പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി.കെ.എം.എം.എച്ച്.എസ്.എസ്
പി.ബഷീറാണ് നിലവിലുള്ള പ്രഥമാദ്ധ്യാപകൻ. പി.ടി,എ പ്രസിഡന്റ് ആയി സുബൈർ തങ്ങളും വൈസ് പ്രസിഡന്റ് പന്തക്കൻ ഖാദർ ഹാജിയും എം.പി.ടി.എ പ്രസിഡന്റായി എം.പി.ടി.എ വൈസ് പ്രസിഡന്റായി നജ്‍ലയും സ്തുത്യർഹമായി പ്രവർത്തിക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്‍കൂളിൽ എട്ടാം തരത്തിൽ 42 ഡിവിഷനുകളും ഒമ്പതാം തരത്തിൽ 45 ഡിവിഷനുകളും പത്താം തരത്തിൽ 40 ഡിവിഷനുകളുമുണ്ട്, അതിനുപുറമെ ലാബുകളും അങ്ങനെ ആകെ 131 മുറികളുമായി ഈ മഹാവിദ്യാലയം സ്ഥിതിചെയ്യുന്നു.
എട്ടാം ക്ലാസിൽ 1008 ആൺകുട്ടികളും 886 പെൺകുട്ടികളുമാണ് പഠിക്കുന്നത്. ഒമ്പതാം ക്ലാസിൽ 1003 ആൺകുട്ടികളും 1035 പെൺകുട്ടികളുമാണ് പഠിക്കുന്നത്. പത്താംക്ലാസിൽ 1007 ആൺകുട്ടികളും 868 പെൺകുട്ടികളുമാണ് പഠിക്കുന്നത്. ആകെ 5807 കുട്ടികളാണ് ഈ സ്‍കൂളിൽ പഠിക്കുന്നു. }}
പത്താം തരം
2022- 2023 അദ്ധ്യയന വർഷത്തിൽ പത്താം തരത്തിൽ 40 ഡിവിഷനുകളിലായി 1875 കുട്ടികൾ പഠിക്കുന്നുണ്ട്. അവർക്കായി രാത്രികാല ക്യാമ്പുകൾ, അവധിക്കാല ക്യാമ്പുകൾ എന്നിവയും നടത്തപ്പെടുന്നു.
ഒമ്പതാം തരം
ഒമ്പതാം ക്ലാസുകളുടെ കൺവീനർ ഗണേഷ് സാറിനാണ്. ഒമ്പതാം ക്ലാസ്സിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി Quality Improvement Committee പ്രവർത്തിക്കുന്നു. ഒമ്പതാം തരത്തിൽ 45 ഡിവിഷനുകളിലായി 1003 ആൺകുട്ടികളും 1035 പെൺകുട്ടികളുമാണ് പഠിക്കുന്നത്.
എട്ടാം തരം
എട്ടാം ക്ലാസുകളുടെ കൺവീനർ ഷാജിർ സാറിനാണ്. എട്ടാം ക്ലാസ്സിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി Quality Improvement Committee പ്രവർത്തിക്കുന്നു. എട്ടാം തരത്തിൽ 42 ഡിവിഷനുകളിലായി 1008 ആൺകുട്ടികളും 886 പെൺകുട്ടികളുമാണ് പഠിക്കുന്നത്.