സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ | |
---|---|
വിലാസം | |
പുന്നത്തുറ സെന്റ് ജോസഫ്സ് എച്ച് എസ് , പുന്നത്തുറ ഈസ്റ്റ് പി.ഒ. , 686583 , കോട്ടയം ജില്ല | |
സ്ഥാപിതം | 5 - ജൂലൈ - 1950 |
വിവരങ്ങൾ | |
ഇമെയിൽ | sjhspunnathura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31042 (സമേതം) |
യുഡൈസ് കോഡ് | 32100300212 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന സി സി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയമ്മ ലാലിച്ചൻ |
അവസാനം തിരുത്തിയത് | |
15-03-2022 | Punnathura |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും കട്ടക്കളങ്ങളും ശർക്കരനിർമ്മാണകേന്ദ്രങ്ങളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും, അറിവിന്റെ വാതായനങ്ങൾ തുറന്ന് ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചുഗ്രാമം.അവിടെ, മാനവസാഹോദര്യത്തിന്റെ ഈറ്റില്ലമായി,സൗഹാർദ്ദത്തിന്റെ വിളഭൂമിയായി, ദശാബ്ദങ്ങൾ അണിയിച്ച തിലകക്കുറിയായി , പുതുതലമുറയ്ക്ക് ജ്ഞാനത്തിന്റെ ദീപമായി, പ്രഭ വിതറുന്നു ഇന്നും സെൻറ് ജോസഫ്സ് ഹൈസ്കൂൾ
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയും കോർപ്പറേറ്റ് മാനേജർ റവ.ഫാ.മനോജ് കറുകയിലുമാണ്. ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനാണ്.
ചരിത്രം
ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട് , പുന്നത്തുറ എന്ന കൊച്ചു ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലേറെയായി അനേകർക്ക് അക്ഷരവെളിച്ചം പ്രദാനം ചെയ്യുന്ന പ്രകാശഗോപുരമായി സെന്റ് ജോസഫ് ഹൈസ്കൂൾ പരിലസിക്കുന്നുതുടർന്ന് വായിക്കൂ
ഭൗതികസൗകര്യങ്ങൾ
മീനച്ചിലാറും പന്നഗം തോടും അതിരിടുന്ന മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പൗരാണികമായ പഴയ കെട്ടിടത്തിൽ യു പി ക്ലാസുകൾ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിക്കുന്നു തുടർന്ന് വായിക്കുക
തിരികെ സ്കൂളിലേക്ക്
പുത്തൻ പ്രതീക്ഷകൾക്കും പുതുപുത്തൻ സ്വപ്നങ്ങൾക്കും നിറചാർത്തേകി പുതിയൊരു അധ്യായന വർഷം ആരംഭിക്കുകയാണ്. 2021 നവംബർ 1 കേരള പിറവി ദിനത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് പുതുപ്പിറവിയാണ്. കോവിഡ് എന്ന മഹാമാരി കീഴടക്കിയ നീണ്ട ഒന്നര വർഷം . വിദ്യാലയ മുറ്റത്ത് അറിവിന്റെ മധുരം നുണഞ്ഞ് കളിചിരികളാൽ ഉല്ലസിച്ചു പാറി പറന്നു നടക്കേണ്ട ബാല്യവും കൗമാരവും വീടിനുള്ളിൽ ഓഫ്‌ലൈൻ ക്ലാസ്സുകളിൽ ഒതുങ്ങിക്കൂടിയ നാളുകൾക്ക് അവസാനമായി. അധ്യാപകരുടെയും അനധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ കുട്ടികളെ എതിരേൽക്കാൻ നമ്മുടെ സ്കൂളും പ്രവർത്തന സജ്ജമായി . തുടർന്ന് വായിക്കുക
തനതു പ്രവർത്തനങ്ങൾ
- ദിശ ബ്രിഡ്ജ് പ്രോഗ്രാംതുടർന്ന് വായിക്കുക
- ENDEAVOUR 21 തുടർന്ന് വായിക്കുക
- ദിനാചരണങ്ങൾ
- ഓൺലൈൻ ക്ലാസ്സ് അസംബ്ലികൾ
- പ്രഗൽഭ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തൽ
നേട്ടങ്ങൾ 2021-2022
- എസ്എസ്എൽസി ഫുൾ എ പ്ലസ്തുടർന്ന് വായിക്കുക
- ശാസ്ത്രരംഗം2021-2022തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ 2021-2022
- പരിസ്ഥിതി ദിനം തുടർന്ന് വായിക്കുക
- വായനാദിനവും വായന വാരാചരണവും തുടർന്ന് വായിക്കുക
- ജൂൺ 21 യോഗാ ദിനംതുടർന്ന് വായിക്കുക
- ജൂൺ 26 ലഹരി വിരുദ്ധ ദിനംതുടർന്ന് വായിക്കുക
