കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2016 ൽ സ്കൂളിൽ SPC പദ്ധതി ആരംഭിച്ചു. കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും നിയമങ്ങൾ സ്വയം അനുസരിക്കാനുള്ള ശീലവും വളർത്തിയെടുക്കുക എന്നതാണ് SPC യുടെ ഉദ്ദേശ്യം.. 'We learn to Serve, " എന്ന ആപ്തവാക്യം കുട്ടികൾ പ്രാവർത്തികമാക്കാനുള്ള പരിശീലനങ്ങൾ നല്കി വരുന്നു. കായിക പരിശീലനത്തോടൊപ്പം മാനസികാരോഗ്യം, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമ പരിരക്ഷ, പ്രകൃതി സംരക്ഷണം, ആരോഗ്യം, തുടങ്ങിയ നിരവധി വിഷയങ്ങൾ അടിസ്ഥാനമാക്കി ക്ലാസ്സുകളും കുട്ടികൾക്ക് നല്കി വരുന്നു. കൂടാതെ പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, ജയിൽ, അനാഥാലയങ്ങൾ , തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് മൂലം സമൂഹത്തിലെ വിവിധ മേഖലകൾ പരിചയപ്പെടാനും സഹജീവി സ്നേഹവും കാരുണ്യവും വളർത്തുന്നതിനും സാധിക്കും. ശുഭയാത്രാ , എന്റെ മരം, ( ഫണ്ട് സ്അറ്റ് ഹോം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളിൽ നേതൃത്വപാടവവും പ്രകൃതി സ്നേഹവും വളർത്താൻ സഹായിക്കുന്നു. എല്ലാ വർഷവും നടത്തുന്ന പ്രകൃതി പഠന ക്യാമ്പുകൾ പ്രകൃതിയെ അടു അറിയാൻ സഹായിക്കുന്നു. ഓരോ വർഷവും 22 പെൺകുട്ടികളും 22 ആൺകുട്ടികളും ഉൾപ്പെടുന്ന ബാച്ച് ആയിട്ടാണ്. എട്ടാം ക്ലാസ്സിലെ കുട്ടികളെ തെരഞ്ഞെടുക്കുന്നത് .പത്താം ക്ലാസ്സിൽ SPC അംഗങ്ങളായ കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നു.