ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

(2025 - 26)

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്തു. SSLC , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള മൊമന്റോ വിതരണവും നടന്നു.

ഉച്ച ഭക്ഷണം

സ്കൂളിലെ ഉച്ചക്ഷണ വിതരണം ടാം ക്ലാസ്സ് കുട്ടികൾകും 9, 10 ക്ളാസുകളിലെ എല്ലാ കുട്ടികൾക്കും നൽകി വരുന്നു. പോഷക സമൃദ്ധമായ ഉച്ചഭക്ഷണമാണ് കുട്ടികൾക് നൽക്കുന്നത്. രാവിലെ കഞ്ഞി വിതരണവും നടത്തുന്നുണ്ട്.

ലൈബ്രറി

വായന മനസ്സിൽ സൃഷ്ടിക്കുന്ന ചലനം ഒന്ന് വേറെ തന്നെയാണ്. സ്കൂൾ ലൈബ്രറിക്കൊപ്പം ക്ലാസ് ലൈബ്രറിയും സ്കൂളിൽ സജീവമാണ്. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ലൈബ്രേറിയൻ ഉണ്ട്.


ക്ലബ്ബ് പ്രവർത്തനം

വിദ്യാരംഗം ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി, എസ്.പി.സി., സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ഗോടെക്, ഹിന്ദി ക്ലബ് , ഗാന്ധി ദർശൻ, സോഷ്യൽ സയൻസ് ക്ലബ്, സ്പോർട്സ് ക്ലബ്, എക്കോ ക്ലബ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ സ്കൂളിൽ നടന്നു വരുന്നു.


ദിനാചരണങ്ങൾ

പഠന പ്രവർത്തനത്തിന്റെ ഭാഗം എന്ന നിലയിൽ ദിനാചരണങ്ങൾ വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു .വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഇത് സ്കൂളിൽ സംഘടിപ്പിക്കുന്നത്. പ്രധാനമായും സ്കൂൾ അസംബ്ലിയാണ് പ്രയോജനപ്പെടുത്തുന്നത്. പ്രവേശനോത്സവം, പരിസ്ഥിതി ദിനം, ഓണം, ക്രിസ്തുമസ്, കർഷകദിനം, ജനസംഖ്യാദിനം, യോഗദിനം, ഹിന്ദിദിനം, ശിശുദിനം, ഗാന്ധിജയന്തി, എ.പി.ജെ.അബ്ദുൽ കലാം ദിനം തുടങ്ങി എല്ലാ ആഘോഷങ്ങളും പഠന അനുഭവമാക്കി മാറ്റാൻ വിദ്യാലയത്തിന് കഴിഞ്ഞു. അതുപോലെതന്നെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ മേഖലകളിലുള്ളവരെ ആദരിക്കുകയും ചെയ്തു.


അക്കാദമിക പ്രവർത്തനം

  • അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനമാണ് സ്കൂളിൽ നടത്തുന്നത്.
  • സ്കൂൾ പ്രവർത്തനസമയം രാവിലെ 9. 30 മുതൽ 3. 30 വരെയാണ് .
  • സ്കൂൾ പ്രവർത്തന സമയത്തിന് പുറമേ സേവന സന്നദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ശ്രദ്ധ, വിദ്യാജ്യോതി, അക്ഷര ക്ലാസ് തുടങ്ങിയവ ദിവസവും സ്കൂളിൽ കുട്ടികൾക്ക് നൽകിവരുന്നു.
  • ബഹുമാനപ്പെട്ട DEO നിർദ്ദേശപ്രകാരം 100% വിജയം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ച് ഈ വർഷത്തെ എസ്.എസ്.എൽ.സി കുട്ടികൾക്ക് റിവിഷൻ ക്ലാസുകൾ നൽകിവരുന്നു.
  • സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികൾക്കും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ 'സത്യമേവ ജയതേ' ക്ലാസ്സുകൾ സംഘടിപ്പിച്ചു.
  • ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരു കാക്കാരശി നാടകം അവതരിപ്പിച്ചു. ഇത് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.
  • ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ലഹരി വിരുദ്ധ ക്ലാസുകൾ നടത്തി. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ചങ്ങല, ഫ്ലാഷ് മോബ്, നൃത്തം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു.
  • വിമുക്തിപദ്ധതിയുടെ ഭാഗമായി വിജിലൻസിൽ നിന്നും എക്സൈസുകാർ കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലാസുകൾ നൽകി.
  • കേഡിസ്ക് ഭാഗമായുള്ള വൈ.ഐ.പി. ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകൾക്കും നൽകി.
  • ലാബ് - കുട്ടികൾക്ക് മികച്ച പഠന അനുഭവങ്ങൾ നൽകാനായി സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ് എന്നിവ മികച്ച രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
  • വിനോദയാത്ര - മാനസിക ഉല്ലാസത്തിനും മാനസിക വികസനത്തിനുമായി സ്കൂളിൽ വിനോദയാത്ര സംഘടിപ്പിച്ചു.
  • പ്രാചീന ചരിത്രരചന – സ്കൂളിനേയും പ്രദേശത്തേയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ കുട്ടികൾ പ്രാദേശിക ചരിത്ര രചന രചിച്ചു.
  • ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് കാവുകളും അവ തദ്ദേശീയരായ ജനങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് പഠനം നടത്തുകയും പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.


ഇൻസ്പെയർ അവാർഡ്

തുടർച്ചയായി നാലാം തവണ ഇൻസ്പെയർ അവാർഡ് കുട്ടികൾ കരസ്ഥമാക്കി.


ഗോടെക്

ആറ്റിങ്ങൽ ഡയറ്റ് സംഘടിപ്പിച്ച ഗോടെക് പ്രോഗ്രാമിൽ ഹോട്ട് സീറ്റ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


ഐ.സി.റ്റി.

കമ്പ്യൂട്ടർ അധിഷ്ഠിതമായ പഠനമാണ് എല്ലാ ക്ലാസുകളിലും നടക്കുന്നത് .സ്കൂളിൽ കമ്പ്യൂട്ടറുകൾ എല്ലാ വിഷയങ്ങളിലും അധ്യാപകർ കുട്ടികൾക്കായി പ്രയോജനപ്പെടുത്തുന്നു. ഐടി മേളയുടെ ഭാഗമായി ഡിജിറ്റൽ പെയിൻറിംഗ് , മൾട്ടിമീഡിയ , പ്രസന്റേഷൻ ,മലയാളം ടൈപ്പിംഗ് എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. വിവിധ മത്സരങ്ങളിൽ സ്കൂളിന് മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു.


കായികരംഗം

കളിസ്ഥലത്തിന്റെ അഭാവം ഉണ്ടെങ്കിലും സ്കൂളിലെ കുട്ടികൾ സബ്ജില്ലാ, റവന്യൂ ജില്ലാതലങ്ങളിൽ ഒട്ടേറെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ചെസ്സ്, ബാഡ്മിൻറൺ, ക്രിക്കറ്റ്, ടേബിൾ ടെന്നിസ്, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിൽ കുട്ടികളെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ചു. വിവിധ മത്സരങ്ങളിൽ സ്കൂളിന് വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്രമേള

വിവിധ വിഷയങ്ങളുടെ മികവുകൾ പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനും വളരെ വിപുലമായ എക്സിബിഷൻ അധ്യായന വർഷം സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ വർക്ക് എക്സ്പീരിയൻസിന്റെ വിപുലമായ മേള തന്നെ ഒരുക്കിയിരുന്നു. ശാസ്ത്രമേളയിലും നമ്മുടെ കുട്ടികൾ മത്സരിക്കുകയും റവന്യൂ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.