കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/ഗണിത ക്ലബ്ബ്
കുട്ടികളിൽ ഗണിതബോധം വളർത്തുക, ശരിയായ ഗണിതചിന്തയിലൂടെ ഗണിതാശയങ്ങളിലെത്തുക, രസകരമായി ഗണിതം പഠിക്കാൻ പരിശീലിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സ്കൂളിൽ ഗണിതക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 22 ന് ഗണിതശാസ്ത്രദിനം ആചരിക്കുന്നു. ഗണിതശാസ്ത്ര പ്രതിഭകളെ പരിചയപ്പെടാനായി അവരുടെ ജീവചരിത്രം കുട്ടികൾ അവതരിപ്പിക്കുന്നു. ഗണിതപ്രശ്നോത്തരികളിലൂടെ ഗണിതശാസ്ത്രത്തിൽ കൂടുതൽ അറിവുള്ളവരാകാൻ കുട്ടികൾക്ക് സാധിക്കുന്നു. ഗണിതക്രിയകൾ എളുപ്പത്തിലാക്കാൻ വേദഗണിതത്തിന്റെ പാഠങ്ങൾ കുട്ടികൾക്ക് നൽകുന്നു. പ്രവർത്തനങ്ങളിലൂടെ ഗണിതാശയങ്ങളിലെത്താൻ ഗണിതലാബ് കുട്ടികൾക്ക് സഹായകരമാകുന്നു. സ്കൂളിൽ നടത്തുന്ന ഗണിതമേളയിലൂടെ വിവിധ ഗണിതാശയങ്ങൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നടക്കുന്ന ഗണിതമേളകളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കുവാനും വിജയികളാകുവാനും, മികച്ച ഗണിതബോധമുള്ളവരായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുവാനും ഗണിതക്ലബ്ബിലെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു.