സയൻസ് ലാബ് ,ഗണിത ലാബ് എന്നിവയുണ്ട് .
ഹൈ സ്കൂളിൽ കായിക പരിശീലനത്തിനുള്ള സ്ഥല പരിമിതിയുള്ളതു കൊണ്ട് ഇൻഡോർ ഗെയിമുകൾ ആയ ഖോ ഖോ ,
ചെസ്സ് ,കാരംസ് ,ടേബിൾ ടെന്നീസ് ,ബാഡ്മിന്റൺ എന്നിവ പരിശീലിപ്പിക്കുന്നു . സ്കൂൾ സൊസൈറ്റി,എസ് പി സി ഓഫീസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട് .കുട്ടികൾക്ക് കുടിവെള്ളത്തിനായി പൂർവ വിദ്യാർഥികൾ സംഭാവന ചെയ്ത വാട്ടർ പ്യൂരിഫൈർ ആൻഡ് കുളർ ഉപയോഗിച്ച് പോരുന്നു .ഹൈ സ്കൂൾ വിഭാഗത്തിൽ നിലവിലുണ്ടായിരുന്ന ആഡിറ്റോറിയം,അടുക്കള എന്നിവ പൊളിച്ചു പുതിയതായി ഒരു ആഡിറ്റോറിയം ,അടുക്കള ,ഡൈനിങ്ങ് ഏരിയ ,ഹൈ ടെക് ക്ലാസ്സു മുറികൾ,ശുചിമുറി എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു .സ്കൂൾ നിരീക്ഷണത്തിനായി സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് . ബി എസ് എൻ എൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹയർ സെക്കണ്ടറി വിഭാഗം മൂന്ന് നില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കുമായി ടോയിലറ്റ് സംവീധാനങ്ങളും, കുടിവെള്ളത്തിനായി ടാപ്പുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.ബി എസ് എൻ എൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ ഒരു മിനി സ്കൂൾ ബസ് സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റേഡിയോ ക്ലബ്
- കൃഷി തോട്ടം-ഹരിത സേന
- റെഡ് ക്രോസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധി ദർശൻ
- സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്
- ക്വിസ് കോർണർ
- പഠനയാത്ര
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
മികവുകൾ
- സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ആദർശിന് ബുക്ക് ബൈൻഡിങ് മത്സര ഇനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .ക്ലേ മോഡലിങ്ങിൽ ശരത്ചന്ദിന് മൂന്നാംസ്ഥാനവും ലഭിച്ചു .
- സബ്ജില്ലാ ഗണിത മേളയിൽ ഞങ്ങളുടെ കുട്ടികൾ ഓവറോൾ കരസ്ഥമാക്കി.
- സബ്ജില്ലാ കലോത്സവത്തിൽ നാടകത്തിനു ഒന്നാം സ്ഥാനം
- ഐ.റ്റി മേളയിൽ സബ്ജില്ലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം അഭിജിത് കരസ്ഥമാക്കി
- ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഷോർട്ഫിലിം മത്സരത്തിൽ -മികച്ച ബാലനടി -ഷിബി എസ്
- NMMS,BEEGUM HAZRAT സ്കോളർഷിപ് പരീക്ഷയിൽ തുടർച്ചയായ വിജയം (2017 -7 കുട്ടികൾ , 2019-5 കുട്ടികൾ ,2020 - 1 )
- കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ INSPIRE അവാർഡ് ന് തുടർച്ചയായ വിജയം (2018 -1 , 2019-2 കുട്ടികൾ ,2020 - 1 കുട്ടി )
- എസ് എസ് എൽ സി ,പ്ലസ് 2 പരീക്ഷയിൽ മികച്ച വിജയം .
- ശാസ്ത്രപഥം പ്രൊജക്റ്റ് അവതരണത്തിൽ ജില്ലാതല പങ്കാളിത്തം
- എനർജി ക്ലബ് -വിഡിയോഗ്രാഫി മത്സരത്തിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി .
- SPC VIRTUAL കലോത്സവത്തിൽ കവിതാരചന ,കഥാരചന എന്നിവയിൽ മികച്ച വിജയം കരസ്ഥമാക്കി .
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
ചെറുന്നിയൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 10 ന് പി ടി എ പ്രസിഡന്റ് ശ്രീ .ഡി ബാബു 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തു പരിശീലനം ഉദ്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ.എൻ .ഗീത സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി ശ്രീ താര ആശംസയും അദ്ധ്യാപിക സുജ വിജയൻ നന്ദിയും പറഞ്ഞു.തുടർന്ന് ഒന്നാം ഘട്ട പരിശീലന ക്ലാസ്സിന്റെ ഭാഗമായി സ്കൂൾ ഐ റ്റി കോർഡിനേറ്റർ പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാന്മാരാക്കുകയും ചെയ്തു. '
സൗഹൃദ ക്ലബ്
ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന സൗഹൃദ ക്ലബ്ബ് സൗഹൃദ ദിനം ആചരിച്ചു. ഈ അവസരത്തിൽ വിദ്യാർത്ഥികൾ വിവിധ ജീവിത നൈപുണ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകൾ അവതരിപ്പിച്ചു.
കരിയർ ഗൈഡൻസ് യൂണിറ്റ്
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി SITAR പ്രോഗ്രാം നടത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളെയും തെറ്റായ സന്ദേശങ്ങളെയും കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുന്നതിനായി സത്യമേവ ജയതേ എന്ന പരിപാടി നടത്തി. ഇന്ത്യയിൽ ലഭ്യമായ വിവിധ കോഴ്സുകളെയും സർവ്വകലാശാലകളെയും സ്കോളർഷിപ്പുകളെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനായി കരിയർ പ്രയാണം എന്ന പരിപാടി നടത്തി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
മാനേജ്മെന്റ്
മുൻ സാരഥികൾ
പേര് | |
---|---|
2005-2009 | ദമയന്തി |
2009-2011 | ശ്രീമതി.ഇന്ദിര |
2011-2013 | എൻ നഗീന |
2013-2014 | പി ഗീതാകുമാരി |
2014-2016 | പി .മോഹനലാൽ |
2015-2017 | ഡോ .എൻ .ഗീത |
2017-2018 | പ്രേമകുമാരി എസ് ജി ,സരസമ്മ എൻ |
June 2018-Nov 2018 | ശ്രീലേഖ ബി |
2018- May2019 | ഷീല എൽ |
2019-2020 | ബീന ബി |
2020-2021 | സുനിത കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.724307, 76.756814|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ സ്ഥിതിചെയ്യുന്നു.
|
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42068
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