ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/റാണി അരവിന്ദൻ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
1993-ൽ കാണിക്കമാതാ ഹൈസ്‍കൂളിൽ ഗണിതശാസ്ത്ര അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 1995 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ ജി.വി.എച്ച്.എസ്.എസ് കഞ്ചിക്കോട്, ജി.യു.പി.എസ് ഇലപ്പുള്ളി എന്നീ സ്കൂളുകളിൽ അധ്യാപികയായി ജോലി ചെയ്തു. 1997- ഫെബ്രുവരി 13-നു ജി.വി.എച്ച്..എസ്.എസ് കഞ്ചിക്കോടിൽ സ്ഥിര അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.1998 സെപ്റ്റംബർ 23 മുതൽ 1999 ജൂൺ 1 വരെ ജി.എച്ച്.എസ്.എസ് കുമരനെല്ലൂരിലും 1999 ജൂൺ 2 മുതൽ 2017 മെയ് 31 വരെ ജി.വി.എച്ച്.എസ്.എസ് വട്ടെനാടിലും ഗണിതശാസ്ത്ര അധ്യാപികയായി ജോലി ചെയ്തു. 2017 ജൂൺ 1 ന് ഇടുക്കി ജില്ലയിലെ ജി.ടി.എച്ച്.എസ് വാളക്കോടിൽ പ്രധാന അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 2017 ഒക്ടോബർ 4 മുതൽ 2018 ജൂൺ 4 വരെ മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ് പെരശന്നൂരിലും പ്രധാന അധ്യാപികയായി ജോലി ചെയ്തു. 2018 ജൂൺ 4 മുതൽ, താൻ ദീർഘകാലം സേവനം അനുഷ്ടിച്ച ജി.വി.എച്ച്.എസ്.എസ് വട്ടേനാടിൽ തന്നെ പ്രധാന അധ്യാപികയായി തിരിച്ചെത്തി. വട്ടേനാടിന്റെ സ്വന്തം റാണി ടീച്ചർ. |