പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹ വീട്ടിൽ സ്നേഹവിരുന്നൊരുക്കി J.R.C കേഡറ്റുകൾ

2021-22പ്രവർത്തന റിപ്പോർട്ട് 2021-22 വർഷം യൂണിറ്റിൽ 80 കാഡറ്റുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ അദ്ധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് സംക്ഷിപ്തമായി സമർപ്പിക്കുന്നു.

1 . സ്വാതന്ത്ര്യദിനാഘോഷം  : 158-8-2021 സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ 30 കേഡറ്റുമാർ സജീവമായി പങ്കെടുത്തു. തിരൂർ എം.വി.ഐ അനസ് മുഹമ്മദ് മുഖ്യ അതിഥിയായിരുന്നു. യൂണിറ്റിന്റെ വക ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

2.സ്നേഹ വീട്ടിൽ സ്നേഹവിരുന്നൊരുക്കി ജെ ആർ.സി.കേഡറ്റുകൾ :-

തിരൂർ: എടരിക്കോട് പി.കെ. എം.എം ഹയർ സെക്കന്ററി സ്കൂളിലെ ജെ. ആർ. സി.കേഡറ്റുകൾ സ്നേഹ വീട് സന്ദർശിച്ചു. തിരൂർ ഡോ ഖമറുന്നീസ അൻവർ നടത്തിവരുന്ന സ്നേഹ വീട് എന്ന സ്ഥാപനത്തിൽ ജെ. ആർ.സി കേഡറ്റുകൾ സ്നേഹവിരുന്നൊരുക്കി. പുരോഗമനമുസ്‌ലീം കുടുംബത്തിൽ പിറന്ന് സമുദായത്തിലെ അനാചാരങ്ങൾക്കും പിന്നാക്കാവസ്ഥ ക്കുമെതിരെ പടപൊരുതി വിജയിച്ച ഡോ .ഖമറുന്നീസ അൻവറുമായി കേഡറ്റുകൾ ആശയവിനിമയം നടത്തി. ഓരോ കുട്ടികളും തങ്ങളെ കൊണ്ടാവുന്ന തരത്തിൽ നിരാലംബരായ മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ഖമറുന്നീസ അൻവർ കുട്ടികളോടാവശ്യപ്പെട്ടു. കേഡറ്റുകൾ കലാ പരിപാടികൾ അവതരിപ്പിച്ചു.ചടങ്ങിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി ഗൗരി ടീച്ചർക്ക് ഉപഹാരം സമർപ്പിച്ചു. കൗൺസിലർമാരായ സക്കീർ, ഷഫ്ന, ജമീല, അദ്ധ്യാപകൻ സ്വാതിഷ് എന്നിവർ നേതൃത്വം നൽകി.