പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അടുക്കള
വിശാലമായ അടുക്കള സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് ഉച്ചഭക്ഷണത്തിനുള്ള പാചകം ചെയ്യുന്നത്. നിലവിൽ മൂന്ന് പേരാണ് അടുക്കളയിൽ സഹായിക്കാനായി ഉള്ളത്.
ഗ്രന്ഥാലയം
ധാരാളം പുസ്കകങ്ങളുള്ള ഒരു ലൈബ്രറിയാണ് ഇത്. 2020-21 വർഷത്തിൽ രണ്ടായിരത്തോളം പുസ്‍തകങ്ങൾ സർക്കാർ ഈ സ്കൂളിലേക്ക് നൽകുകയുണ്ടായി.
പതിനായിരത്തിൽ പരം പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്.
അടൽ ടിങ്കറിങ്ങ് ലാബ്
കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനായി കേന്ദ്രസർക്കാർ ഗ്രാന്റ് നൽകുകയും അങ്ങനെ ലാബ് നിർമ്മിക്കുകയും ചെയ്തു.
യാത്രാസൗകര്യം
കുട്ടികളുടെ സുഖകരമായ യാത്രക്കായി 37 ബസുകൾ ഓടുന്നുണ്ട്. ഹൈവേയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് സ്കൂൾ അതിനാൽ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വരുവാനാകും.
ഐ.ടി ലാബ്
6 ലാബുകൾ നിലവിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. നൂറിൽപ്പരം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. എട്ടോളം കമ്പ്യൂട്ടറുകൾ എസ്.സി കുട്ടികൾക്കായി വിതരണം ചെയ്തു.
സയൻസ് ലാബ്
കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനായി രസതന്ത്രം, ഊജതന്ത്രം, ജീവശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റും ഉണ്ട്
YIP ( YOUNG INNOVATIVE PROGRAMME)
കുട്ടികളുടെ ശാസ്‍ത്രീയമായ ആശയങ്ങളെ പരിപോഷിപ്പിച്ച് അവയെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ തുടങ്ങിയ ഒരു പദ്ധതിയാണിത്. സ്‍ക്കൂളിൽ അതിന്റെ ചാർജ് സന്ദീപ് സാറിനാണ്.