ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ് വട്ടേനാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 29 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


സ്വാഗതം -ജി. വി. എച്ച്. എസ്. എസ്. വട്ടേനാട്


ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
വിലാസം
കൂറ്റനാട്

676519
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04662370084
ഇമെയിൽgvhssvattenad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒററപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസന്ന (എച്ച്.എസ്.എസ്),
കെ ഷാജീവ് (വി.എച്ച്.എസ്.എസ്)
പ്രധാന അദ്ധ്യാപകൻറാണി അരവിന്ദൻ
അവസാനം തിരുത്തിയത്
29-08-201920002
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ഇത് പൊതിച്ചോറ‍ു വാസനിക്കുന്നിടം
പ്രഥമ സൗഹൃദം പൂക്കും നദീതടം...

കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന 3000 ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന പട്ടിത്തറ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാലയം.

ഉപതാളുകൾ

പി.ടി.എ| എസ്.എം.സി| സ്റ്റാഫ്| ആർട്ട് ഗാലറി| നാമ്പുകൾ|

ഔഷധോദ്യാന തണലി‍ൽ വട്ടേനാട് സ്ക‍ൂൾ

പട്ടിത്തറ പഞ്ചായത്തിലെ കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എന്നും നാടിന്റെ വിശുദ്ധിയും സാംസ്കാരിക തനിമയും കാത്തു സൂക്ഷിയ്ക്കുന്ന വിജയത്തിന്റെ നിസ്സീമതകളുടെ തിടമ്പേറ്റി നിൽക്കുന്ന കുറ്റനാട് ദേശത്തെ അപൂർവ്വ വിസ്മയം.   3000ത്തോളം വിദ്യാർത്ഥികളും 150 ഓളം അദ്ധ്യാപകരും അനദ്ധ്യാപകരും പി ടി.എ യും എസ്.എം.സിയും രക്ഷിതാക്കളും അടങ്ങുന്ന കൂട്ടായ്മയുടെ മൂർത്തീഭാവം. ചരിത്രമുറങ്ങുന്ന കൂറ്റനാട് പ്രദേശത്തിന്റെ സാമൂഹിക, സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വട്ടേനാട് വൊക്കേഷണൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്. ഒരു പാട് ഗുരുക്കന്മാരുടെ പാത പിന്തുടർന്ന്  ഒരായിരം മിടുക്കന്മാരെയും മിടുക്കിക്കളയും വാർത്തെടുത്ത മഹാവിദ്യാലയം.  കാലങ്ങളായി മികച്ച നിലവാരം പുലർത്തുന്ന വട്ടേനാട് ഇന്നും അതിന്റെ പ്രൗഢിയും ഗാംഭീര്യവും തനിമയോടെ കാത്തു സൂക്ഷിയ്ക്കുന്നു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം.  

ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവേശനോത്സവം 2019

പ്രവേശവോത്സവം വീഡിയോ ഡോക്യുമെന്റെറി കാണാൻ https://youtu.be/sO6X5dSt-Hg

പഠനോത്സവം 2019

വട്ടേനാട് സ്കൂളിലെ യുപി വിഭാഗത്തിലെ പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ തന്ന പോസ്റ്ററികളും ബാഡ്ജുകളും മറ്റും തയ്യാറാക്കുന്നതിന്റെ ഭാഗമായി ചിത്രരചനയിൽ തൽപ്പരരായ കുട്ടികളെ ഉൾക്കൊള്ളിച്ച് 2019 ജനുവരി 31 ന് ശില്പ്പശാല നടന്നു.

documentation കാണാൻ താഴെ ലിങ്ക് കാണുക https://drive.google.com/open?id=1t28vuaiOcEfLU4HWqhgyuB_lg0ImuCT7

വിദ്യാഭ്യാസ ജില്ലയിലെ ​​ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള അവാർഡ് വട്ടേനാട് സ്കൂളിന്

പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച മാതൃക തീർത്ത വട്ടേനാട് സ്ക്കൂൾ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീലെ ഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതി അവാർഡിന് അർഹമായി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയാണ് വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്.


