ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ അധ്യയന വർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആണ് പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങുന്നത്.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരം

വൃത്തിയാക്കൽ, ഫല വൃക്ഷ തൈ നടൽ,ഉദ്യാന പരിപാലനം,പച്ചക്കറിത്തോട്ടം നിർമ്മാണം,പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു , കൃഷിയോട് താല്പര്യം ഉള്ള കുട്ടികൾക്ക് കൃഷിയെ കുറിച്ച് കൂടുതൽ

അടുത്തറിയുന്നതിനായി കൃഷിതോട്ടസന്ദർശനം.

കൊറോണാ മഹാമാരി കാലത്ത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട

പോസ്റ്റർ രചനാ മത്സരങ്ങൾ ഓൺലൈനായി നടത്തി.വീട്ടിൽ ഒരു ഔഷധത്തോട്ടം നിർമ്മാണത്തിന് കുട്ടികൾക്ക് ഔഷധസസ്യങ്ങൾ നൽകുകയും അവർ അത് മികച്ച രീതിയിൽ പരിപാലിക്കുകയും ചെയ്യുന്നു.

നമ്മുടെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമായി

ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ ഓൺലൈനായി നടത്തുകയും ചെയ്തു . ബയോളജി അദ്ധ്യാപിക ശ്രീമതി രേഖ ടീച്ചറുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു