ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |


| സ്കൂൾ കോഡ് | 42068 | ||
| യൂണിറ്റ് നമ്പർ | LK/2018/42068 | ||
| അധ്യയനവർഷം | 2024 | ||
| അംഗങ്ങളുടെ എണ്ണം | 22 | ||
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല | തിരുവനന്തപുരം | ||
| ഉപജില്ല | വർക്കല | ||
| ലീഡർ | നൻമ ജെ എച്ച് | ||
| ഡെപ്യൂട്ടി ലീഡർ | മാധവ് എസ് | ||
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രേവതി എസ് രാജേന്ദ്രൻ | ||
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സച്ചിൻ എ എസ് | ||
ലിറ്റിൽ കൈറ്റ്സ് മാസ്ട്രസും മിസ്ട്രസും ക്യാമ്പിൽ പങ്കെടുത്തു.
ഭിന്നശേഷി കുട്ടികൾക്കുള്ള കംപ്യൂട്ടർ പരിശീലനം.

13/10 /25 രാവിലെ 10 am ന് ഭിന്നശേഷി കുട്ടികൾക്കുള്ള കംപ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. അനിമേഷൻ, സ്ക്രാച്ച് ഗെയിം , L M M S മ്യുസിക് സോഫ്റ്റ് വെയർ എന്നിവ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അനിമേഷൻ opentooz ആണ് പരിചയപ്പെടുത്തിയത്.കംപ്യൂട്ടർ പരിശീലനത്തിൽ കുട്ടികൾ റോബട്ടിക്സ് കിറ്റിന്റെ വിവിധ ഭാഗങ്ങൾ തിരിച്ചറിഞ്ഞു . L M M S സോഫ്‌റ്റ് വെയർ ഉപയോഗിച്ച് ഈണം താളം എന്നിവ നിർമിച്ചു.

12/ 9/ 25 -ൽ റോബട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. റോബട്ടിക് കിറ്റ് പ്രദർശനം , റോബോട്ടിക് കിറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ , ഓട്ടോമാറ്റിക് ഡോർ, ഓട്ടോമാറ്റിക് ഡോർ - എന്നിവ LK കുട്ടികൾ നിർമിച്ച് അവതരിപ്പിച്ചു.
കൂട്ടികളുടെ എക്സിബിഷൻ സംഘടിപ്പിച്ചു.2024 -27 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് പ്രലിമനറി ക്യാമ്പ് 02/08/24 9.30 ന് ആരംഭിച്ചു. ബഹുമാനപ്പെട്ട എച്ച് എം മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.മാസ്റ്റർ ട്രെയിനർ ആയ രചന. എസ് ടീച്ചർ ക്ലാസ് എടുത്തു.റോബർട്ടിക്സ്, അനിമേഷൻ ,സ്ക്രാച്ച് തുടങ്ങിയ മേഖലകളിലാണ് ക്ലാസുകൾ എടുത്തത്.കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ആക്ടിവിറ്റി ഓറിയൻ്റഡ് ആയിട്ടാണ് ക്ലാസുകൾ എടുത്തത്. വളരെ നല്ല ക്ലാസ്സ് ആയിരുന്നു.കൃത്യം മൂന്നു മണിക്ക് പേരൻ്റസ് മീറ്റിംഗ് ആരംഭിച്ചു . മിക്ക കുട്ടികളുടെ പേരൻ്റസും മീറ്റിങ്ങിന് എത്തിയിട്ടുണ്ടായിരുന്നു.
സ്കൂൾ പാർലമെന്റ ഇലക്ഷൻ

2025-26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ ഇലക്ഷൻ പൂർണമായും ഡിജിറ്റൽ രൂപത്തിൽ ആണ് ഈ വർഷം സ്കൂളിൽ സംഘടിപ്പിച്ചത്. LK കുട്ടികളുടെ നേതൃത്തിൽ ആണ് സ്കൂൾ പാർലമെ ന്റ് ഇലക്ഷൻ നടന്നത്. ഇതിനായി L K യുടെ ടെക്നിക്കൽ ടീം അധ്യാപകരേയും വിദ്യാർത്ഥികളേയും സഹായിക്കാനുണ്ടായി.
റിപ്പബ്ലിക്കനിസം ' എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനും സാക്ഷാത്കരിക്കുന്നതിനുമായി സ്കൂൾ പാർലമെന്റ് ലിറ്റററി ക്ലബ്ബ്, ആർട്സ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകൾ നടത്തുകയും ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ഗണിതശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള തുടങ്ങിയ പൊതു പരിപാടികളുടെ നടത്തിപ്പിൽ പങ്കാളികളാകുകയും വേണം. കൂടാതെ അക്കാദമിക് ഉന്നമനത്തിനായി പ്രവർത്തിക്കുകയും പഠനയാത്രാ കമ്മിറ്റിയുടെ ഭാഗമാകുകയും വേണം. സ്കൂൾ പാർലമെന്റ് രൂപീകരണം സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ-എയ്ഡഡ് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ഓരോ ക്ലാസും ഒരു യൂണിറ്റായിരിക്കും. ഓരോ യൂണിറ്റും ക്ലാസ് ലീഡർ എന്നറിയപ്പെടുന്ന ഒരു അംഗത്തെ തിരഞ്ഞെടുക്കും . അവർ സംയോജിപ്പിച്ച് സ്കൂൾ പാർലമെന്റ് രൂപീകരിക്കുക. സ്കൂൾ പാർലമെന്റ് യോഗം ചേർന്ന് ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ആർട്സ് ക്ലബ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ലിറ്റററി ക്ലബ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സ്പോർട്സ് ക്ലബ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുക്കുന്നു