കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി
വിലാസം
കരുമാടി

കരുമാടി
,
കരുമാടി പി.ഒ.
,
688561
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0477 2270087
ഇമെയിൽghskarumady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46017 (സമേതം)
യുഡൈസ് കോഡ്32110901034
വിക്കിഡാറ്റQ87479419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ253
ആകെ വിദ്യാർത്ഥികൾ514
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി വി
പി.ടി.എ. പ്രസിഡണ്ട്പ്രജീഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സുരേഷ്
അവസാനം തിരുത്തിയത്
30-01-202246017
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ തകഴി ഗ്രാമത്തിൽ കരുമാടി വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഇവിടെ കുട്ടികൾ ചേർന്ന് പഠിക്കുന്നു. ചരിത്രപ്രസിദ്ധമായ കരുമാടിക്കുട്ടൻ എന്ന ബുദ്ധവിഗ്രഹവും, കുട്ടനാടിന്റെ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മഗൃഹവും, രാഷ്ട്രപിതാവിന്റെ പാദസ്പർശമേറ്റ മുസാവരി ബംഗ്ലാവും കരുമാടിയിലെ ഈ സർക്കാർ വിദ്യാലയത്തിന് അല്പം മാത്രം അകലെയാണ്. 1915-ലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിച്ചിരുന്ന മുൻ എം.എൽ.എ ശ്രീ കെ.കെ.കുമാരപിള്ളയോടുള്ള ആദര സൂചകമായി 2015ൽ സ്കൂളിന് കെ.കെ.കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്കൂൾ എന്ന് പേര് നൽകി.

സ്കൂളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

സ്കൂൾ ലോഗോ

school logo

ഭൗതികസൗകര്യങ്ങൾ

ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഒരു കമ്പൂട്ടർ ലാബ്, സയൻസ് ലാബ് , സൊസൈറ്റി , ലൈബ്രറി, സ്മാർട്ട് റൂം എന്നിവയും ഉണ്ട്. സ്മാർട്ട് റൂമിൽ തന്നെയാണ് യു.പി യുടെ കമ്പൂട്ടർ ലാബ് പ്രവർത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിനും പ്രൈമറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പൂട്ടറുകളുണ്ട്. ഹൈസ്ക്കൂ‍​ൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കാൻ കഴിയുന്ന ഒരു അസംബ്ലി പന്തൽ ഈ വിദ്യാലയത്തിലുണ്ട്.

സാരഥികൾ

Smt. Shyni V - Headmistress
Smt. Rajasree V - Senior Teacher
Smt Mini V M - Staff Secretary
Smt. Remya Suresh - MPTA President

TEAM Karumady

TEC Karumady

കെ കെ കുമാരപിള്ള സ്മാരക ഗവണ്മെന്റ് ഹൈസ്കൂൾ കരുമാടിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനൽ ആണ് TEC Karumady

Talent, Education and Creativity of Karumady എന്നതാണ് ഇതിന്റെ പൂർണ്ണരൂപം.

2020 ഒക്ടോബർ 3 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജി. വേണുഗോപാൽ ആണ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.

ലോക്ക്ഡൗൺ കാലത്ത് നമ്മുടെ സ്കൂളിലെ കുട്ടികളുടെ കഴിവുകളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക, അവ പൊതുസമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചാനൽ  ആരംഭിച്ചത്. എന്നാൽ പിന്നീടങ്ങോട്ട്  വ്യത്യസ്തങ്ങളായ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാൽ ചാനൽ ആകർഷകമായി മാറി.

സ്കൂളിന്റെ സ്വന്തം റേഡിയോ ചാനൽ ആയിരുന്ന 'കാതോരം കരുമാടി' യുടെ തുടർ പ്രവർത്തനങ്ങളും ഇതിലുൾപ്പെട്ടു വരുന്നു.

