മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ. "എടരിക്കോട് പഞ്ചായത്ത്"ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ. എടരിക്കോട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
PKMMHSS Edarikode
ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.
1979-ൽ ഇതൊരു സ്കൂളായി. . 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് പൗര പ്രമുഖനുമായിരുന്ന ഡോ.പി ഇബ്രാഹീം ഹാജി 1979ഇൽ തന്റെ പിതാവിന്റെ പേരിൽ തുടക്കം കുറിച്ച വിദ്യാലയമാണ് പൂയിക്കൽ കുഞ്ഞഹമ്മദ്‍ മുസ്‍ല്യാർ മെമ്മോറിയൽ ഹൈസ്‍കൂൾ
എടരിക്കോട് പഞ്ചായത്തിലെ അരീക്കൽ പ്രദേഷത്ത് ഖുവ്വത്തുൽ ഇസ്‍ലാം മദ്രസയിലാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. പിന്നീട് സ്വന്തമായി വസ്തു വാങ്ങി,ഇപ്പോൾ നിലകൊള്ളുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. 2000 വർഷത്തിൽ ഹയർ സെക്കണ്ടറിയിലേക്ക് തുടക്കം കുറിച്ചു.
പഠന – പഠനാനുബന്ധ മേഖലകൾക്ക് മുന്തിയ പരികണന നൽകി പ്രവർത്തിച്ച് വരുന്ന വിദ്യാലയത്തിൽ ഹൈസ്‍കൂൾ തലത്തിൽ 131 ഡിവിഷനുകളിലായി ആറായിത്തിലധികം കുട്ടികൾ പഠിക്കുന്നു(സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള ഹൈസ്‍കൂൾ)
എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിലും വിജയിക്കുന്ന കുട്ടികളുടെ എണ്ണത്തിലും മുഴവൻ വിഷയങ്ങൾക്കും എപ്ലസ് (A+) നേടുന്ന കുട്ടികളുടെ എണ്ണത്തിലും സംസ്ഥാനത്തെ ഒന്നാമതെത്തിയ വിദ്യാലയം. ഹയർ സെക്കണ്ടറി തലത്തിലെ പ്ലസ് ടു(+2) വിജയത്തിലും ജില്ലാതലറെക്കോർഡുകൾ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് 7 ലാബും ഹയർസെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.8 ലാബുകളിലുമായി ഏകദേശം നൂറ്റി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വിദ്യാലയത്തിൽ 138 സ്മാർട് ക്ലാസ് റൂമുകൾ ഉണ്ട്.
വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയൻസ് ലാബുകൾ ഇവിടുത്തെ പ്രത്യേകതയാണ്. കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന് PKMM Academy പ്രവർത്തിക്കുന്നു.സ്കൂളിന് സ്വന്തമായി ഒരു ആംബുലൻസ് ഉണ്ട് കൂടുതൽ അറിയാൻ