LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കെറ്റ്സ് -ചെറുന്നിയൂർ ഹൈസ്കളിൽ 2018 ജനുവരി മാസത്തിൽ നടത്തി വിജയകളായ 25 പേർക്ക് ലിറ്റിൽ കെറ്റ്സിൽ അംഗത്വം നൽകി. ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകിൽ ലിറ്റിൽ കെറ്റ് അംഗങ്ങളും പങ്കെടുത്തു. മലയാളം ടൈപ്പിങ്ങ് അനിമേഷൻ,ഇലകട്രോണിക്ക്,ഹാർഡ് വെയർ,ഡിജിറ്റൽ പെയിൻറിങ്ങ് ,മുതവായവയിൽ ആഴ്ചയിൽ രണ്ടുദവസം വീതം വൈകിട്ട് 3:30 മുതൽ 4.30 വരെ കൈറ്റ് മിസ്ട്രെസ്സ്മാരായ ശ്രീമതി.സുജ വിജയൻ   ൻറെയും ശ്രീമതി.  രേഖ ആർ ൻറെയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡ൪മാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെപരീശൂലനം നടത്തിവരുന്നു.2018-19അധ്യയനവർഷത്തിൽ ജൂൺ മാസത്തിലെ പരിശീലനക്ലസിനുശേഷം എല്ല ബുധനാഴ്ചയും കെെറ്റ് മാസ്റ്ററും കെെറ്റ് മിസ്ട്രസ്സും അവർക്ക് ക്ലാസ്സുകൾ നൽകുന്നു. തുടർന്നും ആഴ്ചയിൽ രണ്ടു ദിവസം പരിശീലനം നൽകുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ 4 ന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നൽകി . ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്ട്‍വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും, ഇൻക്സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ Tupi ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.ഓഗസ്റ്റ് നാലിന് നടന്ന യൂണിറ്റ് ക്യാമ്പിൽ കുട്ടികൾ സ്വന്തമായി അനിമേഷൻ ചിത്രങ്ങൾ നിർമ്മിച്ച് വീഡിയോ രൂപത്തിൽ സേവ് ചെയ്യാനും പഠിച്ചു .

സ്കൂൾ ക്യാമ്പ് 2022

ഈ വർഷത്തെ കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 19 /01/2022 നു നടത്തുകയുണ്ടായി.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്മാരായ  ശ്രീമതി .സുജ വിജയൻ ,ശ്രീമതി .രേഖ ആർ ,RP- ശ്രീമതി .രേവതി എസ് രാജേന്ദ്രൻ എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു .

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019

 
ഡിജിറ്റൽ പൂക്കളം
 
ഡിജിറ്റൽ പൂക്കളം
 
ഡിജിറ്റൽ പൂക്കളം