കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്‌ പ്രവർത്തനങ്ങൾ സ്കൂളിൽ ഊർജിതമായി നടന്നു വരുന്നു. എല്ലാ വർഷവും സാമൂഹ്യ പ്രാധാന്യം ഉള്ള വിഷയങ്ങളെ ആസ്പദമാക്കി സ്കൂൾ തല റോൾ പ്ലേ മത്സരം സംഘടിപ്പിക്കുന്നുണ്ട്.സ്കൂൾ തലത്തിൽ വിജയിച്ച ടീം വിദ്യാഭ്യാസ ജില്ലാ തലത്തിലും ജില്ലാ തലത്തിലും തുടർച്ചയായി സമ്മാനം കരസ്തമാക്കുന്നുണ്ട്.ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നു.പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് സെമിനാർ, ഡിബേറ്റ്, റേഡിയോ പ്ലേ, സ്കിറ്റ് എന്നിവ നടത്താറുണ്ട്.ലാംഗ്വേജ് ഗെയിംസ്, വേർഡ് ഗെയിംസ് എന്നിവ ഉപയോഗപ്പെടുത്തി ഇംഗ്ലീഷിൽ പ്രാവീണ്യം കുറവുള്ള കുട്ടികളെ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
സ്കൂൾ റേഡിയോ,'കാതോരം കരുമാടി 'യിലെ വിവിധ പരിപാടികൾ (പുസ്തക പരിചയം, റെസിറ്റേഷൻ,ജീവചരിത്ര അവതരണം, റേഡിയോ നാടകം )ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്നു.

ഹിന്ദി ക്ലബ്ബ്

കരുമാടി കെ കെ കെ പി എസ് ജി എച്ച് എസ് എസ് സ്കൂളിലെ കുട്ടികളുടെ കലാ, സാഹിത്യ, ശാസ്ത്ര, ഭാഷാ അഭിരുചികൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വളരെ വർഷങ്ങളായി നടന്നു വരുന്നുണ്ട്. ഇതിൽ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനം വളരെ പ്രശംസനീയം തന്നെയാണ്. അക്കാദമിക് കലണ്ടറിലെ വിവിധ ദിനാചരണങ്ങൾ വളരെ ഭംഗിയായി ആഘോഷിക്കുവാൻ ഈ ക്ലബ്ബിന്റെ സഹായത്താൽ സാധിച്ചിട്ടുണ്ട്. കാർഗിൽ ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ദിനം എന്നീ രാഷ്ട്ര പ്രാധാന്യമുള്ള ദിനങ്ങളും ദേശീയ ഹിന്ദി ദിനം, സെപ്റ്റംബർ 14 ഹിന്ദി ദിനം എന്നിവയും വളരെ സമുചിതമായി നടത്തുവാൻ ഹിന്ദി ക്ലബ്ബിന് കഴിയുന്നുണ്ട്. സ്കൂളിലെ അസംബ്ലിയിൽ ഒരു ദിനം ഹിന്ദി ഭാഷയ്ക്കായി നീക്കിവെക്കുകയും അന്നത്തെ എല്ലാ പ്രവർത്തനങ്ങളും ഹിന്ദി ഭാഷയിൽ നടത്തുവാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ സുരീലി ഹിന്ദി യുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. ആട്ടവും പാട്ടും, കളി എന്നിവയിലൂടെ കുട്ടികൾക്ക് ഹിന്ദി ഭാഷ പേടികൂടാതെ കൈകാര്യം ചെയ്യുന്നതിനായി സുരീലി ഹിന്ദിക്ക് സാധിച്ചിട്ടുണ്ട്.

ലോകം മുഴുവൻ പടർന്നുപിടിച്ച മഹാമാരി മൂലം ഒന്നര വർഷക്കാലം സ്കൂളുകളുടെ ഓഫ്‌ലൈൻ പ്രവർത്തനം നിലച്ചപ്പോൾ ഓൺലൈനിലൂടെ നടത്തിയ "സർഗ്ഗവേദി " എന്ന പരിപാടിയിൽ ഉദ്ഘാടന പരിപാടി നടത്തിയത് "ഹിന്ദി " ഭാഷയിൽ ആയിരുന്നു എന്നത് വളരെ അഭിമാന കരമാണ്. വളരെക്കാലത്തിനുശേഷം "സുരീലി ഹിന്ദി" പ്രവർത്തനം ഇപ്പോൾ കാര്യക്ഷമമായി നടന്നുവരുന്നു. ഓൺലൈനിലൂടെ കുട്ടികൾ വളരെ നന്നായി ഇതിൽ പങ്കെടുക്കുകയും ചെയ്യുന്നു.


പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ

സ്കൂളിൽ പ്രവർത്തി പരിചയ പരിശീലനം വർഷങ്ങളായി വിജയകരമായി നടന്നുവരുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേപ്പർ ക്രാഫ്റ്റ്, പൂവ് നിർമ്മാണം, ബുക്ക് ബൈൻഡിംഗ്, മെറ്റൽ ഷീറ്റ് കൊണ്ടുള്ള ഉപകരണങ്ങൾ നിർമ്മാണം, മെറ്റൽ ഗാർവിംഗ്, എംബ്രോയ്ഡറി, ത്രഡ് പാറ്റേൺ എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും അതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും കുട്ടികളെ മേളകളിൽ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ കരസ്ഥമാക്കാൻ ഇതുവരെ സാധിച്ചിട്ടുണ്ട്. ലോകം മുഴുവൻ മഹാമാരി കാർന്നുതിന്നുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ക്രാഫ്റ്റ് വർക്ക്, ചിത്രരചന ഇവയുടെ വീഡിയോകൾ കാണിച്ചു അതിലൂടെ കുട്ടികൾ നല്ല പ്രതികരണം കാഴ്ചവെച്ചു. ചിത്രരചനയിൽ പ്രഗൽഭനായ ഒരു വ്യക്തിയെ കൊണ്ട് ഓൺലൈനായി കുട്ടികൾക്ക് ക്ലാസ് എടുക്കുകയും കുട്ടികളിൽ നിന്ന് ഉൽപ്പന്നങ്ങൾ ശേഖരിച്ച് മാഗസിൻ തയ്യാറാക്കുകയും ചെയ്തു.