പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / വിദ്യാരംഗം
2017-2018 വർഷത്തിൽ മലയാള വിഭാഗം സംയുക്തമായി അവതരിപ്പിച്ച പരിപാടികൾ 1 ബഷീർ അനുസ്മരണം - ഉദ്ഘാടനം മാനേജർ ബഷീർ സാർ
ജൂലൈ അഞ്ച് ബഷീർ അനുസ്മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
a)സെമിനാർ അവതരണം - "ബഷീർകൃതികളിലെ ഭാഷയും കഥാപാത്രങ്ങളും" എന്ന വിഷയം. b)ബഷീർ കൃതികൾക്ക് ആസ്വാദനം തയ്യാറാക്കുക, അതിന്റെ അവതരണം. c)'ബഷീർ ദ മാൻ' എന്ന ഡോക്യുമെന്ററി പ്രദർശനം. 2 വായനാദിനം - ജൂൺ-19 - വായനാവാരത്തോടനുബന്ധിച്ച് വായനയുടെ പ്രാധാന്യം ഉൾപ്പെടുത്തികൊണ്ടുള്ള സന്ദേശം. - ക്വിസ് മത്സരം സംഘടിപ്പിച്ചു. - ആസ്വാദന രചന മത്സരം സംഘടിപ്പിച്ചു. - വായനയുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണം. - ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി മാഗസിൻ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. 3 ക്ലബ്ബ് ഉദ്ഘാടനം - മുരുഗൻ കാട്ടാക്കട - മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉദ്ഘാടന വേളയിൽ ഒ.എൻ.വി കുറിപ്പിന്റെ അമ്മ എന്ന കവിതയ്ക്ക് കുട്ടികൾ ആവിഷ്ക്കരണം ചെയ്തു. - 10-ാം ക്ലാസ്സിലെ കുട്ടികൾ അവരുടെ അടിസ്ഥാനപാഠാവലിയിലെ പ്ലാവിലകഞ്ഞി എന്ന പാഠഭാഗത്തിന് ദൃശ്യാവിഷ്കാരം നടത്തി. 4 ഇന്റലന്റ് മാകസീൻ - മലയാളവിഭാഗവും ലൈബ്രറി കൗൺസിലും ചേർന്ന് 'എഴുത്തോല' എന്ന പേരിൽ ഒരു ഇന്റലന്റ് മാകസീൻ പുറത്തിറക്കി. 5 ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'വായന മരം' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. - വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസ്സുകളിലേയ്ക്കും മാതൃഭൂമി മാസിക, ബാലഭൂമി, മലയാള മാകസീൻ എന്നിവയുടെ ഓരോ കോപ്പി എല്ലാ ക്ലാസ്സുകളിലേയ്ക്കും എത്തിച്ചു. 6 വായനാമത്സരം - ലൈബ്രറി കൗൺസിലിന്റെ ഭാഗമായി നടത്തിയ വായനാമത്സരത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനവും, ജില്ലയിൽ രണ്ടാം സ്ഥാനവും 10 AH-ൽ പഠിക്കുന്ന അമിത്ത് ടോം ജോസ് കരസ്ഥമാക്കി.,