അറിവിന്റെ തിരികൊളുത്തി പുതിയ അധ്യയനം2018

വട്ടേനാട്: വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു.... തോരാത്ത മഴയിലും ഉണങ്ങാത്ത പച്ചപ്പിലും ഒരു തീ നാളം നിർമിച്ച് അറിവിന്റെ ഈ കലാലയം വീണ്ടും ഒരു പുതിയ അധ്യായനവർഷത്തിലേക്ക് കാലെടുത്തുവെക്കുന്നു. ഈ ഒരു വർഷത്തേക്ക് എത്തിചേർന്നിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പിന്തുണയും ആശംസകളും ചേർന്ന് അധ്യാപകരും ഈ അറിവിന്റെ ലോകത്തേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. വട്ടേനാട്ടിലെ ഹൈടെക് നവീകരണം കുരുന്നുകൾക്ക് ഒരാഹ്ലാദം തന്നെയായിരുന്നു. അഞ്ചാംതരം മുതൽ പത്താംതരം വരെയാണ് ഹൈടെകിന്റെ വിപുലീകരണം നടന്നത്. ഈ സൗകര്യം വിദ്യാർഥികളുടെ പഠനപുരോഗതിയിൽ നേട്ടമുണ്ടാക്കാനാണ് അധ്യാപകരുടെയും നാട്ടുകാരുടെയും ലക്ഷ്യം. ഇത് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ പ്രയോജനപ്പെടുത്തുന്നു..

പ്രവേശനോത്സവം വീഡിയോ
https://youtu.be/J7Pa1zcijKs

അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ. ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ വി.ടി. ബൽറാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.

തുടർന്ന് വായിക്കുക 

ഹൈടെക് സ്കൂൾ

നവകേരള മിഷൻ കീഴിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി കൈറ്റിന്റെ നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്ത‍ു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍ക‍ൂളിൽ 51 ക്ലാസ് റ‍ൂം ഹൈടെക്കായി പ്രവർത്തിക്കുന്ന‍ു.

വട്ടേനാടൻ നാടകപെരുമ

കളിക്കൂട്ടം നാടക സംഘം

നാടകത്തിന് നല്ല വളക്കൂറുള്ള മണ്ണാണ് കൂറ്റനാട്. ..നിരവധി നാടകപ്രവർത്തർക്ക് ജന്മം നൽകിയ നാട്..... നാടകോത്സവങ്ങളുടെ നാട്..... ഈ പാരമ്പര്യം വട്ടേനാടിന് സ്‌കൂളിനുമുണ്ട്.... വട്ടേനാട് സ്‌കൂളിൽ 15 വർഷങ്ങളായി കളികൂട്ടം തിയറ്റർ ഗ്രൂപ്പ് പ്രവർത്തിച്ച് വരുന്നു... കലോത്സവങ്ങളിൽ ശാസ്ത്രമേളകളിൽ നാടകം അവതരിപ്പിക്കുക എന്നതിനപ്പുറം നാടകോത്സവങ്ങളിലും നാടകങ്ങൾ അവതരിപ്പിക്കുന്നു...ഇവിടുത്തെ നാടകങ്ങൾ കലോത്സവത്തോട് കൂടി അവസാനിക്കുന്നില്ല.....