ഓരോ വീഡിയോയ്ക്കും ആവശ്യമായ പ്രവർത്തനങ്ങൾ മുൻകൂട്ടി തയ്യാറാക്കുന്നതിനും കുട്ടികൾക്ക് നിർദേശം നൽകുന്നതിനും ലഭിക്കുന്ന ദൃശ്യങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും വീഡിയോകൾ തയ്യാറാക്കുന്നതിനും അധ്യാപകരുടെ വ്യത്യസ്ത ഗ്രൂപ്പുകൾ കൃത്യമായ ദിശാബോധത്തോടെ പ്രവർത്തിച്ചുവരുന്നു.

അവതരണ കലയിലും പ്രവർത്തനങ്ങളിലും താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു സംഘം TEC റിപ്പോർട്ടേഴ്സ് എന്ന പേരിൽ പ്രവർത്തിക്കുന്നു. സ്കൂൾതല പ്രവർത്തനങ്ങളുടെയും ദിനാചരണങ്ങളുടെയും അവതാരകരാണിവർ.

സാമൂഹമാധ്യമങ്ങൾ സമൂഹത്തിന്റെ ചാലകമാകുന്ന ഈ കാലത്ത് സ്കൂൾ പ്രവർത്തനങ്ങളുടെ വൈവിധ്യങ്ങളെയും മികവുകളെയും സമൂഹവുമായി ബന്ധിപ്പിക്കുന്ന ശക്തിയായി ടെക് കരുമാടി നിലനിൽക്കുന്നു.

Glow the Brain

കാതോരം കരുമാടി

നേർകാഴ്ച

മുൻ പ്രധാനാദ്ധ്യാപകർ

ക്രമം പേര് എന്ന് മുതൽ എന്ന് വരെ ചിത്രം
1 ശ്രീ ചിദംബരം
2 ശ്രീ പി.എം. രാജൻ
3 ശ്രീ പി.കെ. കൊച്ചുകുഞ്ഞ്
4 ശ്രീ കെ.ജി. നാരായണപ്പണിക്കർ
5 ശ്രീമതി എം. കമലം
6 ശ്രീമതി താരാമണി
7 ശ്രീ എ. ജെ. ജോയ്
8 ശ്രീ റ്റി.കെ. കണ്ണൻ
9 ശ്രീമതി എം. ശ്രീകുമാരി
10 ശ്രീമതി ബി. രമാദേവി
11 ശ്രീമതി ജയശ്രീ കെ
12 ശ്രീമതി മിനിക്കുട്ടി. വി
ശ്രീമതി സുഭദ്രാദേവി 2011 2013
12 ശ്രീ വൽസൻ കക്കണ്ടി 2013 2015
Sri Valsan Kakkandi
13 ശ്രീമതി സാലി. എച്ച് 2015 2015
Smt Sali H
14 ശ്രീ സാബു. ജി 2015 2016
Sri Sabu G
15 ശ്രീ സുരേഷ് ബാബു. പി 2016 2018
Sri P Suresh Babu

‍‍മുൻ പി.ടി.എ പ്രസിഡന്റുമാർ

ക്രമം പേര് എന്ന് മുതൽ എന്ന് വരെ
1 എം സി ബോസ് 2000 2007
2 സുരേഷ് കുമാർ 2007 2012
3 അജയൻ കൊല്ലവന 2012 2015
4 അബ്ദുൾ സത്താർ എ 2015 2020
5 ഷിബു ജി 2020 2022

സഹായക സൈറ്റുകൾ

പൊതുവിദ്യാഭ്യാസവകുപ്പ്

സമ്പൂർണ

സമഗ്ര

സമേതം

സ്കൂൾ ഉച്ചഭക്ഷണപദ്ധതി

പരീക്ഷാഭവൻ

i-Exams

National Scholarship Portal

KITE

Little Kites

Text Book Supply Monitoring System

Hi-Tech School Complaint Registration

Training Management System

Transfer and Postings

വഴികാട്ടി

അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴയിൽനിന്നും 4 കിലോമീറ്റർ കിഴക്കും, തിരുവല്ലയിൽനിന്നും 24 കിലോമീറ്റർ പടിഞ്ഞാറും ഉള്ള കരുമാടി ജംഗ്ഷനിൽനിന്നും ഉള്ളിലേക്ക് 1 കിലോമീറ്റർ മാറിയാണ് കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps: 9.38172,76.38962 | width=60%| zoom=18 }}