- ജൂലൈ5 ബഷീർ ദിനംതുടർന്ന് വായിക്കുക
- ഹിരോഷിമാ ദിനംതുടർന്ന് വായിക്കുക
- ക്വിറ്റിന്ത്യാ ദിനംതുടർന്ന് വായിക്കുക
- ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനംതുടർന്ന് വായിക്കുക
- ഓണാഘോഷം തുടർന്ന് വായിക്കുക
- ആസാദി കാ അമൃത മഹോത്സവംതുടർന്ന് വായിക്കുക
- സെപ്റ്റംബർ15 അദ്ധ്യാപക ദിനംതുടർന്ന് വായിക്കുക
- സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണംതുടർന്ന് വായിക്കുക
- സെപ്റ്റംബർ14 ദേശീയഹിന്ദി ദിനംതുടർന്ന് വായിക്കുക
- ഓസോൺ ദിനംതുടർന്ന് വായിക്കുക
- ഗാന്ധിജയന്തി ദിനാഘോഷംതുടർന്ന് വായിക്കുക
- വന്യജീവി ദിനാചരണംതുടർന്ന് വായിക്കുക
- കേരളപ്പിറവിതുടർന്ന് വായിക്കുക
- ശിശുദിനംതുടർന്ന് വായിക്കുക
- ദേശീയ ഭരണഘടനാ ദിനംതുടർന്ന് വായിക്കുക
- ഗണിത ശാസ്ത്ര ദിനംതുടർന്ന് വായിക്കുക
- സത്യമേവ ജയതേ തുടർന്ന് വായിക്കുക
- ക്രിസ്തുമസ് ആഘോഷംതുടർന്ന് വായിക്കുക
- അതിജീവനംതുടർന്ന് വായിക്കുക
- ദേശീയ ബാലികാദിനംതുടർന്ന് വായിക്കുക
- മാതൃഭാഷാ ദിനംതുടർന്ന് വായിക്കുക
പി റ്റി എ
പുന്നത്തുറ സെൻറ് ജോസഫ് സ്കൂളിലെ പിടിഎ വളരെ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്നു.ശ്രീ സുനിൽ എസ് പിടി എ പ്രസിഡന്റായും പ്രിയമ്മ ലാലിച്ചൻ എം പി ടി എ പ്രസിഡൻറായും ആയും സേവനം ചെയ്യുന്നു. 2021 ഒക്ടോബർ രണ്ടാം തീയതി മുതൽ നവംബർ ഒന്നു വരെ കളിമുറ്റം ഒരുക്കുന്നതിനായി വളരെ ശക്തമായ പിന്തുണ നൽകി തുടർന്ന് വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മാർ ജോസഫ് പെരുന്തോട്ടം ആർച്ചുബിഷപ്പ് ചങ്ങനാശ്ശേരി അതിരൂപത തുടർന്ന് വായിക്കുക
- മാർ ജോർജ്ജ് വലിയമറ്റം തലശ്ശേരിരൂപത മുൻ മെത്രാൻതുടർന്ന് വായിക്കുക
- v s നാരായണസാമീ (CSIR-NEERI)
ചിത്രശാല
വഴികാട്ടി
{{#multimaps:9.660865,76.601337|zoom=13}}
" |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോട്ടയത്ത് നിന്ന് 16കി.മി. കിഴക്ക് മണർകാട് പാലാ റൂട്ടിൽ
- അയർക്കുന്നം----ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി ..ഇടതുവശത്തേക്ക് 1.5 കിലോമീറ്റർ പോവുക.
- കിടങ്ങൂർ---ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി .....വലത്തേക്ക്.......1.5 കിലോമീറ്റർ പോവുക.
}|
സ്കൂളിന്റെ പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ പി ടി ചാക്കോ | 1960-1963 |
2 | ഫാദർ ജോർജ് വെള്ളാപ്പള്ളി | 1963-1965 |
3 | ശ്രീ കെ റ്റി ആൻറണി | 1965-1967 |
4 | ശ്രീ പി കെ ജോസഫ് | 1967-1968 |
5 | ശ്രീ ജെ പുല്ലാട്ട് | 1968-1971 |
6 | ശ്ര ജെ എം മത്തായി | 1971-1972 |
7 | ശ്രീ എ പി കുര്യൻ | 1972-1973 |
8 | ശ്രീ പി എം ജോസഫ് | 1973-1976 |
9 | ജെ പുല്ലാട്ട് | 1976-1977 |
10 | ശ്രീഎബ്രഹാം കോര | 1977-1985 |
11 | ശ്രീ കെ ഇ ചാക്കോ | 1985 -1986 |
12 | ശ്രീ ടി ടി ദേവസ്യ | 1986-1987 |
13 | ശ്രീ കെ വി തോമസ് | 1987-1989 |
14 | ശ്രീമതി ഗ്രേസി സി സി | 1989-1991 |
15 | ശ്രീമതി അന്നമ്മ എം | 1991 -1993 |
16 | പി ടി ദേവസ്യ | 1993 -2000 |
17 | ശ്രീമതി പി എ മേരി | 2000-2003 |
18 | ശ്രീ വത്സമ്മ ജേക്കബ് | 2003-2006 |
19 | ശ്രീമതി റോസമ്മ ജോസഫ് | 2006-2009 |
20 | സി.ഫിലോമിന പി സി | 2009-2013 |
21 | സിസ്റ്റർ അന്നമ്മ എ എം | 2013-20016 |
21 | ശ്രീമതി റെജി റ്റി റ്റി | 2016-2021 |
23 | ശ്രീമതി ബീന സി സി | 20021 |