കൂടുതൽ അറിയാൻ


ഗതാഗത സൗകര്യം

അപ്പർപ്രൈമറി ,സെക്കണ്ടറി , ഹയർസെക്കണ്ടറി & വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ. ഇവിടുത്തെ കുട്ടികൾ അനുഭവിക്കുന്ന ഗതാഗത ക്ലേശത്തിന്പരിഹാരം കാണുന്നതിനായി 6 സ്കൂൾ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഏതാണ്ട് 10 കൊല്ലം മുമ്പ് അധ്യാപകരിൽ നിന്നും സ്വരൂപിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ഒരു പഴയ ബസ്സിൽ തുടങ്ങിയ ഈ ജൈത്രയാത്ര , രണ്ട് വർഷം മുമ്പ് സ്ഥലം എം.എൽ.എ വി. ടി ബലറാം അനുവദിച്ച ഒരു പുതിയ ബസ് സ്കൂളിന് അടക്കം 5 ബസ് ആയിരുന്നു. സ്ഥലം എം.എൽ.എ വി. ടി ബലറാം ആനക്കര സ്കൂളിന് അനുവദിച്ച ബസ് ഏറ്റെടുത്ത് നടത്താൻ സാധിക്കാത്തതിനാൽ വട്ടേനാട് സ്കൂളിന് ബസ് തിരിച്ച് നല്കിയതടക്കം ഇന്ന് 6 ബസിൽ എത്തി നില്ക്കുന്നു.അധ്യാപക – അനധ്യാപക ജീവനക്കാരുടേയും പി.ടി.എ യുടേയും ആത്മാർത്ഥമായ പിന്തുണയാണ് സ്കൂളിന്റെ ഈ നേട്ടത്തിനു പിന്നിൽ. സ്കൂളിലെ ഏതാണ്ട് 25% - 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്. എല്ലാ ബസിലുമായി ഡ്രൈവർമാർ , ആയമാർ /ക്ലീനർമാർ എന്നിവരടക്കം 10 ജോലിക്കാർ സ്ഥിരമായി ജോലിചെയ്യുന്നുണ്ട്. എല്ലാ ബസുകളും ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തിയിട്ടാണ് ഗതാഗതക്ലേശത്തിന് ഒരു പരിധിവരെ പരിഹാരം കാണുന്നത്. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വട്ടേനാട്ടിലെ ഉച്ചഭക്ഷണ രസകൂട്ടിനൊപ്പം

ജാതി-മത,ലിംഗ-വർണ്ണ-വർഗ്ഗ വിവേചനമിതല്താതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി,2018-19 അദ്ധ്യായന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളിൽ നടപ്പിലാക്കി വരുന്നു .

ഈ വർഷവും ജൂൺ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു .5 മുതൽ 8-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ. ഈ വർഷത്തിൽ 5 മുതൽ 8 വരെയുള്ള ക്ലാസുകളിൽ നിന്ന് 727 ആൺകുട്ടികളും 619 പെൺകുട്ടികളും ഉൾപ്പെടെ 1346 കുട്ടികൾ ഈ പദ്ധതിയിൽ പങ്കാളികളാണ്.

കൂടുതൽ വിവരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വട്ടേനാട് കലാലയത്തിന്റെ കുതിപ്പിനായി മുന്നേറുന്നു ഇക്കൊല്ലത്തെ ക്ലബ്ബുകൾ. ജി.വി.എച്ച്.എസ് വട്ടേനാട്ടിലെ 2018-19 അധ്യയന വർഷത്തിൽ ക്ലബ്ബംഗങ്ങളുടെ രൂപീകരണം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. പ്രൊഫ. രാമചന്ദ്രൻ മാസ്റ്റർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ സലാഡും ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബിന്റെ നാടകവും അവിടെ നടന്നു.

അഭിമാനമുഹൂർത്തം

2017-18 അധ്യയന വർഷത്തിലെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഹെഡ്‌മാസ്റ്റർ രാജൻ എംവി.ആർ ന് അഭിനന്ദനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • അന്നമ്മ ജേക്കബ്
  • പി. സി. പൗലോസ്
  • ചാക്കോരു
  • ഗോവിന്ദൻ കുട്ടി
  • എെപ്പ് മാഷ്
  • തങ്കപ്പൻ മാഷ്
  • കമലാവതി.
  • നാരായണികുട്ടി
  • സുഭദ്ര ടീച്ചർ
  • ഭദ്രാവതി തമ്പുരാട്ടി
  • മേരി വർഗ്ഗീസ്
  • ലിസി
  • ടി.കെ. ബാലൻ
  • ഫാത്തിമ
  • എം. രുഗ്മിണി
  • ടി.ആർ. രാമചന്ദ്രൻ
  • പി. നാരായണൻ
  • എം കൃഷ്ണകുമാർ
  • സുശീല കെ
  • എം.വി. രാജൻ
  • കെ. ലീല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി