പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ : ജൈവവൈവിധ്യ ഉദ്യാനം സ്കൂളിന്റെ സമാപത്തുള്ള വ്യക്തിയുടെ സഹകരണത്തോടെ അടുത്തുള്ള സ്തലം കണ്ടെത്തി കുട്ടികളേയും പൂർവവിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ ഏകദേശം 5 സെന്റ് വസ്തുവിൽ ജൈവവൈവിധ്യ ഉദ്യാനം തയ്യാറാക്കി. പരിപാലനം നടന്ന് വരുന്നു. വൈവിധ്യമുള്ള നാട്ടുമരങ്ങളും ജന്തുക്കളും ഉദ്യാനത്തിലുണ്ട്. പച്ചക്കറിത്തോട്ടം കൃഷിഭവന്റെസഹകരണത്തോടെ കുട്ടികളുടെ പങ്കാളിത്തത്തോടെ 1000 വൂടുകളിൽ അടുക്കളത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കുകയും അതിന്റെ മോണിറ്ററിങ് കൃത്യമായി നടത്തുകയും പ്ലാസ്റ്റിക് കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളെപ്പറ്റി ബോധവൽക്കരണ ക്ലാസ് ചുറ്റുപാടുമുള്ള വീടുകളിൽ നടത്തുകയും . അവരുടെ പങ്കാളിത്തത്തോടെ സ്കൂളിന്റെ പരിസരത്തുള്ള വീടുകളിൽ ഇത് പ്രാവർത്തികമാക്കാൻ പ്ലാസ്റ്റിക് വിമുക്ത പ്രദേശം ആക്കുന്നതിന്ന് പരിശ്രമം നടത്തി. രക്ഷിതാക്കളുടെ സഹായത്തോടെ ജൈവപച്ചക്കറി ശേഖരണവും അത് ഉപയോഗിച്ചുള്ള ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നു. ശുചിത്വം വിദ്യ എന്റെ നാട് സുന്ദര നാട് പദ്ധതിയുടെ ഭാഗമായി സാമൂഹിക പങ്കാളിത്തത്തോടെ സ്കൂൾതലത്തിലും ശുചീകരണം നടപ്പിലാക്കി.