പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സ്കൗട്ട്&ഗൈഡ്സ്
സ്ക്കൗട്ട്
സ്കൗട്ട് മാസ്റ്റർ / ഗൈഡ് ക്യാപ്റ്റൻ
പേര് | സ്ഥാനം | ഫോട്ടോ |
---|---|---|
അബ്ദുസ്സലാം | സ്കൗട്ട് മാസ്റ്റർ | |
അൻവർ കള്ളിയത്ത് | സ്കൗട്ട് മാസ്റ്റർ | |
രാജേഷ് ഇ എം | സ്കൗട്ട് കൺവീനർ | |
സുനിൽ സി | സ്കൗട്ട് മാസ്റ്റർ | |
പദ്മരാജ് സി കെ | സ്കൗട്ട് മാസ്റ്റർ | |
സംഗീത് | സ്കൗട്ട് മാസ്റ്റർ | |
മുഹമ്മദ് റഫീഖ് | സ്കൗട്ട് മാസ്റ്റർ | |
അമീൻ അഹമ്മദ് | സ്കൗട്ട് മാസ്റ്റർ | |
ഹബീബ് റഹ്മാൻ | സ്കൗട്ട് മാസ്റ്റർ | |
ആഷിഖ് | സ്കൗട്ട് മാസ്റ്റർ | |
നസീമ | ഗൈഡ് കൺവീനർ | |
അമീർ അലി | സ്കൗട്ട് മാസ്റ്റർ | |
ഗണേഷ് കെ ആർ | സ്കൗട്ട് മാസ്റ്റർ | |
അഭിലാഷ് ബി എസ് | സ്കൗട്ട് മാസ്റ്റർ | |
ഷാജഹാൻ സി | സ്കൗട്ട് മാസ്റ്റർ | |
നദീർ എം ടി | സ്കൗട്ട് മാസ്റ്റർ | |
സലിം പി | സ്കൗട്ട് മാസ്റ്റർ | |
നിസാർ | സ്കൗട്ട് മാസ്റ്റർ | |
പ്രമോദ് എ | സ്കൗട്ട് മാസ്റ്റർ | |
ഹാരിസ് യു കെ | സ്കൗട്ട് മാസ്റ്റർ | |
അബ്ദു സമദ് | സ്കൗട്ട് മാസ്റ്റർ | |
അർഷദ് മുന്ന | സ്കൗട്ട് മാസ്റ്റർ | |
ഷഹീൽ എം വി | സ്കൗട്ട് മാസ്റ്റർ |
52 ൽപ്പരം സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് എന്ന ചരിത്രപ്രസിദ്ധമായ സ്കൂളിൽ നിലവിൽ 1000 ൽപരം സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ സ്കൂളിന്റെ സേവനത്തിനായി പ്രവർത്തനമനുഷ്ടിക്കുന്നു. 2022-23 അധ്യയനവർഷത്തിൽ തുടക്കം മുതൽ നവംബർ 5 വരെ നിരവധി പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിനും നാടിനും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിലേക്ക് പുതിയ അദ്ധ്യയനവർഷത്തിൽ പ്രവേശിച്ച കുട്ടികളെ തങ്ങളിലൊരാളായി കരുതി രണ്ടുകൈകളും നീട്ടി സ്വീകരിച്ചുകൊണ്ടായിരുന്നു ഈ അദ്ധ്യയനവർഷത്തിന്റെ തുടക്കം. ഈ സ്കൂളിന്റെ സ്കൌട്ട് ഗൈഡ് സേവന പ്രക്രിയകണ്ട് നിലവിൽ 250 ഓളം വിദ്യാർത്ഥികൾ ഈ സന്നദ്ധ സേവന സംഘടനയിലേക്ക് പ്രവേശിച്ചു. .
യുദ്ധത്തിനെതിരെ സ്‍കൗട്ട് & ഗൈഡ്സ്
സമാധാന സ്കൌട്ടുകൾ എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ഹിരോഷിമ നീഗസാക്കി ദിനങ്ങളിൽ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടും റാലികൾ നടത്തിക്കൊണ്ടും യുദ്ധത്തിനെതിരരെ അവർ പ്രതിഷേധിച്ചു. രോഗകാരണങ്ങൾ അവയെ ഉന്മൂലനം ചെയ്യേണ്ട വഴികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ സ്കൂളിലും ചുറ്റുവട്ടങ്ങളിലും നടത്തി ഒരു ആരോഗ്യപരമായ സമൂഹത്തെ സൃഷ്ടിക്കാൻ സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ മുന്നോട്ടിറങ്ങി. ലഹരി വിരുദ്ധ പരിപാടികൾ നടത്തി അതിന്റെ ഭാഗമായി ക്ലാസുകളിലെ ലാപ് ടോപ്പിൽ ലഹരിക്കെതിരെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കി ഷോർട്ട് ഫിലിം കാണിച്ച് കൊടുത്തു. സംസ്ഥാന അസോസിയേഷൻ നടപ്പിലാക്കിയ ലഹരിക്കെതിരെയുള്ള സൈക്കാൾ റാലി നടത്തി. സ്കൗട്ടിന്റെ പ്രധാന ചുമതല രാജേഷ് സാറിനാണ്. ഗൈഡ്‍സിന്റെ പ്രധാന ചുമതല നസീമ ടീച്ചർക്കാണ്. നിലവിൽ ഇവിടെ 22 യൂണിറ്റിലായി 476 കുട്ടികൾ സ്കൗട്ടിൽ ഉണ്ട്. ഈ വർഷം 117 സ്കൗട്ട് ദ്വിതീയ സോപാൻ പരീക്ഷ എഴുതി വിജയിച്ചു.